പൊട്ടച്ചിറ അന്‍വരിയ്യ അറബിക്‌കോളേജില്‍ 40-ാം വാര്‍ഷിക സനദ്ദാനസമ്മേളനവും ആണ്ടുനേര്‍ച്ചയും

ചെര്‍പ്പുളശ്ശേരി: നെല്ലായ പൊട്ടച്ചിറ അന്‍വരിയ്യ അറബിക്‌കോളേജില്‍ 40-ാം വാര്‍ഷിക സനദ്ദാനസമ്മേളനവും സ്ഥാപകന്‍ ബീരാന്‍ഔലിയയുടെ ആണ്ടുനേര്‍ച്ചയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 10ന് കൂട്ട സിയാറത്തോടെയാണാരംഭം. ഉച്ചയ്ക്ക് അന്നദാനമുണ്ടാകും. രാത്രി 7ന് ദുആ സമ്മേളനം കുറുവമ്പലം കെ.എസ്. ഉണ്ണിക്കോയതങ്ങള്‍ ഉദ്ഘാടനംചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ബാലുശ്ശേരി നേതൃത്വമേകും.

വെള്ളിയാഴ്ച വൈകീട്ട് 4ന് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ സ്ഥാനവസ്ത്രവിതരണം നടക്കും. രാത്രി 7ന് സനദ്ദാന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. 102 വിദ്യാര്‍ഥികള്‍ക്ക് സനദ്ദാനം (അന്‍വരി ബിരുദം) നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, മരയ്ക്കാര്‍ മാരായമംഗലം, എം. അബ്ദുഹാജി, പി.വൈ. ഇബ്രാഹിം അന്‍വരി, കാജാദാരിമി, സി. മുഹമ്മദ്മുസ്‌ലിയാര്‍, അഡ്വ. മുഹമ്മദലി മറ്റാംതടം, സി.പി. മരയ്ക്കാര്‍, സുലൈമാന്‍ഹാജി, ബഷീര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.