Showing posts with label Gulf ORG. Show all posts
Showing posts with label Gulf ORG. Show all posts

സൗദി സ്വദേശിവത്കരണം: ആശങ്ക ശക്തം; ഭീതി വേണ്ടെന്ന് എംബസി

ജിദ്ദ: സൗദി അറേബ്യയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനും തൊഴില്‍രംഗം ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി അനധികൃത തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കാനും ഭരണകൂടം നീക്കം ശക്തമാക്കിയത് പ്രവാസികളെ ആശങ്കയിലാഴ്ത്തി.
സ്വദേശിവത്കരണത്തിന് സൗദി സര്‍ക്കാര്‍ കൊണ്ടുവന്ന നിതാഖാത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 10ല്‍ താഴെ ആളുകള്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലും സ്വദേശിയെ നിയമിക്കണമെന്ന നിയമം പാലിക്കാന്‍ നിശ്ചയിച്ച അവസാന തീയതി ബുധനാഴ്ച അവസാനിച്ചു. വരുംദിവസങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഗള്‍ഫ്‌ സത്യധാര പ്രകാശനം നാളെ അബുദാബിയിൽ; സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്യും

ജി.സി.സി രാഷ്ട്രങ്ങളിലെ പ്രതിനിധികളും പ്രമുഖരും സംബന്ധിക്കും
അബുദാബിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേനത്തില്‍ ഭാരവാഹികൾ ഗൾഫ്‌ സത്യധാരയെ കുറിച്ചു വിശദീകരിക്കുന്നു
അബുദാബി: എസ്.കെ.എസ്.എസ്.എഫ് മുഖപ്രസിദ്ധീകരണമായ സത്യധാരയുടെ ഗള്‍ഫ്‌ പതിപ്പിന് നാളെ (22ന് വെള്ളിയാഴ്ച) അബുദാബിയില്‍ തുടക്കമാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ മാസികയുടെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. നാട്ടില്‍ ദ്വൈവാരികയായി ഇറങ്ങുന്ന സത്യധാരയുടെ ഗള്‍ഫ്‌ എഡിഷന്‍  തുടക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസികയായിട്ടായിരിക്കും. പ്രവാസി മലയാളികളെ കേന്ദ്രീകരിച്ചായിരിക്കും മാസികയുടെ ഉള്ളടക്കമെന്നും ഭാരവാഹികൾ അറിയിച്ചു. 
ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും.
യു.എ.ഇക്കു പുറമേ മാറ്റ് ഗള്‍ഫ്‌ രാഷ്ട്രങ്ങളിലും ഗള്‍ഫ്‌ സത്യധാര ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട് സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പരിപാടിയില്‍ അധ്യക്ഷനാവും. യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ്‌ അലി അല്‍-ഹാഷിമി, സത്യധാര മുഖ്യ പത്രാധിപര്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, എം.കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി, എസ്.കെ.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ഗള്‍ഫ്‌ രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
പരിപാടിയെക്കുറിച്ച്‌ വിശദീകരിക്കാന്‍ അബുദാബിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പി.ബാവഹാജി, സയ്യിദ്‌ അബ്ദറഹിമാന്‍ തങ്ങള്‍, ഷറഫുദ്ദീന്‍ മംഗലാട്ട്‌, എം.പി.എം. റഷീദ്‌, ഉസ്‌മാന്‍ ഹാജി, ഹാരിസ്‌ ബാഖവി, അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍ റഫീക്ക്‌ പന്നിത്തടം എന്നിവര്‍ പങ്കെടുത്തു.

സമസ്ത പൊതുപരീക്ഷ ഒന്നാംഘട്ടം പൂര്‍ത്തിയായി 2.23 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതി

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ശനിയാഴ്ച
Samasthalayam Chelari's profile photoചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലെ 9139 മദ്‌റസകളില്‍ 5,7,10,+2 ക്ലാസുകളില്‍ നടതത്തിയ പൊതുപരീക്ഷയുടെ ഒന്നാംഘട്ടം 2012 ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍ വിജയകരമായി പൂര്‍ത്തിയായി.
അഞ്ചാം തരത്തില്‍ 6513 സെന്ററുകളിലായി 116530 കുട്ടികളും, ഏഴാം തരത്തില്‍ 5702 സെന്ററുകളിലായി 85552 കുട്ടികളും, പത്താം തരത്തില്‍ 2485 സെന്ററുകളിലായി 19886 കുട്ടികളും, +2 ക്ലാസില്‍ 225 സെന്ററുകളിലായി 1036 കുട്ടികള്‍ ഉള്‍പ്പെടെ 2,23,004 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 2012 ജൂലൈ 8ന് 5, 7 ക്ലാസുകളില്‍ ഖുര്‍ആന്‍ പരീക്ഷ നടക്കും. 123 ഡിവിഷനുകളാക്കി തിരിച്ച് ഒരു ചീഫ് സൂപ്രണ്ട്, 128 സൂപ്രണ്ടുമാരും, 8166 സൂപ്രവൈസര്‍മാരെയും നിയമിച്ചു നടത്തിയ പൊതുപരീക്ഷയുടെ സമ്പൂര്‍ണ്ണ വിജയത്തിന് സമര്‍പ്പണം ചെയ്ത സൂപ്രണ്ടുമാര്‍, സൂപ്രവൈസര്‍മാര്‍, ഓഫീസ് ഉദ്ദ്യോഗസ്ഥന്മാര്‍, മദ്‌റസാ മാനേജ്‌മെന്റ്, മറ്റുബന്ധപ്പെട്ട എല്ലാവര്‍ക്കും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭിനന്ദനവും, നന്ദിയും അറിയിച്ചു. 2012 ജൂലൈ 7 ശനിയാഴ്ച രാവിലെ 8.30ന് ചേളാരി സമസ്താലയത്തില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കും.

നമ്മുടെ ഗള്ഫ് സംഘടനകള്

യു.എ.ഇ

അബൂദാബി ഇന്ത്യന് ഇസ്ലാമിക് സെന്റര്

പഴയ ജവാസാത്ത് റോഡ്

ഫോണ്.026424488

--------------------------------------------------

ദുബൈ സുന്നി സെന്റര്

ദേര നായിഫ്

ഫോണ്.04 2724797

----------------------------------------------------

ഷാര്ജ ഇന്ത്യന് ദഅവ സെന്റര്

ഷാര് റോള

ഫോണ്.00971-65613184

-----------------------------------------------------

അല് ഐന് സുന്നി യൂത്ത് സെന്റര്

അല് ഐന്

ഫോണ്.00971-37655733

---------------------------------------------------------

റാസല്ഖൈമ ജമിയîത്തുല് ഇമാമില് ബുഖാരി

നഖീല് റാസല്ഖൈമ

ഫോണ്.

---------------------------------------------------------

ഫുജൈറ സുന്നി സെന്റര്

ഫുജൈറ

ഫോണ്.

----------------------------------------------------------

സൗദി അറേബ്യ

റിയാദ് ഇസ്ലാമിക് സെന്റര്

ബത്ത റിയാദ്

ഫോണ്. 01 2868730, 0509284117, 0504261025

-------------------------------------------------------------

ദമാം ഇസ്ലാമിക് സെന്റര്

ദമാം ടൗണ്

ഫോണ്. 0503812109

---------------------------------------------------------------

ജിദ്ദ ഇസ്ലാമിക് സെന്റര്

ജിദ്ദ

ഫോണ്. 02-6041721,6430316 , 0535992988

-----------------------------------------------------------------

കുവൈത്ത്

കുവൈത്ത് ഇസ്ലാമിക് സെന്റര്

അബîാസിയ

ഫോണ്. 99588565/99162146/99241700

-------------------------------------------------------------------

കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്സില്

കുവൈത്ത്

ഫോണ്.66736245, 66739185, 65159014

ഫാക്സ്: 22438816

മെയില്‍: kksmcouncil@yahoo.com

-------------------------------------------------------------------

ഖത്തര്‍

ഖത്തര് കേരള ഇസ്ലാമിക് സെന്റര്

ദോഹ ഖത്തര്

ഫോണ്. 974 4357991/974 6826223

--------------------------------------------------------------------

ബഹ്റൈന്‍

ബഹ്റൈന്‍ സുന്നി ജമാഅത്ത്

ബഹ്റൈന്‍

ഫോണ്‍.

------------------------------------------------------------------------------------------------------------------

മസ്‌കറ്റ്

മസ്കറ്റ് സുന്നി സെന്റര്

മസ്കറ്റ്

ഫോണ്. 00968 24797034

----------------------------------------------------------------------

പ്രിയ സുഹ്ര്ത്തുക്കളെ ഇതില്‍ ചേര്‍ക്കാന്‍ വിട്ടുപോയതോ അപൂര്‍ണ്ണമായതോ ആയ വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഇപ്പോള്‍ തന്നെ മെയില്‍ ചെയîുക myskssf@gmail.com