അണമുറിയാതെ ഓണ്‍ലൈനില്‍ 'ഖത്‌ മുല്‍ ഖുര്‍ആന്‍ മജ് ലിസ്'

റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിന്റെ വിയോഗം അറി ഞ്ഞയുടന്‍ എസ്.കെ.എസ്.എസ്.എഫ് ഐ ടി സെല്ലിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ രാപകല്‍ഭേദമന്യെ ഉസ്‌താദിന്‌ വേണ്ടി എണ്ണമറ്റ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്‌ ആരംഭിച്ചു. 3 ദിവസമെങ്കിലും തുടര്‍ച്ചയായി തുടരുന്ന ഖത്മുല്‍ഖുര്‍ആനില്‍ പങ്കെടുക്കാനും ഓരോ ജുസ്‌അ²ുകളോ സൂറത്തുകളോ ലൈവായി പാരായണം ചെയ്യാനും ഓതിയ ഭാഗം ഹദ്‌യ ചെയ്യാനും ആഗ്രഹിക്കുന്നവര്‍ ക്ലാസ്സ്‌റൂം സൂപ്പര്‍ അഡ്‌മിന്‍ അമീര്‍ ഇരിങ്ങല്ലൂരുമായോ മറ്റു അഡ്‌മിന്‍സുമായോ ബന്ധപ്പെടണമെന്ന്‌ ക്ലാസ്സ്‌ റൂം അഡ്‌മിന്‍ ഡെസ്‌കില്‍ നിന്നറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: www.keralaislamicroom.com