ഇന്ന് എസ്.കെ.എസ്.എസ്.എഫ്. സ്ഥാപകദിനം

                                   
                               'വിജ്ഞാന'ത്തിന്‍റെ മുത്തുകള്‍ കോരിയെടുത്ത് 'വിനയ'ത്തിന്‍റെ രഥത്തിലേറി'


                                                           സേവന'പാതയിലൂടെ ... 23 വര്‍ഷങ്ങള്‍ !!!
കടന്നുവന്ന കനല്‍ പഥങ്ങളെ അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ചെയ്തതിലേറെ ചെയ്തു തീര്‍ക്കാനുണ്ടെന്ന് സഗൗരവം ചിന്തിക്കുന്നു .


ചിന്തകള്‍ മരിക്കാത്ത ഉണര്‍വ്വ് നശിക്കാത്ത ആയിരങ്ങള്‍ നല്‍കുന്ന കരുത്ത്‌ ആത്മവിശ്വാസമായി കൂടെ നില്‍ക്കുന്നു..!!!

ഇന്ന് ഫെബ്രുവരി 19 ...
ചരിത്രം വഴിമാറിത്തന്ന ദിനം...
എസ്‌.കെ.എസ്‌.എസ്‌.എഫ് സ്ഥാപക ദിനം !!!

നമ്മെ ഇവര്‍ നയിക്കുന്നു..
Our state committee
പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ (പ്രസിഡന്റ്‌), നാസര്‍ ഫൈസി കൂടത്തായി (സീനിയര്‍ വൈ.പ്രസി.), സത്താര്‍ പന്തലൂര്‍, അലി കെ. വയനാട്‌, അബ്ദുല്ല ദാരിമി കൊട്ടില, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (ജന.സെക്രട്ടറി), അയ്യൂബ്‌ കൂളിമാട്‌ (വര്‍.സെക്രട്ടറി), റഹീം ചുഴലി, ഹബീബ്‌ ഫൈസി കോട്ടോപ്പാടം, സൈദലവി റഹ്‌മാനി, നവാസ്‌ പാനൂര്‍ (ജോ.സെക്ര.) ബശീര്‍ പനങ്ങാങ്ങര (ഖജാഞ്ചി)

കേരളത്തിലെ മികച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19 നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ സംഘടന സ്ഥാപിക്കപ്പെടുന്നത്. 2000-ത്തില്‍ സംഘടനയെ സമസ്ത അംഗീകരിച്ചു. സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സമുദായത്തിന്റെ അവകാശ സംരക്ഷണത്തിന് പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സെന്ററും ഇസ്‌ലാമിക് സാഹിത്യ അക്കാദമിയും സംഘടനയുടെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. മുസ്‌ലിംകളെ ഇസ്‌ലാമിക ജീവിത രീതിയില്‍ നിന്ന് അകന്നു പോകാതെ കാത്തുസൂക്ഷിക്കാനായി ``ഇബാദ്'' എന്ന പേരില്‍ ഒരു പ്രബോധക സമിതിയും സംഘടനക്കുണ്ട്. വിദ്യാഭ്യാസത്തിനും കരിയര്‍ ഗൈഡന്‍സിനും ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ``ട്രെന്‍ഡ്'' മറ്റൊരു ഉപസമിതിയാണ്