ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഉറുദു കോഴ്സ് ഉദ്ഘാടനം വെള്ളിയാഴ്ച

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ദിശാബോധത്തിന്‍റെ ദശാബ്ദം എന്ന ദശവാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പത്ത് കോഴ്സുകളില്‍പെട്ട സ്പോക്കണ്‍ ഉറുദു കോഴ്സിന്‍റെ ഉദ്ഘാടനം മാര്‍ച്ച് 26 വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ബഗ്ദാദിയ്യ ദാറുസ്സാലം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ യശശ്ശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹപാഠി ഡോ. ശുഐബ് നഖ്റാമി കോഴ്സിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.
രണ്ടു ഘട്ടങ്ങളിലായി സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സും മോഡേണ്‍ അറബിക്, ജേണലിസം എന്നീ കോഴ്സുകളുമാണ് ഇതിനകം പൂര്‍ത്തിയാക്കിയ മറ്റു കോഴ്സുകള്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമായി ആശയവിനിമയം നടത്താന്‍ ഏറ്റവും കൂടുതല്‍ പ്രയോചനപ്രദമായ ഭാഷ ഉറുദുവാണ് എന്നതാണ് ഇത്തരം ഒരു കോഴ്സ് ആരംഭിക്കാന്‍ ജിദ്ദ ഇസ്‍ലാമിക് സെന്‍ററിനെ പ്രേരിപ്പിച്ചതെന്ന് ജെ.ഐ.സി. മീഡിയ വിംഗ് കണ്‍വീനര്‍ അറിയിച്ചു. ഇസ്‍ലാമിക ദഅ്വത്ത് ലക്ഷ്യമാക്കി ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ നടത്തുന്ന ഈ കോഴ്സ് തീര്‍ത്തും സൗജന്യമാണ്.