
ജിദ്ദ : ജിദ്ദ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച രഹേ നബി രഹേ നജാത്ത് ജെ.ഐ.സി. ഫെസ്റ്റ് 2010 ല്‍ അബ്ദുല്‍ അസീസ് കോട്ടോപ്പാടം സീനിയര്‍ വിഭാഗത്തിലും മുഹമ്മദ് റബീഹ് ആക്കോട് ജൂനിയര്‍ വിഭാഗത്തിലും കലാ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ അസീസ് കോട്ടോപ്പാടം ഇംഗ്ലീഷ് പ്രസംഗം, മലയാള പ്രസംഗം, നിമിഷ പ്രസംഗം, മാപ്പിളപ്പാട്ട്, പ്രബന്ധ രചന, മെമ്മറി ടെസ്റ്റ് എന്നീ മത്സരങ്ങളില്‍ വിജയിച്ചാണ് ഇത്തവണയും കലാ പ്രതിഭ പട്ടം നിലനിര്‍ത്തിയത്. ഇസ്ലാമിക് സെന്റര്‍ മീഡിയ വിഭാഗം അംഗം കൂടിയായ അബ്ദുല്‍ അസീസ് ഷറഫിയ അല്‍ റയാന് പോളിക്ലിനിക്കിലെ ജീവനക്കാരനാണ്.
ജൂനിയര്‍ വിഭാഗത്തില്‍ കലാപ്രതിഭയായ കെ.പി. മുഹമ്മദ് റബീഹ് ഖിറാഅത്ത്, മലയാള ഗാനം, പദപ്പയറ്റ്, മെമ്മറി ടെസ്റ്റ് എന്നീ മത്സരങ്ങളിലാണ് വിജയിച്ചത്. മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത ആക്കോട് സ്വദേശി കെ.പി. അഹമ്മദ് മളാഹിരിയുടെയും സുഹ്റയുടെയും മകനായ മുഹമ്മദ് റബീഹ് ജിദ്ദ അല്‍നൂര്‍ ഇന്റര്‍ നാഷണല്‍ സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്.
- മജീദ് പുകയൂര്‍ -