പൊതുപ്രവര്‍ത്തകര്‍ പ്രവാചകനെ അനുഗമിക്കണം : ആബിദ് ഹുദവി തച്ചണ്ണ


റിയാദ് : ജീവിതത്തിന്‍റെ എല്ലാ രംഗത്തും മാതൃകയായ പ്രവാചകനെ അനുഗമിക്കാന്‍ പൊതുരംഗത്തുള്ളവര്‍ തയ്യാറാകണമെന്ന് ആബിദ് ഹുദവി തച്ചണ്ണ പറഞ്ഞു. ജീര്‍ണ്ണതകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളുമാണ് എവിടെയും നിറഞ്ഞു നില്‍ക്കുന്നത്. പൊതുപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന പല കാര്യങ്ങളും കേള്‍ക്കരുതെന്ന് നാം ആഗ്രഹിക്കുന്നവയാണ്. ഉന്നതരെ പരിഗണിക്കുകയും ദുര്‍ബലരെ അവഗണിക്കുകയും ചെയ്യുന്ന രീതി പൊതുപ്രവര്‍ത്തകന് യോജിച്ചതല്ല. പ്രബലനായ അബൂജഹലും ദുര്‍ബലനായ ഉമ്മു മക്തൂമും ഒരുമിച്ച് കൂടിയ സാഹചര്യത്തില്‍ ഉമ്മുമക്തൂമിന് മുഖം കൊടുക്കാന്‍ നബി () യോട് അള്ളാഹു കല്‍പ്പിച്ചത് മുസ്‍ലിം പൊതുപ്രവര്‍ത്തകരെങ്കിലും മാതൃകയാക്കണം. കഴിയുന്ന നന്മ ചെയ്തും പുഞ്ചിരിച്ചും നല്ല വാക്ക് പറഞ്ഞും പ്രവാചകനെ നാം അനുഗമിക്കണം. പ്രവാചകനെ അനുഗമിക്കുക അഭിമാനിയാവുക എന്ന കാന്പയിന്‍റെ ഭാഗമായി റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ പൊതു പ്രവര്‍ത്തനം പ്രവാചകര ചര്യ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഹുദവി. എന്‍.സി. മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ച യോഗം മുസ്തഫ ബാഖവി പെരുമുഖം ഉദ്ഘാടനം ചെയ്തു. അശ്റഫ് വടക്കെവിള, മൊയ്തീന്‍ കോയ പെരുമുഖം, അബൂബക്കര്‍ ഫൈസി ചെങ്ങമനാട് മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറസാഖ് വളകൈ, ഹബീബുള്ള പട്ടാന്പി, അബൂബക്കര്‍ ബാഖവി മാരായമംഗലം, നൌഷാദ് വൈലത്തൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, സൈതാലി വലന്പൂര്‍, അബ്ദുലത്തീഫ് ഹാജി തച്ചണ്ണ, അസീസ് പുള്ളാവൂര്‍, അബ്ദുറഹ്‍മാന്‍ കൊയ്യോട്, ഇഖ്ബാല്‍ കാവനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹംസ മൂപ്പന്‍ സ്വാഗതവും ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
- അബൂബക്കര്‍ ഫൈസി -