ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. ജില്ലയിലെ പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണനടത്തി.

കാസര്‍കോട്: സമസ്ത വൈസ് പ്രസിഡന്റും ഖാസിയുമായ സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. ജില്ലയിലെ പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണനടത്തി. കാസര്‍കോട് ഹാരീസ് ദാരിമിയുടെ അധ്യക്ഷതയില്‍ എ.അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ദാരിമി, എം.എ.ഖലീല്‍, ഖലീല്‍ ഹസനി എന്നിവര്‍ സംസാരിച്ചു. കുമ്പളയില്‍ സലാം ഫൈസിയുടെ അധ്യക്ഷതയില്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹാമി തങ്ങള്‍, കണ്ണൂര്‍ അബ്ദുല്ല, എന്‍.പി.കെ.പള്ളങ്കോട്, എന്നിവര്‍ സംസാരിച്ചു.

ബദിയടുക്ക: ആലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയില്‍ കെ.എം.അഹ്മദ് ഉദ്ഘാടനം ചെയ്തു. റഷീദ് ബെളിഞ്ചം, ഫസലുറഹ്മാന്‍ ദാരിമി, റസാഖ് ദാരിമി, ബി.എച്ച്. അബ്ദുള്ളകുഞ്ഞി, ഹനീഫ കുംബടാജെ, ഖാദര്‍ മാന്യ എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരത്ത് റസ്സാഖ് അസഹരിയുടെ അധ്യക്ഷതയില്‍ അതാ ഉള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോടോത്ത് ഗോവിന്ദന്‍ നായര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു.

ആദൂരില്‍ അശ്രഫ് ഫൈസിയുടെ അധ്യക്ഷതയില്‍ പി.ബി. അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. സുഹൈര്‍ അസ്ഹരി, ഹാശിം ദാരിമി, യൂസുഫ് കിന്നിംഗര്‍ സംസാരിച്ചു. ബേഡകത്ത് സി.പി.മൊയ്തു മൗലവിയുടെ അധ്യക്ഷതയില്‍ ഇബ്രാഹീം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. പി.ദിവാകരന്‍, മൊയ്തീന്‍ കുഞ്ഞി, ലത്വിഫ് ചെര്‍ക്കള, എ.ബി.കലാം , ലത്വീഫ് പടുപ്പ് പ്രസംഗിച്ചു. ബേക്കലില്‍ അന്‍സാരി ചെമ്പരിക്കയുടെ അധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഇംദാദ്പള്ളിപ്പുഴ, ഖാലിദ് ഫൈസി ചേരൂര്‍ ശാഫി കട്ടക്കാല്‍ സംസാരിച്ചു. കാഞ്ഞങ്ങാട് അബ്ദുല്ല ദാരിമിയുടെ അധ്യക്ഷതയില്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അലി ഫൈസി, റഷീദ് ഫൈസി സംസാരിച്ചു. ചന്തേര താജുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ മാണിയൂര്‍ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എ.ജി.വി.ബഷീര്‍, കെ.ടി.അബ്ദുള്ളമൗലവി, ടി.കെ.സി.ഖാദര്‍ഹജി, അശ്രഫ് മിസ്ബാഹി എന്നിവര്‍ സംസാരിച്ചു. ചിറ്റാരിക്കലില്‍ സാദിഖ് പെരുമ്പട്ടയുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ റഹ്മാന്‍ ലുഖ്മാന്‍ അസ്ഹദി എന്നിവര്‍ സംസാരിച്ചു. ചീമേനിയില്‍ സാദിഖിന്റെ അധ്യക്ഷതയില്‍ സി.കെ.കെ.മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണക്ക് ശേഷം മേഖലാ ഭാരവാഹികള്‍ പോലീസ് സ്റ്റേഷനുകളിലും ജില്ലാനേതാക്കള്‍ എ.ഡി.എമ്മിനും നിവേദനം നല്‍കി.