തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റിയും കേരള മുസ്‌ലിം ടാറ്റ വെബ് പോര്‍ട്ടും സമംയുക്തമായി നടത്തുന്ന
മഹല്ല് സര്‍വ്വെ ഇന്ന് മുതല്‍ ആരംഭിക്കും. ദാറുല്‍ ഹുദായിലെ പി.ജി ആദ്യ
സെമസ്റ്റര്‍ പൂര്‍ത്തീകരിച്ച ഇരുനൂറോളം വിദ്യാര്‍ത്ഥികളാണ് മഹല്ല് സര്‍വ്വേക്ക്
പുറപ്പെട്ടിരിക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് എന്നീ
ജില്ലകളിലാണ് ഈ വര്‍ഷത്തെ സര്‍വ്വെ, മഹല്ല് സ്ഥിതി വിവരം, മഹല്ല് നിവാസികള്‍,
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍,സംരംഭങ്ങള്‍,സംഘടനകള്‍,
ധാര്‍മിക വളര്‍ച്ച, വിദ്യാഭ്യാസ പുരോഗതി, സാമ്പത്തിക ഉയര്‍ച്ച, മത സൗഹാര്‍ദ്ദ
നിലനില്‍പ്പ്, സാമൂഹിക ഐക്ക്യം, മറ്റ് പ്രധാന വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കും.
നാലു ദിവസത്തെ മഹല്ല് സര്‍വ്വേക്ക് ശേഷം ചൊവ്വാഴ്‌ച ദാറുല്‍ ഹുദായില്‍
തിരിച്ചെത്തും.