സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍

പരീക്ഷാര്‍ത്ഥികൾ 10,001 പേർ; സര്‍ക്കുലറുകളും സമയവിവരപട്ടികയും സെന്റെ റുകളിലേക്കയച്ചു
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍ എന്നീ പ്രദേശങ്ങളിലെ മദ്‌റസകളിലെ 5,7,10 ക്ലാസ്സുകളിൽ  മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍  നടക്കുന്ന പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 168 സെന്ററുകളിലായി 2835 ആണ്‍കുട്ടികളും 2528 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5363 കുട്ടികളും, ഏഴാം തരത്തില്‍ 120 സെന്ററുകളിലായി 1873 ആണ്‍കുട്ടികളും 1808 പെണ്‍കുട്ടികളും ഉള്‍പ്പെടെ 3681 കുട്ടികളും, പത്താം തരത്തില്‍ 37 സെന്ററുകളിലായി 437 ആണ്‍കുട്ടികളും 489 പെണ്‍കുട്ടികളും ഉള്‍പ്പെടെ 926 കുട്ടികളും, പ്ലസ്ടു ക്ലാസില്‍ നാല് സെന്ററുകളിലായി ഒരു ഉറുദു മദ്‌റസ ഉള്‍പ്പെടെ 15 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഉള്‍പ്പെടെ 31 കുട്ടികളും അടക്കം 10,001 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുമെന്ന് ചേളാരി സമസ്താലയത്തിൽ നിന്നും അറിയിച്ചു
2012-ല്‍ അഞ്ചാം ക്ലാസ് 150, ഏഴാം ക്ലാസ് 114, പത്താം ക്ലാസ് 35, പ്ലസ് ടു 6 സെന്ററുകള്‍ ആണുണ്ടായിരുന്നത്. ഈ വര്‍ഷം 5-ാം തരം 168, ഏഴാം തരം 120, പത്താം തരം 37, പ്ലസ്ടു 4 എന്നിങ്ങനെയാണ് പരീക്ഷ സെന്ററുകള്‍. 24 സെന്ററുകള്‍ വര്‍ദ്ദിച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിന് അഞ്ച് സൂപ്രണ്ടുമാരെയും 347 സൂപ്രവൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ പരിശോധകരെയും തെരഞ്ഞെടുത്തിട്ടുണ്ട്. 
പരീക്ഷാ സര്‍ക്കുലറുകളും സമയവിവരപട്ടികയും ഖുര്‍ആന്‍ പരീക്ഷാ ഹാജര്‍ പട്ടികയും സൂപ്രവൈസര്‍ നിയമന അറിയിപ്പുകളും അതാത് സെന്ററുകളിലേക്ക് തപാല്‍ മുഖേനെ അയച്ചുകൊടുത്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.