മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ പതാകദിനം ഏപ്രില്‍ 1 ന്‌

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 21-ാം വാര്‍ഷികത്തോട നുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്റെ മുന്നോടിയായി ഏപ്രില്‍ 1 ന്‌ എല്ലാ ശാഖകളിലും പതാക ദിനം ആചരിക്കും. 20 എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പതാകയും ഒരു സമസ്‌ത പതാകയും ആകര്‍ഷണീയമായ രൂപത്തിലാണ്‌ ശാഖകളില്‍ സംവിധാനിക്കുന്നത്‌. മഹല്ല്‌ ഭാരവാഹികളും സീനിയര്‍ നേതാക്കളുമായ 21 നേതാക്കള്‍ വൈകുന്നേരം 4 മണിക്കാണ്‌ പതാക ഉയര്‍ത്തുന്നത്‌. 21-ാം വാര്‍ഷികത്തിന്റെ ഭാഗമായി മുഴുവന്‍ ശാഖകളിലും മഹല്ല്‌ സാരഥികളെ ആദരിക്കും. മുദരിസ്‌, ഖാളി, ഖത്വീബ്‌, സ്വദര്‍, മുഅല്ലിം, മുഅദ്ദിന്‍, മഹല്ല്‌ പ്രസിഡണ്ട്‌, ജന.സെക്രട്ടറി, മദ്‌റസാ പ്രസിഡണ്ട്‌, ജന.സെക്രട്ടറി എന്നീ മേഖലകളില്‍ 21 വര്‍ഷമോ അതിലധികമോ കാലം സേവനം ചെയ്‌തവരെയാണ്‌ ആദരിക്കുന്നത്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ കാലം ഇത്തരം മേഖലകളില്‍ സേവനം ചെയ്‌തവരെ മജ്‌ലിസ്‌ ഇന്‍തിസ്വാബില്‍ ആദരിക്കും. അവരുടെ വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്തുന്ന മഹല്ല്‌ കമ്മിറ്റിയുടെ കത്ത്‌ ശാഖാ കമ്മിറ്റി കൃത്യമായി സംസ്ഥാന ഓഫീസില്‍ ഏപ്രില്‍ 10 നകം എത്തിക്കണമെന്ന്‌ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളും ജന. കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായിയും അറിയിച്ചു.