ജെ.ഐ.സി. ഫെസ്റ്റ് 2010 സമാപിച്ചു

ജിദ്ദ : ആത്മ പ്രദര്‍ശനത്തിന്‍റെയും സ്വയം പ്രകാശനത്തിന്‍റെയും വൃത്തികെട്ട കിടമത്സരമാണ് അഭിനവ സാമൂഹ്യ സാസംകാരിക രംഗത്തെ കലുഷിതമാക്കുന്നതെന്നും പ്രതിപക്ഷ ബഹുമാനവും സഹിഷ്ണുതാ മനോഭാവവുമില്ലാത്ത നവ ലോക ക്രമമാണ് പൊതു രംഗത്തെ ഇത്രമേല്‍ അധഃപതിപ്പിച്ചതെന്നും കവിയും കഥാകൃത്തുമായ ഉസ്‍മാന്‍ ഇരിങ്ങാട്ടിരി പറഞ്ഞു. ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കലാ സാഹിത്യ മത്സരം (ജെ.ഐ.സി. ഫെസ്റ്റ് 2010) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപരനെ അപഹസിച്ചും കൊച്ചാക്കിയും സ്വയം കേമനാകാന്‍ ശ്രമിക്കുകയും വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് സ്വയം ചെറുതാവുകയുമാണ് നാം വലിയവരെന്ന് വിശ്വസിക്കുന്നവര്‍ പോലും ചെയ്യുന്നത്. സഹിഷ്ണുതയുടെയും ഹൃദയ വിശാലതയുടെയും ആയിരം നാവുമായി ഒച്ച വെക്കുന്നവര്‍ മറ്റൊരു നാവുകൊണ്ട് അതിലേറെ ആവേശത്തില്‍ അല്‍പത്വത്തിന്‍റെ തരം താഴ്ന്ന ഭാഷയിലും ശൈലിയിലും സംസാരിക്കുന്നു. മത്സരിച്ചു ജയിക്കാനല്ല, കീഴ്പെടുത്തി മറികടക്കാനാണ് എവിടെയും ശ്രമം. മത്സരങ്ങള്‍ ആരോഗ്യകരമാവുന്പോഴേ സൃഷ്ടിപരവും സര്‍ഗാത്മവുമാവൂ. അതിന് ലക്ഷ്യം മാത്രമല്ല, മാര്‍ഗവും നന്നാവണം. അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ അബൂബക്കര്‍ ദാരിമി ആലംപാടി അധ്യക്ഷം വഹിച്ചു. അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ , അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ , ഉസ്മാന്‍ എടത്തില്‍ , മജീദ് പുകയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഹകീം വാഫി സ്വാഗതവും അബ്ദുന്നാസര്‍ മക്കരപ്പറപ്പ് നന്ദിയും പറഞ്ഞു.

ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി പതിനഞ്ച് ഇനങ്ങളില്‍ അറുപതോളം പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു. അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, അബ്ദുറഊഫ് ഹുദവി അഞ്ചച്ചവിടി, അബ്ദുല്‍ ബാരി ഹുദവി, സൈതലവി ഫൈസി പുക്കോട്ടും പാടം, ഹുസൈന്‍ ദാരിമി, മുനീര്‍ വാഫി, ഹാഫിസ്ജഅ്ഫര്‍ വാഫി, ഷാജി ഫൈസല്‍ തുവ്വൂര്‍ തുടങ്ങിയവര്‍ ജൂറി അംഗങ്ങളായിരുന്നു.

മത്സര വിജയികളും ഇനങ്ങളും - യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവര്‍

ജൂനിയര്‍

ഖിറാഅത്ത് - കെ.വി. മുഹമ്മദ്, ഗസ്സാലി ഇബ്റാഹീം, മുഹമ്മദ് റബീഹ് കെ.പി.

മലയാള ഗാനം - മുഹമ്മദ് റബീഹ് കെ.പി., ഇസ്മാഈല്‍ മൊഹിയി, മുഹമ്മദ് കെ.വി.

കഥ പറയല്‍ - മുഹമ്മദ് ഷഹീന്‍ , ഇജാസ് റഹ്‍മാന്‍ , നബീല്‍ തേനുട്ടി

മാപ്പിളപ്പാട്ട് - ബാസിം പതിയകത്ത്, കെ.വി. മുഹമ്മദ് ഇസ്‍മാഈല്‍ മൊഹിയി.

മെമ്മറി ടെസ്റ്റ് - അക്‍മല്‍ , ബാസിം (ഒന്നാം സ്ഥാനം), റബീഅ്, ഷാമില്‍ , സുല്‍ഫിക്കര്‍ (രണ്ടാം സ്ഥാനം), മുഹമ്മദ് മുഫീദ് (മൂന്നാം സ്ഥാനം)

പദപ്പയറ്റ് - മുഹമ്മദ് റബീഅ്, മുഹമ്മദ് മുഫീദ്, മുഹമ്മദ് ഷാഫി

സീനിയര്‍

ഖിറാഅത്ത് - അബ്ദുന്നാസര്‍ സി.എച്ച്. , അബ്ദുറഷീദ് കെ., ഉബൈദ് പറന്പില്‍ പീടിക

മലയാള പ്രസംഗം - അബ്ദുല്‍ അസീസ് കോട്ടോപ്പാടം, അബ്ദുല്‍ റഷീദ് കെ., അബ്ദുല്‍ അസീസ് പറപ്പൂര്‍

ഇംഗ്ലീഷ് പ്രസംഗം - അബ്ദുല്‍ അസീസ് കോട്ടോപ്പാടം, ജൌഹര്‍ കൊടുവള്ളി, അബ്ദുല്‍ ഹമീദ് കരുമരോട്ട്

പ്രബന്ധം - അബ്ദുല്‍ അസീസ് കോട്ടോപ്പാടം, പി. മുഹമ്മദ്, മുഹമ്മദലി ആലപ്പുഴ

മലയാള ഗാനം - അബ്ദുല്‍ റഷീദ് കെ, കുഞ്ഞി മുഹമ്മദ് പി.കെ., മുഹമ്മദ് പി.

തത്സമയ പ്രസംഗം - അബ്ദുല്‍ അസീസ് കോട്ടോപ്പാടം, അബ്ദുല്‍ ജലീല്‍ കെ.കെ. , അബ്ദുല്‍ അസീസ് പറപ്പൂര്‍

മാപ്പിളപ്പാട്ട് - മുഹമ്മദ് പി., അബ്ദുല്‍ റഷീദ് കെ., അബ്ദുല്‍ അസീസ് കോട്ടോപ്പാടം

മെമ്മറി ടെസ്റ്റ് - മൊയ്തീന്‍ കുട്ടി കെ.വി, അബ്ദുല്‍ ജലീല്‍ കെ.കെ. , സവാദ് പേരാന്പ്ര (ഓന്നാം സ്ഥാനം), അബ്ദുല്‍ അസീസ് കോട്ടോപ്പാടം, മുഹമ്മദ് പി (രണ്ടാം സ്ഥാനം), അയമു അബ്ദുല്ല, അബ്ദുല്‍ മുസവ്വിര്‍ എന്‍ .കെ. (മൂന്നാം സ്ഥാനം)

ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടി ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റബീഹ് കെ.പി. യും സീനിയര്‍ വിഭാഗത്തില്‍ അബ്ദുല്‍ അസീസ് കോട്ടോപ്പാടവും കലാ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു.

12 ന് വെള്ളിയാഴ്ച ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഹകീം വാഫി അറിയിച്ചു.