മലപ്പുറം : SKSSF ന്റെ മുഖ പത്രമായ സത്യധാര ദ്വൈവാരികയുടെ സസ്നേഹം സത്യധാര സമര്‍പ്പണ കാമ്പയിന്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വായനാദിനമായ ജൂണ്‍ 19ന് എല്ലാ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യൂണിറ്റിലെ മദ്രസകളിലും ദർസ് അറബിക് കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സത്യധാര സമര്‍പ്പിക്കും.
താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാപ്രഭാഷണം നടത്തി. സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഉമറുല്‍ ഫാറൂക്ക് ഫൈസി മണിമൂളി, ജലീല്‍ പട്ടര്‍കളം സംബന്ധിച്ചു. അനസ് ഹൈതമി കോയ്യോട് സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.
Showing posts with label Sathyadhara. Show all posts
Showing posts with label Sathyadhara. Show all posts
'നേര്‍ വായനയുടെ കാല്‍ നൂറ്റാണ്ട്'; സത്യധാര പ്രചാരണ കാമ്പയിന്‍ ആരംഭിച്ചു
കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് മുഖ പത്രമായ സത്യധാര പ്രചരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വരിക്കാരനായി ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
2022 ജൂണ്‍ 15 മുതല്‍ 2022 ജൂലൈ 15 വരെയാണ് സത്യധാര പ്രചാരണ കാമ്പയിന്‍ നടക്കുന്നത്. കാമ്പയിന്റെ ഭാഗമായി സംസ്ഥാനതല ശില്‍പശാല ജൂണ്‍ 18 ന് കോഴിക്കോട് വെച്ച് നടക്കു൦. ജില്ലാതലങ്ങളിലും മേഖല തലങ്ങളിലും കാമ്പയിന്റെ ഭാഗമായി ശില്‍പശാലകള്‍ നടക്കു൦ . ജൂലൈ ഒന്നിന് സത്യധാര സര്‍ക്കുലേഷന്‍ ഡേ ആചരിക്കും. പാണക്കാട് നടന്ന ചടങ്ങില്‍ ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുറശീദ് ശിഹാബ് തങ്ങള്‍, ഫാറൂഖ് ഫൈസി മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, മുഹമ്മദ് കുട്ടി മുസ്ലിയാര്‍ കുന്നുംപുറം, നൂറുദ്ധീന്‍ യമാനി കിഴിശ്ശേരി, ശറഫുദ്ധീന്‍ ഒമാന്‍, സൈനുദ്ധീന്‍ ഒളവട്ടൂര്‍, ശാക്കിര്‍ ഫൈസി പന്തലൂര്‍ എന്നിവര്‍ പങ്കെടുത്തു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയതു.

സത്യധാര സര്‍ക്കുലേഷന്‍ വിംഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാര ദ്വൈവാരികക്ക് സര്‍ക്കുലേഷന്‍ വിംഗ് നിലവില്‍ വന്നു. ചെയര്‍മാനായി ശമീര്‍ ഫൈസി കോട്ടോപാടം (പാലക്കാട് ജില്ല), കണ്‍വീനറായി മുഹമ്മദ് കുട്ടി കുന്നുംപുറം (മലപ്പുറം വെസ്റ്റ്) സെക്രട്ടറിയേറ്റ് ഇന്‍ചാര്‍ജ് താജുദ്ദിന്‍ ദാരിമി പടന്ന എന്നിവരെ തെരഞ്ഞെടുത്തു. സമിതി അംഗങ്ങളായി നൂറുദ്ധിന്‍ യമാനി (മലപ്പുറം ഈസ്റ്റ്), അനീസ് വെള്ളിയാലില്‍ (കോഴിക്കോട്), അബ്ദുല്ല ഫൈസി മാണിയൂര്‍ (കണ്ണൂര്‍), കബീര്‍ ഫൈസി (കാസര്‍ഗോഡ്), അന്‍സിഫ് വാഫി (കോട്ടയം), നിസാം കണ്ടത്തില്‍ (കൊല്ലം), അഷ്‌റഫ് ഫൈസി (എറണാകുളം), നജീബ് റഹ്മാനി (തിരുവനന്തപുരം), സത്താര്‍ ദാരിമി (തൃശൂര്‍), കബീര്‍ അന്‍വരി (പാലക്കാട്) സുഹൈല്‍ കൂട്ടുങ്ങല്‍ (ആലപ്പുഴ), മുസ്തഫ വെണ്ണിയോട് (വയനാട്), ബഷീര്‍ ബാഖവി വി.പി.എം (ഇടുക്കി), മുഹമ്മദ് യാസീന്‍ ഫൈസി (ലക്ഷദ്വീപ്), ശുഐബ് നിസാമി (നീലഗിരി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
1997 ആഗസ്റ്റ് 2 ശനിയാഴ്ച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിനു നല്‍കി പ്രകാശനം ചെയ്ത സത്യധാര, മാസികയായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് ദ്വൈവാരികയായി മാറി. സമകാലിക വിഷയങ്ങളില്‍ സമയോചിതമായി ഇടപെടുന്ന സത്യധാര സംഘടനയുടെ നിലപാടുകള്‍, അഭിമുഖങ്ങള്‍, വിവിധ വിശേഷാല്‍ പതിപ്പുകള്‍, പുതിയ എഴുതുകര്‍ക്ക് എഴുത്തസരങ്ങള്‍, ടാലന്റ് ടെസ്റ്റ്, പ്രബന്ധം, കവിതാ രചന, ക്വിസ്സ് മല്‍സരങ്ങള്‍, സത്യധാര സര്‍ക്കുലേഷന്‍ കാമ്പയിന്‍ തുടങ്ങി മറ്റു വിവിധ പദ്ധതികള്‍ സത്യധാര വിംഗ് നടത്തി വരുന്നു.
- SKSSF STATE COMMITTEE

പ്രവാചക വിമര്‍ശകര്‍ നിരാശപ്പെടേണ്ടി വരും: കെ ആലിക്കുട്ടി മുസ്‌ലിയാര്‍
കോഴിക്കോട്: പ്രവാചക വിമര്‍ശനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും വിമര്‍ശകര്‍ നിരാശപ്പെടേണ്ടി വരുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഓറിയന്റലിസ്റ്റുകളുടെ ചുവടുപിടിച്ച് ചില മുസ്‌ലിം നാമധാരികള്‍ ചരിത്രത്തില്‍ നടത്തിയ അപഹാസ്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യധാര പ്രവാചകന്‍ സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. എം.കെ മുനീര്‍ എം.എല്‍.എ പതിപ്പ് ഏറ്റുവാങ്ങി. പലമതങ്ങളും പൂര്‍വഗാമികളെ തിരസ്‌കരിച്ചപ്പോള്‍ ഇസ്‌ലാം ഉള്‍കൊള്ളലിന്റെ ശൈലിയാണ് എല്ലാ കാലത്തും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. സി.കെ.കെ മാണിയൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, താജുദ്ദീന്‍ ദാരിമി, പി.എ സ്വാദിഖ് ഫൈസി താനൂര്‍, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം സംബന്ധിച്ചു.

Labels:
Kerala,
Kozhikode,
Sathyadhara,
SKSSF-Rabee-campaign,
SKSSF-State
സത്യധാര പ്രചാരണ കാമ്പയിൻ ആരംഭിച്ചു
കോഴിക്കോട്: വെറും വായനയല്ല, നട്ടെല്ലുള്ള നിലപാടുകൾ എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ് എഫിൻ്റെ മുഖപത്രമായ സത്യധാരയുടെ പ്രചരണ കാമ്പയിന് ഉജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വരിക്കാരായി ചേർന്നു കൊണ്ടാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.
വായനാ ലോകത്ത് നിലപാടുകളും, അകക്കാമ്പുമുള്ള എഴുത്തുകളാണ് സത്യധാരയെ വ്യതിരിക്തമാക്കുന്നതെന്നും, കാലിക വിഷയങ്ങളിൽ സത്യധാരയുടെ ഇടപെടൽ ഏറെ ശ്രദ്ധേയമാണെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
ആദര്‍ശ പ്രചരണ രംഗത്ത് സത്യധാരയുടെ തൂലികാ മുന്നേറ്റം ശ്ലാഘനീയമാണ്. മത സൗഹാർദവും സാമുദായിക സൗഹൃദവും കാത്തു സൂക്ഷിക്കുന്നതിലും തീവ്രവാദവും, നിരീശ്വരവാദവും ഉൻമൂലനം ചെയ്യുന്നതിലും സത്യധാര വഹിച്ച പങ്ക് വളരെ വലുതാണെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു.
സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ, പബ്ലിക് ലൈബ്രറികൾ, മത സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും മറ്റുവായനക്കാരിലേക്കും സത്യധാര എത്തിച്ചേരാനുള്ള വിപുലമായ പദ്ധതികളാണ് കാമ്പയിനിൻ്റെ ഭാഗമായി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹാശിറലി തങ്ങൾ, താജുദ്ദിൻ ദാരിമി പടന്ന, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം, ഇസ്മായിൽ ദാരിമി പാലക്കാട്, ഫാറൂഖ് കരിപ്പൂർ തുടങ്ങിയവർ പങ്കെടുത്തു.
- SKSSFSTATECOMMITTEE

സത്യധാര ദ്വൈവാരിക കവര്‍ പേജ്
സത്യധാര ഓണ്‍ലൈനില്‍ വായിക്കാന്‍
https://www.facebook.com/sathyadhara.kerala
http://www.sathyadhara.com/
https://www.facebook.com/sathyadhara.kerala
http://www.sathyadhara.com/
ഗൾഫ് സത്യധാര കാമ്പയിനു ഷാർജയിൽ ഉജ്ജ്വല തുടക്കം; അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
ഷാർജ: വായന ദൈവ നാമത്തിൽ എന്ന പ്രമേയവുമായി ഗൾഫ് സത്യധാര സംഘടിപ്പിച്ച കാമ്പയിൻ യു എ ഇ സമസ്ത സുന്നി കൗണ്‍സിൽ പ്രസിഡണ്ട് സയ്യിദ് വി പി പൂക്കോയ തങ്ങളുടെ അദ്ദ്യക്ഷതയിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു . ധാർമിക ഭോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ നല്ല വായന സമൂഹത്തിനു ആവശ്യമാണ് , ആ ദൗത്യമാണ് ഗൾഫ് സത്യധാര നിർവഹിക്കുന്നതെന്ന് തങ്ങൾ പ്രസ്താവിച്ചു. യോഗത്തിൽ എസ്.കെ. എസ്. എസ്. എഫ് സ്റ്റേറ്റ് സെക്രടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
സത്യധാര മുന്നോട്ട് വെക്കുന്ന ഓരോ ആശയങ്ങളും കേരളത്തിലെ മത രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വൻ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴിയൊരിക്കിട്ടുണ്ടെന്നും പ്രവാസികളുടെ സമഗ്ര വായനക്ക് ഗൾഫ് സത്യധാരയുടെ സംഭാവന ശ്ലാഘനീയമാണെന്നും കുറഞ്ഞ കാലയളവിനുള്ളിൽ ഗൾഫ് സത്യധരയെ നെഞ്ചിലേറ്റിയ പ്രവാസി
ഗള്‍ഫ് സത്യധാര പ്രകാശനം നാളെ അബുദാബിയിൽ; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും
ജി.സി.സി രാഷ്ട്രങ്ങളിലെ പ്രതിനിധികളും പ്രമുഖരും സംബന്ധിക്കും![]() |
| അബുദാബിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേനത്തില്‍ ഭാരവാഹികൾ ഗൾഫ് സത്യധാരയെ കുറിച്ചു വിശദീകരിക്കുന്നു |
അബുദാബി: എസ്.കെ.എസ്.എസ്.എഫ് മുഖപ്രസിദ്ധീകരണമായ സത്യധാരയുടെ ഗള്‍ഫ് പതിപ്പിന് നാളെ (22ന് വെള്ളിയാഴ്ച) അബുദാബിയില്‍ തുടക്കമാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില് വെച്ച് നടക്കുന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാസികയുടെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. നാട്ടില്‍ ദ്വൈവാരികയായി ഇറങ്ങുന്ന സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍ തുടക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസികയായിട്ടായിരിക്കും. പ്രവാസി മലയാളികളെ കേന്ദ്രീകരിച്ചായിരിക്കും മാസികയുടെ ഉള്ളടക്കമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും.
യു.എ.ഇക്കു പുറമേ മാറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും ഗള്‍ഫ് സത്യധാര ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ അധ്യക്ഷനാവും. യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍-ഹാഷിമി, സത്യധാര മുഖ്യ പത്രാധിപര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി, എസ്.കെ.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഗള്‍ഫ് രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പി.ബാവഹാജി, സയ്യിദ് അബ്ദറഹിമാന്‍ തങ്ങള്‍, ഷറഫുദ്ദീന്‍ മംഗലാട്ട്, എം.പി.എം. റഷീദ്, ഉസ്‌മാന്‍ ഹാജി, ഹാരിസ് ബാഖവി, അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍ റഫീക്ക് പന്നിത്തടം എന്നിവര്‍ പങ്കെടുത്തു.

ശുക്കൂര്‍ വധം; ‘പച്ച’ യായ പരമാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തി സത്യധാര മാര്‍ച്ച് ആദ്യലക്കം പുറത്തിറങ്ങി
‘ജിഹാദ്’ ചിലപ്പോള്‍ അങ്ങിനെയാണ്.... .. വിശ്വാസി യായ ഒരു സഹോദരന്റെ വിലപ്പെട്ട ‘പച്ചജീവന്‍’, മാര്‍കിസ്റ്റ് കാപാലി കക്കൂട്ടത്തിന്‍റെ ജഡ്‌ജ്മെ ന്റില്‍ പാര്‍ട്ടി കോടതിയുടെ കഠാര യിലമര്‍ന്നു പിടഞ്ഞു പിടഞ്ഞു തീരു മ്പോഴും.. ആരൊക്കെയോ ആര്‍ക്കൊ ക്കെയോ വേണ്ടിതുച്ഛം വെള്ളിക്കാശ് മോഹിച്ച് ജൂതാസുകളാവുമ്പോള്‍… അത് തിരിച്ചറിഞ്ഞവര്‍, അവരെ പിടിച്ചു കെട്ടേണ്ടവര്‍, അധികാര വും സ്വാധീനവുമുണ്ടായിട്ടും അവര്‍ക്ക്, ‘നിലപാടുകളില്‍ നട്ടെല്ലു നഷ്‌ടപ്പെടു ന്നുവെങ്കില്‍’ രാജാവ് നഗ്നനാണെന്ന സത്യം വിളിച്ചുപറയാന്‍ ‘സത്യധാര’ പ്രതിജ്ഞാബദ്ധമാണ്…. എന്ന ധീരമായ പ്രഖ്യാപനവുമായി 2013മാര്‍ച്ച്(ആദ്യ ലക്കം ഇപ്പോള്‍ വിപണിയില്‍…വൈകാതെ ലേ ഖനം ഓണ്‍ലൈനിലും വായിക്കാം . സത്യധാര വെബ്സൈറ്റ് സന്ദര്‍ശി ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഗള്‍ഫ് സത്യധാര മാധ്യമ സെമിനാര്‍ ഇന്ന് ദുബൈ കെ.എം.സി.സിയില്‍
ദുബൈ : എസ്.കെ.എസ്. എസ്.എഫിന്റെ മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡീഷന്റെ ഉത്ഘാടനത്തിന്റെ ഭാഗമായി ദുബൈ സ്റ്റേറ്റ് എസ്.കെ. എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മാധ്യമ സെമിനാര്‍ ഇന്ന് മാര്‍ച്ച് 8 വെള്ളി രാത്രി 7 മണിക്ക് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
"സ്ത്രീത്വത്തിന്റെ പതനം : സാമൂഹിക അപചയവും മാധ്യമ സംസ്ക്കാരവും" എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവിയുടെ നെത്രത്വത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉത്ഘാടനം ചെയ്യും.
അബ്ദുസ്സലാം ബാഖവി , അന്‍ വര്‍ നഹ, റശീദുദ്ദീന്‍ ,വി.എം ശതീഷ് ,ജലീല്‍ പട്ടാമ്പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.സത്യധാരയുടെ ഗള്‍ഫ് എഡീഷന്റെ ഉത്ഘാടനം മാര്‍ച്ച് 22 വെള്ളീ വൈകീട്ട് 5 മണിക്ക് അബുദാബി ഇസ്ലാമിക് സെന്ററീല്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്വഹിക്കും.
ഗള്‍ഫ് സത്യധാര 2013 മാര്‍ച്ച് അവസാന വാരത്തില്‍ പുറത്തിറങ്ങും
ദുബൈ : എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍ 2013 മാര്‍ച്ച് അവസാന വാരത്തില്‍ പുറത്തിറങ്ങും. 2012 ഒക്ടോബര്‍ 5 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില് വെച്ച് 'ഗള്‍ഫ് സത്യധാര' പ്രഖ്യാപനം സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു. മാര്‍ച്ച് അവസാന വാരത്തില്‍ അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില് വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്വഹിക്കും
മലയാള പ്രസിദ്ധീകരണ രംഗത്തു തന്നെ വേറിട്ട ഒരു വഴിയാണ് ഗള്‍ഫ് സത്യധാരയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്. മൂല്യങ്ങളും ചിട്ടകളും പഠിപ്പിക്കുന്നതോടൊപ്പം ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും.
ദുബൈ കേന്ദ്രീകരിച്ച് യു.എ.ഇ നാഷണല്‍ കമ്മിറ്റിയാണ് ഗള്‍ഫ് എഡീഷന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.യു.എ.ഇ കൂടാതെ സൗദി, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവിടങ്ങളിലും സത്യധാര ലഭ്യമാകും. 72 പേജുകളിലായി മാസികയായിട്ടായിരിക്കും സത്യധാര പുറത്തിറങ്ങുക ഒരു പ്രതിക്ക് 5 ദിര്‍ഹമും വര്‍ഷത്തില്‍ 50 ദിര്‍ഹമുമാണ് വില.
'ഗള്‍ഫ് സത്യധാര'യുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സുന്നീ കൌണ്‍സില്‍, എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മിറ്റി നേതാക്കള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വിശദ വിവരങ്ങള്‍ക് 00971-555-301058 എന്ന നമ്പരില്‍ ബന്ധ പ്പെടാവുന്ന താണ്.
ഗള്‍ഫ് സത്യധാര സ്വാഗത സംഘം ഇന്ന് അബുദാബിയില്‍
എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍ 2013 മാര്‍ച്ച് അവസാന വാരത്തില്‍ പുറത്തിറങ്ങും. പരിപാടിയുടെ സ്വാഗത സംഘം ഇന്ന് വൈകീട്ട് 8.30 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില് വെച്ച് ചേരും. മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും എത്തിചേരണമെന്ന് നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.
'ഗള്‍ഫ് സത്യധാര': യു.എ.ഇ ഗവണ്‍ മെന്‍റ് ലൈസന്‍സ് കൈമാറി
ദുബൈ : എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ ഗവണ്മെന്റിന്റെ മാസിക ലൈസന്‍സ് പ്രമുഖ സൂഫി വര്യനും സമസ്ത നേതാക്കളില്‍ പ്രമുഖ വെക്തിത്വവുമായ അത്തിപറ്റ ഉസ്താദ് സമസ്ത കേരള സുന്നി കൗണ്‍സില്‍ അദ്യക്ഷന്‍ സയ്യിദ് ബ് അലവി പൂക്കോയ തങ്ങള്‍ക്ക് കൈമറി. സത്യധാര ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദു റഹിമാന്‍ ഒളവട്ടൂര്‍, ഷിഹാസ് സുല്‍ത്താന്‍ , റസാഖ് വളാന്ന്ചേരി , ഹകീം ഫൈസി , ഹൈദര്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു.
ഗള്‍ഫ് സത്യധാര യാഥാര്‍ത്യമാവുന്നു. പ്രഥമ പ്രചാരണ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച അബൂദാബിയില്‍
അബൂദാബി: ധാര്‍മ്മികതയുടെ കരുത്തിനുവേണ്ടി ധീരമായ എഴുത്തിലൂടെ വായനയുടെ ലോകത്ത് പ്രോജ്വലിച്ച് നില്‍ക്കുന്ന മലയാളത്തിലെ പ്രമുഖ ദ്വൈവാരികയായ 'സത്യധാര'യുടെ ഗള്‍ഫ് പതിപ്പ് ഉടന്‍ യാഥാര്‍ത്യമാവും. കഴിഞ്ഞ ദിവസം ഇവിടെ നടന്ന 'സ്റ്റെപ്പ്' ലോഞ്ചിംഗ് പരിപാടിയില്‍ വെച്ച് 'ഗള്‍ഫ് സത്യധാര' പ്രഖ്യാപനം സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പ്രസ്ഥാനിക ബന്ധുക്കളുടെയും പ്രവര്‍ത്തകരുടെയും പൂര്‍ണ്ണ സഹകരണത്തോടെ മാസികയായിട്ടായിരി ക്കും തുടക്കം. കേരളത്തില്‍ ഇറങ്ങുന്നതില്‍നിന്നും വ്യത്യസ്തമായിട്ടായിരിക്കും 'ഗള്‍ഫ് സത്യധാര'യിലെ ഉള്ളടക്കങ്ങള്‍ എന്നും പേജുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുമുണ്ടാവുമെന്നും കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ അറിയിച്ചു. തുടക്കത്തില്‍ ദുബൈയില്‍നിന്നാണ് പ്രസിദ്ധീകരിക്കാന്‍ നിശ്ചിയിച്ചിരിക്കുന്നത് എങ്കിലും യു.എ.ഇയിലെ മറ്റു എല്ലാ എമിറേറ്റുകളിലും കൂടാതെ ഒമാനിലും ലഭ്യമാവും. പിന്നീട് ഘട്ടം ഘട്ടമായി ജി.സി.സിയിലെ മറ്റു എല്ലാ രാജ്യങ്ങളിലും ലഭ്യമാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഈവരുന്ന ജനുവരിയോടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 'ഗള്‍ഫ് സത്യധാര' മാസികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പ്രഥമ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ച്ച രാത്രി 8ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില് വെച്ച് നടക്കും. പ്രഗല്‍ഭ പണ്ഡിതനും മംഗലാപുരം-കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ ത്വാഖ അഹ്മദ് മൌലവി അല്‍അസ്ഹരി പരിപാടിയില്‍ സംബന്ധിക്കും. 'ഗള്‍ഫ് സത്യധാര'യുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സുന്നീ കൌണ്‍സില്‍, എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മിറ്റി നേതാക്കള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വിശദ വിവരങ്ങള്‍ക്കും മറ്റുമായി +971 50 7900 109 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഇമെയില്‍: khader123@hotmail.com

Subscribe to:
Posts (Atom)