
കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചക ജന്മദിനാഘോഷത്തിന്റെ ഭാഗമായി 'ഹുബ്ബു റസൂല്‍ 2010' സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്.മഗ്‌രിബ് നിസ്‌കാരാനന്തരം മൗലിദ് പാരയണത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും പ്രമുഖ പണ്ഡിതന്മാരായ ഷംസുദ്ദീന്‍ മൗലവി, ഇസ്മായില്‍ ഹുദവി, അബൂ സാലിഹ് ഫൈസി, ഹുസൈന്‍ ഫൈസി, ഫാറൂഖ് മൗലവി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 'വഴി തെറ്റുന്ന യുവത, വഴി കാട്ടുന്ന ഇസ്‌ലാം' എന്ന വിഷയത്തെ അധികരിച്ച് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി.സുന്നി കൗണ്‍സില്‍ പ്രസിഡന്റ് ഷൈഖ് അബ്ദുസ്സലാം മുസ്‌ലിയാര്‍ വാണിയന്നൂര്‍ അധ്യക്ഷത വഹിച്ചു.കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ മുഖ്യ രക്ഷാധികാരി ഷംസുദ്ധീന്‍ ഫൈസി ഹുബ്ബു റസൂല്‍ പ്രഭാഷണം നടത്തി.
ഫിമ പ്രസിഡന്റ് സിദ്ധിഖ് വലിയകത്ത്, സയീദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, നസീര്‍ ഖാന്‍, മരക്കാര്‍ കുട്ടി ഹാജി, എച്ച്.ഇബ്രാഹിം കുട്ടി, മുഹമ്മലി പകര, ഹംസ ഹാജി കരിങ്കപ്പാറ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.സുന്നി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കുഞ്ഞഹമ്മദ് കുട്ടി ഫൈസി സ്വാഗതവും വര്‍ക്കിങ് പ്രസിഡന്റ് സൈതലവി ചെമ്പ്ര നന്ദിയും പറഞ്ഞു.