
ദുബൈ : പ്രവാചകന് മുഹമ്മദ് നബി (സ) തങ്ങളുടെ മദ്ഹ് കുരുന്നുകളുടെ ഇശലായ് പെയ്തിറങ്ങിയ സുന്നി സെന്റര്‍ മീലാദ് ഫെസ്റ്റിന് ഭക്തി നിര്‍ഭരമായ സമാപനം. കറാമ ഇറാനി സ്കൂള്‍ ഗ്രൌണ്ടില് നടന്ന ദുബൈ സുന്നീ സെന്റര്‍ മീലാദ് ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ശ്രോദ്ധാക്കള്‍ ക്ക് പ്രവാചക സ്നേഹത്തിന്റെ അനിര്‍വചനീയമായ അനുഭൂതിയേകി. ദുബൈ സുന്നി സെന്റര്‍ ഹംരിയ്യ, ബര്‍ദുബൈ മദ്റസകളിലെ നിരവധി വിദ്യാര്‍ത്ഥികളുടെ വിവിധ കലാ സാഹിത്യ പരിപാടികള്‍ ശ്രദ്ധേയമായി. അബ്ദുസ്സലാം ബാഖവി പ്രഭാഷണം നടത്തി. സിദ്ദീഖ് നദ്വി ചേരൂര്‍ , അബ്ദുന്നാസര്‍ മൗലവി, മുസ്തഫ മൗലവി എളന്പാറ, എന്‍ . എ. കരീം, മോഡേണ്‍ ഉമര്‍ ഹാജി വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മൗലീദ് പാരായണം. അന്നദാനം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് നടന്നു. ദുബൈ സുന്നി സെന്റര്‍ മീലാദ് ഫെസ്റ്റ് വന്‍ വിജയമാക്കാന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും ദുബൈ സുന്നി സെന്റര്‍ ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു.