ഭാഷാ പഠനം ഇസ്ലാമികമാണെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള് സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ ഉറുദുവാണെന്നും സൗദി റേഡിയോ ഉര്‍ദു വിഭാഗം മേധാവി ഡോ. ശുഹൈബ് നഖ്റാമി പറഞ്ഞു. ഇസ്ലാമിക പ്രബോധനത്തില്‍ മുന്‍പന്തിയിലുള്ള കേരളീയര്‍ ഇതര ഭാഷകളിലും പ്രാവീണ്യം നേടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളീയര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരും സുമനസ്സരുമാണ്. കേയ്റോയിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെ പഠന കാലത്ത് തനിക്ക് ബോധ്യമായ യാഥാര്‍ത്ഥ്യമാണ് ഇതെന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സതീര്ഥ്യന് കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍ ദിശോബോധത്തിന്റെ ദശാബ്ദം എന്ന ദശ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പത്ത് കോഴ്സുകളില്‍ പെട്ട സ്പോക്കണ് ഉറുദു കോഴ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.വി ഹസന് സദ്ദീഖ് ബാബു, രായിന്‍ നീറാട്, ജെ.ഐ.സി. ഉറുദു അക്കാദമി ഡയറക്ടര്‍ കെ.വി. അബൂബക്കര്‍ , നിസാര്‍ മുഹമ്മദ്, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, അബ്ദുല്ല ഫൈസി കൊളപ്പറന്പ്, ഉസ്മാന് ഇരിങ്ങാട്ടിരി, അബ്ദുല്‍ റഹിമാന്‍ ഗുഢല്ലൂര്‍ , അബ്ദുല്ല കൊപ്പം എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ബാരി ഹുദവി സ്വാഗതവും മജീദ് പുകയൂര്‍ നന്ദിയും പറഞ്ഞു. അബ്ദുറഊഫ് ഹുദവി , ഡോ. ശുഹൈബ് നഖ്റാമിയുടെ ഉറുദു പ്രസംഗം പരിഭാഷപ്പെടുത്തി.