Showing posts with label Oman. Show all posts
Showing posts with label Oman. Show all posts

അത്തിപ്പറ്റ ഉസ്താദിന് ഒമാനില്‍ സ്വീകരണം

ഒമാന്‍: പ്രമുഖ സൂഫി വര്യന്‍ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന് സൂര്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ഒമാനിലെ സൂറില്‍ സ്വീകരണം നല്‍കി.
സൂറിലെ കെ.എം.സി.സി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സ്വീകരണയോഗത്തില്‍ അത്തിപ്പറ്റ ഉസ്താദ് ഉദ്‌ബോധന പ്രഭാഷണം നടത്തി. ആരാധനാ കര്‍മങ്ങളും ദിക്‌റുകളും വര്‍ധിപ്പിച്ച് ഇലാഹീ സാമിപ്യം കരസ്ഥമാക്കാനും മന:ശാന്തി നേടാനും വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങ് അബ്ദുല്‍ ഹമീദ് റഹീമി ബുറൈമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.പി മൊയ്തീന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് സിദ്ധീഖ് മൗലവി ഖിറാഅത്ത് നടത്തി. അബ്ദുല്‍ വാഹിദ് ലത്വീഫി, സി.പി.ഹംസ ഹാജി, മുസ്തഫ ഹാജി കാപ്പാട്, സൈനുദ്ദീന്‍ കൊടുവള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

മസ്കത്ത് സുന്നീ സെന്റര്‍ നബിദിന സമ്മേളനം ഇന്ന്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടാനം ചെയ്യും

ഒമാന്‍ : മസ്കത്ത് സുന്നീ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള നബിദിന സമ്മേളനവും ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റ്ഡീസിലെ വിദ്യാര്‍ഥികളുടെ കലാപരിപടികളും ഇന്ന് (തിങ്കള്‍) അല്‍ ഫലജ് ലീ ഗ്രാന്‍റ്റ് ഹാളില്‍ നടക്കും. വൈകീട്ട് 6 മണിക്ക് തുടങ്ങുന്ന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും. സെന്റര്‍ പ്രസിഡന്റ് ഇസ്മാഈല്‍ കുഞ്ഞു ഹാജി അധ്യക്ഷനായിരിക്കും. പുറങ്ങ് അബ്ദുല്ല മൌലവി, മുഹമ്മദലി ഫൈസി നടമ്മല്‍ പൊയില്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

ബുധനാഴ്ച രാത്രി റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടക്കുന്ന നബിദിന പരിപാടിയിലും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുനീര്‍ ഹുദവിയും പങ്കെടുക്കും.

കൂടാതെ, നബിദിനാഘോഷങ്ങളുടെ ഭാഗമായി സുന്നീ സെന്ററും മസ്കത്ത് എസ് കെ എസ് എസ് എഫും റൂവി, മത്ര, അല്‍ ഖുവയിര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തുന്ന വിവിധ പരിപാടികളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അന്‍വര്‍ മുഹ്‍യദ്ദീന്‍ ഹുദവി എന്നിവര്‍ പങ്കെടുക്കും.

റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ശനിയാഴ്ച സുന്നീ സെന്റര്‍ മദ്രസയില്‍ നടന്ന മൌലിദ് പാരാണത്തിന്‍ ഇയ്യാട് അബൂബക്കര്‍ ഫൈസി, മുഹമ്മദലി ഫൈസി നടമ്മല്‍ പൊയില്‍ , സാക്കിര്‍ ഫൈസി എന്നിവര്‍ നേത്ര്‌ത്വം നല്കി. റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടന്ന നബിദിന സന്ദേശ സദസ്സില്‍ സാക്കിര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഞായറാഴ്ച മത്ര മഹ്ദി പള്ളിയില്‍ നടന്ന നബിദിന സമ്മേളനത്തില്‍ മുനീര്‍ ഹുദവി മുഖ്യ അതിഥിയായിരുന്നു.
- Sunni Centre Muscat

വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും

ലണ്ടന്‍, മക്ക ഉള്‍പ്പടെ 16 കേന്ദ്രങ്ങളില്‍ സമാന്തര പ്രകാശന ചടങ്ങുകള്‍
കോഴിക്കോട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ആദ്യകോപ്പി ഏറ്റുവാങ്ങും.

ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ബ്രട്ടനിലുമായി 16 കേന്ദ്രങ്ങളില്‍ നാളെ സമാന്തര പ്രകാശന ചടങ്ങുകളും നടക്കും. 

ലണ്ടനില്‍ മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് അബ്ദുല്‍ ഇലാഹ് അലി ആല്‍ ഫദ്ല്‍, സയ്യിദ് ആദില്‍ മുഹമ്മദ് സ്വലാഹ് , മക്കയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ജിദ്ദയില്‍ ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലി, കുവൈത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ഖത്തറില്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖുറദാഗി, ബഹ്‌റൈനില്‍ സയ്യിദ് ശരീഫ് ഫഖ്‌റുദ്ദീന്‍, യു.എ.ഇയില്‍ മുസ്ഥഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ സംബന്ധക്കും.

കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രകാശന ഖുര്‍ആന്‍ സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ഗ്രന്ഥത്തിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യും. 'എല്ലാ വീടുകളിലും ഒരോ കോപ്പി ' പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങല്‍ പ്രഖ്യാപിക്കും. ചെമ്മാട്, ആക്കോട് മഹല്ലുകളിലെ ഖത്തീബുമാര്‍ ആദ്യകോപ്പി ഏറ്റുവാങ്ങും. മിഷന്‍ സോഫ്റ്റ് ഫൗണ്ടഷേന്റെ ഖുര്‍ആന്‍ ഓണ്‍വെബിന്റെ ലോഞ്ചിംഗും തങ്ങള്‍ നിര്‍വഹിക്കും. 

എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥപരിചയം നടത്തും. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിതാനന്ദപുരി, എം.കെ രാഘവന്‍ എം.പി, എം.സി മായിന്‍ ഹാജി, നവാസ് പൂനൂര്‍, ടി.പി ചെറൂപ്പ, എ.സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഖുര്‍ആന്‍ സെമിനാറില്‍ വിശുദ്ധ ഖുര്‍ആന്‍ ദിവ്യവെളിപാടുകളുടെ വചനപ്രവാഹം ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിക്കും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. ഉമര്‍ ഫൈസി മുക്കം, വി. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ സംബന്ധിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍: കാലങ്ങളെ അതിജീവിച്ച നിസ്തുല വേദം സിംസാറുല്‍ ഹഖ് ഹുദവി അവതരിപ്പിക്കും. ഡോ.യു.വി.കെ മുഹമ്മദ് അധ്യക്ഷത വഹിക്കും.
- Darul Huda Islamic University

വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; പ്രകാശനവും ഖുര്‍ആന്‍ സെമിനാറും നാളെ (വ്യാഴം)

മക്ക, ലണ്ടന്‍ തുടങ്ങിയ 16 നഗരങ്ങളില്‍ സമാന്തര പ്രകാശന ചടങ്ങുകള്‍
കോഴിക്കോട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' പ്രകാശനവും ഖുര്‍ആന്‍ സെമിനാറും നാളെ (01/01/2015 വ്യാഴം) കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 9.45 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിന് ആദ്യകോപ്പി നല്‍കി ഗ്രന്ഥം പ്രകാശനം ചെയ്യും. 
ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ബ്രട്ടനിലുമായി 16 കേന്ദ്രങ്ങളില്‍ നാളെ സമാന്തര പ്രകാശന ചടങ്ങുകള്‍ നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലണ്ടനില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് അബ്ദുല്‍ ഇലാഹ് അലി ആല്‍ ഫദ്ല്‍, സയ്യിദ് ആദില്‍ മുഹമ്മദ് സ്വലാഹ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മക്കയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലി, കുവൈത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ഖത്തറില്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖുറദാഗി, ബഹ്‌റൈനില്‍ സയ്യിദ് ശരീഫ് ഫഖ്‌റുദ്ദീന്‍, യു.എ.ഇയില്‍ മുസ്ഥഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ സംബന്ധക്കും.
കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ഗ്രന്ഥത്തിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യും. 'എല്ലാ വീടുകളിലും ഒരു കോപ്പി ' പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങല്‍ പ്രഖ്യാപിക്കും. ചെമ്മാട്, ആക്കോട് മഹല്ലുകളില്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥപരിചയം നടത്തും. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിതാനന്ദപുരി, എം.കെ രാഘവന്‍ എം.പി, എം.സി മായിന്‍ ഹാജി, നവാസ് പൂനൂര്‍, ടി.പി ചെറൂപ്പ, എ.സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന ഖുര്‍ആന്‍ സെമിനാറില്‍ വിശുദ്ധ ഖുര്‍ആന്‍ ദിവ്യവെളിപാടുകളുടെ വചനപ്രവാഹം ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിക്കും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. ഉമര്‍ ഫൈസി മുക്കം, വി. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ സംബന്ധിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍: കാലങ്ങളെ അതിജീവിച്ച നിസ്തുല വേദം സിംസാറുല്‍ ഹഖ് ഹുദവി അവതരിപ്പിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ : യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, എം.കെ ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, മുഹമ്മദലി ഹുദവി വേങ്ങര, സുഹൈല്‍ ഹുദവി വിളയില്‍.
- Darul Huda Islamic University

അബ്ദുല്‍ ഫത്താഹ് അന്തരിച്ചു

കാസര്‍കോട് ജില്ലയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒമാന്‍ പൗരപ്രമുഖന്‍ അബ്ദുല്‍ ഫത്താഹ് അന്തരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒമാന്‍ കസബിലെ പൗരപ്രമുഖന്‍ അബ്ദുല്‍ ഫത്താഹ് മുഹമ്മദ് നൂര്‍ (45) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഹൃദയാഘാതത്തെ ത്തുടര്‍ന്ന് മരിക്കുകയായിരുന്നു. ഒമാനിലെ അറിയപ്പെടുന്ന ബിസിനസുകാരനായ അബ്ദുല്‍ ഫത്താഹ് കാസര്‍കോട് ജില്ലയിലെ നിരവധി പേരുടെ സ്‌പോണ്‍സര്‍ കൂടിയാണ്. ഒമാന്‍ കസബിലെ മുഹമ്മദ് നൂര്‍ ഹസന്റെ മകനാണ്. ജില്ലയില്‍ നിരവധി തവണ സന്ദര്‍ശനത്തിനെത്തിയ അബ്ദുല്‍ ഫത്താഹും കുടുംബവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സ്ഥാപക പ്രസിഡണ്ടുമായിരുന്ന അന്തരിച്ച മംഗലാപുരം കീഴൂര്‍ ഖാസി സിഎം അബ്ദുല്ല മൗലവിയുമായും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും എം ഐസി ജനറല്‍ സെക്രട്ടറിയുമായ യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവിയും നല്ല വ്യക്തിബന്ധമുണ്ടായിരുന്നു. 1993 ല്‍ ചട്ടഞ്ചാല്‍ എം ഐസി ക്യാമ്പസിനകത്ത് പള്ളി പണിതതും അതിന്റെ നവീകരണം നടത്തിയതും അബ്ദുല്‍ ഫത്താഹ് തന്നെ. എം ഐസി ആസ്ഥാന പള്ളിയുടെ പേരു തന്നെ മസ്ജിദു അബ്ദില്‍ ഫത്താഹ് എന്നാണ്. എം ഐസി സമ്മേളന വേളകളില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. മലബാറുകാരുമായും വിശിഷ്യ കാസകോടുകാരുമായി നല്ല ബന്ധത്തിലായിരുന്ന ഇദ്ദേഹം തന്റെ നിര്‍മ്മാണ മേഖലയിലുള്ള നിരവധി കമ്പനികളില്‍ അനവധി കാസര്‍കോടുകാരെ നിയമിച്ചിരുന്നു. പരോപകാരിയും സല്‍ഗുണ സമ്പന്നനുമാമ ഒമാന്‍ പ്രമുഖന്റെ വിയോഗം കാസര്‍കോടിലെ പ്രവാസികളെയും സ്വദേശികളെയും സങ്കടത്തിലാഴ്ത്തി. അബ്ദുല്‍ ഫത്താഹിന് വേണ്ടി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ക്യാമ്പസുകളില്‍ അനുസ്മരണയോഗവും പ്രത്യേക പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും നടന്നു. 

അബ്ദുല്‍ ഫത്താഹിന്റെ വിയോഗം ജില്ലക്ക് കനത്ത നഷ്ടം: യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി 
ചട്ടഞ്ചാല്‍ : ഒമാന്‍ കസബിലെ പൗരപ്രമുഖന്‍ അബ്ദുല്‍ഫത്താഹ് മുഹമ്മദ് നൂറിന്റെ വിയോഗത്തോടെ കാസര്‍കോട് ജില്ലക്ക് കനത്ത നഷ്ടമാണ് വന്നിരിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറിയും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയുമായ യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പറഞ്ഞു. കാസര്‍കോടുകാരുടെ ഉന്നമനത്തിന് പ്രവര്‍ത്തിച്ച അബ്ദുല്‍ ഫത്താഹ് ജില്ലയുടെ പുരോഗതിക്കും പരിശ്രമിച്ചിരുന്നു. എം ഐസി ക്യാമ്പസിനകത്തെ പള്ളി പൂര്‍ണമായും പണിതത് അദ്ദേഹമാണ്. എല്ലാ ഒത്താശ ചെയ്ത് സഹായിക്കുകയും അവ നേരില്‍ കാണാന്‍ നിരവധി തവണ ജില്ലയില്‍ വരികയും ചെയ്തിട്ടുണ്ട് ആ മഹാന്‍. നിഷ്‌കാമ കര്‍മ്മിയായിരുന്ന അബ്ദുല്‍ ഫത്താഹിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നിരവധി കാസര്‍കോടുകാര്‍ക്ക് അനുഗ്രഹമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലെ മസ്ജിദു അബ്ദില്‍ ഫത്താഹില്‍ നടന്ന അബ്ദുല്‍ ഫത്താഹ് അനുസ്മരണം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും നടന്നു. പ്രാര്‍ത്ഥനക്ക് യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി നേതൃത്വം നല്‍കി. അബ്ദുല്ലാഹില്‍ അര്‍ശദി, നൗഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി തങ്ങള്‍ മാസ്തിക്കുണ്ട്, നൗഫല്‍ ഹുദവി ചോക്കാട്, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, സിറാജ് ഹുദവി പല്ലാര്‍, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി സല്‍മാറ, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, അബ്ദുല്‍ റഊഫ് ഹുദവി, ജസീല്‍ ഹുദവി മുക്കം, അലി അക്ബര്‍ ഹുദവി, റാഫി ഹുദവി എന്നിവര്‍ സംബന്ധിച്ചു.
- mansoor d m

മസ്കത്ത് സുന്നീ സെന്റര്‍ ഹജ്ജ് ക്യാമ്പ് സമാപിച്ചു. തീര്‍ഥാടകര്‍ പതിനെട്ടിനു യാത്ര തിരിക്കും

മസ്കത്ത് : മസ്കത്ത് സുന്നീ സെന്ററിനു കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്ന തീര്‍ഥാടകര്‍ക്കുള്ള ഏക ദിന പഠന ക്യാമ്പ് ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ നടന്നു. പന്ത്രണ്ടു ദിവസം നീണ്ടു നിന്ന ഹജ്ജ് ക്ലാസിനു സമാപനം കുറിച്ചു കൊണ്ട് നടന്ന ക്യാമ്പില്‍ തീര്‍ഥാടകരും ബന്ധുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. കാലത്ത് ഒമ്പത് മണിക്ക് ആരംഭിച്ച ഉദ്ഘാടന സെഷനില്‍ സെന്റര്‍ പ്രസിഡന്റ് ഇസ്മാഈല്‍ കുഞ്ഞു ഹാജി അധ്യക്ഷനായിരുന്നു. സാക്കിര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അമീര്‍ ഇയ്യാട് അബൂബക്കര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രമുഖ പണ്ഡിതനും ഗ്രന്‍ഥകാരനുമായ മുഹമ്മദലി ഫൈസി നടമ്മല്‍ പൊയില്‍ മുഖ്യ പ്രഭാഷണം നടത്തി. 
ഉച്ച ഭക്ഷണത്തിനു ശേഷം നടന്ന സംശയ നിവാരണ സെഷനും പ്രത്യേക ഹജ്ജ് വീഡിയോ പ്രദര്‍ശനത്തിനും മുഹമ്മദലി ഫൈസി നേതൃത്വം നല്‍കി.
 ഹജ്ജ് കമ്മിറ്റി കണ്‍വീനര്‍ റഷീദ് ഹാജി കുണ്ടില്‍ അധ്യക്ഷനായിരുന്നു. ശേഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് പരിചയപ്പെടാനും യാത്ര ചോദിക്കാനുമുള്ള അവസരങ്ങളുണ്ടായിരുന്നു. സുന്നീ സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹസന്‍ ബാവ ഹാജി, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി, 
വൈസ് പ്രസിഡന്റ് സൈദു ഹാജി പൊന്നാനി, ജോയിന്റ്‌ സെക്രട്ടറിമാരായ മൊയ്തു ഹാജി കുന്നുമ്മല്‍, സുലൈമാന്‍ കുട്ടി, മദ്രസ കമ്മിറ്റി കണ്‍വീനര്‍ സലാം ഹാജി, ഹാശിം ഫൈസി, അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ മത്ര, റാഫി ബാഖവി, സിദ്ധീഖ് ഹാജി, നിളാമുദ്ദീന്‍ ഹാജി, ഷാജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
സലാലയുള്‍ പ്പെടെ ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മസ്കത്ത് സുന്നീ സെന്ററിനു കീഴില്‍ റോഡ്, വ്യോമയാന മാര്‍ഗങ്ങാളിലായി നിരവധി പേര്‍ ഇത്തവണ ഹജ്ജിനു പോവുന്നുണ്ട്. സെപതംബര്‍ 18നു വിശുദ്ധ ഹറമുകളിലേക്ക് യാത്ര തിരിക്കുന്ന സംഘത്തിനു ഇയ്യാട് അബൂബക്കര്‍ ഫൈസിയാണ് നേതൃത്വം നല്‍കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മസ്കത്ത് സുന്നീ സെന്ററിന്റെ സംഘമാണ് ഈ വര്‍ഷം ഒമാനില്‍ നിന്നു ഹജ്ജിനു പോവുന്ന എക മലയാളി തീര്‍ഥാടക സംഘം.
- Sunni Centre Muscat

സമസ്ത പ്രസിഡന്റ് ഒമാനില്‍; ദുആ സമ്മേളനം 15 വ്യാഴാഴ്ച

ഒമാന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ആനക്കര കോയക്കുട്ടി മുസ്ല്യാര്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം മസ്കത്തിലെത്തി. മസ്കത്ത് സുന്നീ സെന്റര്‍ പ്രവര്‍ത്തകര്‍ മസ്കത്ത് ഇന്റ്‌ര്‍ നാഷ്‌ണല്‍ എയര്‍ പോര്‍ട്ടില്‍ സമസ്ത അധ്യക്ഷന് ഊഷമളമായ സ്വീകരണം നല്‍കി. 2012-ല്‍ മര്‍ഹും കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്ന് സമസ്ത പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കോയക്കുട്ടി മുസ്ലിയാരുടെ പ്രഥമ ഒമാന്‍ സന്ദര്‍ശനമാണിത്. SKSSF സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുസ്സത്താര്‍ പന്തല്ലൂരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
മത്ര മഹ്ദി മസ്ജിദില്‍ നടന്ന സ്വീകരണ യോഗം സെന്റര്‍ പ്രസിഡിന്റ് ഇസ്മായീല്‍ കുഞ്ഞു ഹാജി ഉദ്ഘാടനം ചെയ്തു. മത്ര ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റഹമാന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. അബ്ദുസ്സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കോയക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സുന്നീ സെന്റര്‍ ചെയര്‍മാന്‍ പുറങ്ങ അബ്ദുല്ല മൌലവി, മഹ്ദി മസ്ജിദ് ഇമാം യൂസുഫ് അസ്‌ഹരി പ്രസംഗിച്ചു.
മത്ര കമ്മിറ്റി ഉപദേശക സമിതി അംഗം സൈഫു ഹാജി, മത്ര ഇഖ്റ മദ്രസ കണ്‍വീനര്‍ നവാസ് കാസര്‍ഗോഡ്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുബൈര്‍ മത്ര, അസീസ് ഹാജി കുഞ്ഞിപ്പള്ളി എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. പതിനഞ്ചിനു വ്യാഴാഴ്ച റൂവി അല്‍ മാസ ഹാളില്‍ നടക്കുന്ന ദുആ സമ്മേളനത്തിനു കോയക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കും. അബ്ദുസ്സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച സുന്നീ സെന്റര്‍ മദ്രസയില്‍ നടക്കുന്ന ഫാമിലി സംഗമത്തിലും ശനിയാഴ്ച റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടക്കുന്ന പരിപാടിയിലും ഇരുവരും പങ്കെടുക്കും. കൂടാതെ സലാല, സീബ്, മുസന്ന തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പരിപാടികളിലും സ്മസ്ത പ്രസിഡ്ന്റ് സംബന്ധിക്കും.
- Sunni Centre Muscat

SKJM മസ്കത്ത് റെയ്ഞ്ചിനു പുതിയ ഭാരവാഹികള്‍

മസ്കത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഒമാന്‍ മസ്കത്ത് റെയിഞ്ച് ജനറല്‍ ബോഡി പുറങ്ങ് അബ്ദുള്ള മുസ്ലിയാരുടെ അധ്യക്ഷതയില്‍ സിദ്ദീക്ക് ഫൈസി മുസന്ന ഉല്‍ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു പ്രസിഡണ്ട് ;അബ്ദുള്ള മുസ്ലിയാര്‍ പുറങ്ങ് വൈസ് പ്രസിടണ്ടുമാര്‍ ;സയ്യിദ് താഹ ജിഫ്രി തങ്ങള്‍ മുഹമ്മദാലി ഫൈസി റുവി വി.ടി.അബ്ദു റഹ്മാന്‍ ഫൈസി സീബ് ജനറല്‍സെക്രട്ടറി;അബ്ദുസ്സമദ് ഫൈസി സോഹാര്‍ ജോയിന്‍റ് സെക്രട്രരിമാര്‍ :സിദ്ധീക്ക് ഫൈസി മുസന്ന ശാകിര്‍ ഫൈസി മസ്ക്കത്ത് മുജീബ് മൌലവി വാദി ഹതാത്ത് ട്രഷറര്‍ ഇസ്മായില്‍കുഞ്ഞു ഹാജി മസ്കത്ത് യോഗത്തില്‍ ഒമാനിന്റെ വിവിധ ഭാഗത്തുള്ള പതിനഞ്ചു മദ്രസകളിലെ ഉസ്താദുമാര്‍ പങ്കെടുത്തു.

SKSSF സഹചാരി ആംബുലന്‍സും ആക്‌സിഡന്റ്‌ കെയര്‍ യൂണിറ്റും സമര്‍പ്പിച്ചു

മഞ്ചേരി : SKSSF ജില്ലാ കമ്മറ്റിയുടെ ആതുര സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഹചാരി സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ആക്‌സിഡന്റ് കെയര്‍ യൂണിറ്റിന്റെ ലോഞ്ചിംഗും മസ്‌ക്കറ്റ് സുന്നി സെന്റര്‍ സഹകരണത്തോടെയുള്ള ആംബുലന്‍സും മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലേക്കുള്ള വീല്‍ ചെയറുകള്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ സമര്‍പ്പിച്ചു. അലര്‍ട്ട് ആക്‌സിഡന്റ് കെയര്‍ ലോഗോ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. മക്ക ഇസ്ലാമിക് സെന്ററിന്റെ രോഗികള്‍ക്കുള്ള സഹായ വിതരണം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലാ സഹചാരി ഫണ്ടുല്‍ഘാടനം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ആക്‌സിഡണ്ട് കെയര്‍ വളണ്ടിയര്‍ ഐ.ഡി കാര്‍ഡ് വിതരണം മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി നിര്‍വ്വഹിച്ചു. ആക്‌സിഡണ്ട് കെയര്‍ വളണ്ടിയര്‍ സമര്‍പ്പണ പ്രഭാഷണം ഓണംപിള്ളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. പൊതുസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് ഗുരിക്കള്‍ , കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ , സയ്യിദ് കെ.കെ.എസ്. തങ്ങള്‍ , കെ. മമ്മദ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. ബിശ്‌റുല്‍ ഹാഫി, സത്താര്‍ പന്തലൂര്‍ , ശമീര്‍ ഫൈസി ഒടമല, പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ , റസാഖ് പുതുപ്പാടി, സി.ടി ജലീല്‍ മാസ്റ്റര്‍ , ശഹീര്‍ അന്‍വരി, ഇബ്രാഹീം ഫൈസി ഉഗ്രപുരം, സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ , ശിഹാബ് കുഴിഞ്ഞോളം, പി. അബ്ദുല്‍ മജീദ് മാസ്റ്റര്‍ , വി.കെ ഹാറൂണ്‍ റഷീദ്, ജലീല്‍ ഫൈസി അരിമ്പ്ര പ്രസംഗിച്ചു.
- SKSSF STATE COMMITTEE

എസ്.വി മുഹമ്മദലി മാസ്റ്ററുടെ ക്ളാസുകള്‍ക്ക് തുടക്കമായി

മസ്കത്ത് : മസ്കത്ത് സുന്നീ സെന്റര്‍ സംഘടിപ്പിക്കുന്ന പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ പരിശീലകനുമായ എസ്.വി. മുഹമ്മദലി മാസ്റ്ററുടെ പഠന ക്ളാസുകള്‍ ഇന്നാരംഭിക്കും. സമസ്ത കേരള സുന്നീ സെന്റര്‍ ഫെഡറേഷ (എസ്‌.കെ.എസ്‌.എസ്‌. എഫ്.) നു കീഴിലുള്ള ട്രെന്‍ഡ് കേരളയുടെ ഡയറക്ടര്‍ കൂടിയായ മുഹമ്മദലി മാസ്റ്ററൂടെ ഒമാനിലെ പരിപാടികള്‍ക്ക് ഇന്നു രാത്രി പത്തരക്ക് മത്ര സാന്യോ മസ്ജിദില്‍ നടക്കുന്ന ക്ലാസൊടെ തുടക്കമാവും. 
ബുധനാഴ്‌ച രാത്രി പത്ത് മണിക്ക് റൂവി മച്ചി മാര്‍ക്കറ്റ് മസ്ജിദില്‍ ‘ജീവിത വിജയത്തിനു ക്രിയാത്മ്ക ചിന്ത’ എന്ന വിഷയത്തെ ആസ്പദിച്ചും വ്യാഴാഴ്ച രാത്രി ഒമ്പതരക്ക് സുന്നീ സെന്റര്‍ മദ്രസയില്‍ നടക്കുന്ന പ്രവര്‍ത്തക സംഗമത്തില്‍ ‘നേതാക്കള്‍ ജനിക്കുന്നു’ എന്ന വിഷയത്തെ ആസ്പദിച്ചും വെള്ളിയാഴ്ച മദ്രസയില്‍ തന്നെ നടക്കുന്ന കുടുംബ സംഗമത്തില്‍ ‘സന്തുഷട കുടുംബം’ എന്ന വിഷയത്തെ കുറിച്ചും എ.സ്.വി. മുഹമ്മദലി മാസ്റ്റര്‍ ക്ളസുക്ളെടുക്കും. ചൊവ്വാഴ്‌ച സലാലയിലും മുഹമ്മദലി മാസ്റ്റര്‍ പ്രഭാഷണം നടത്തും

സലാലയില്‍ IBAD സമിതി

സലാല : സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി സലാലയില്‍ ഇബാദ് ഏരിയാ കമ്മിറ്റി രൂപീകരിച്ചു. സുന്നീ സെന്‍ററില്‍ നടന്ന കണ്‍വെന്‍ഷന്‍ ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സലാല സുന്നി സെന്‍റര്‍ പ്രസിഡണ്ട് അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു. പ്രഫ. അബ്ദുലത്വീഫ് എടവണ്ണപ്പാറ (ഖാബൂസ് യൂണിവേഴ്‌സിറ്റി), അബ്ദുസ്സലാം ഹാജി, അബ്ദുലത്വീഫ് ഫൈസി, മുഹമ്മദ് കുട്ടി തൊഴിയൂര്‍, അമീര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ : അബ്ദുല്ല അന്‍വരി (ചെയര്‍മാന്‍), അബ്ദുല്‍ ഹമീദ് ഫൈസി (കണ്‍വീനര്‍), അബ്ദുറശീദ് കൈനിക്കര (കോഡിനേറ്റര്‍).

മസ്കത്ത്‌ സുന്നീ സെന്റര്‍ മീലാദ്‌ കാമ്പയിന്‍; പൊതു സമ്മേളനം ജനുവരി 25 ന്

മസ്കത്ത്‌ : പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍  ബഹ്റൈന്‍,  ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കുളത്തൂര്‍, ശൈഖ്‌ ഡോ. സഈദ് സാലിം അല്‍ മുഫര്‍ജി (സുല്‍ത്താന്‍ ഖാബൂസ് ഇസ്ലാമിക് ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍) എന്നിവര്‍ ഈ വര്‍ഷത്തെ  മസ്കത്ത്‌ സുന്നീ സെന്റര്‍ നബിദിന പരിപാടികളിലെ മുഖ്യാതിഥികളായിരിക്കും. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെയാണ് സുന്നീ സെന്‍റര്‍ ഈ വര്‍ഷത്തെ നബിദിനം  ആഘോഷിക്കുന്നത്. മൌലിദ്‌ പാരായണം, നബിദിന സന്ദേശ പ്രഭാഷണങ്ങള്‍, പൊതു സമ്മേളനം,  ഡെലിഗേറ്റ്സ്‌ മീറ്റ്‌, കുടുംബ സംഗമം,  മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം,  ബുര്‍ദ മജ്‌ലിസ്‌, പ്രവര്‍ത്തക സംഗമം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ മുപ്പതു വരെ നടക്കുന്ന  ഹുബ്ബുര്‍റസൂല്‍ മീലാദ്‌ കാമ്പയിന്‍റെ ഭാഗമായി  സെന്‍റര്‍ സംഘടിപ്പിക്കുന്നത്.
റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ എല്ലാ ദിവസവും രാത്രി പത്തു മണിക്ക്‌ സുന്നീ സെന്‍റര്‍ ഓഫീസില്‍ മൌലീദ് പാരായണം നടന്നു വരുന്നു.  കൂടാതെ,  ജനുവരി 24 വ്യാഴം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു രാവിലെ ആറു മണിക്ക്‌ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ വെച്ചു നടക്കുന്ന മൌലീദ്‌ പാരായണത്തില്‍ നിരവധി പേര്‍ പങ്കെടുക്കും.
ജനുവരി 23 ബുധന്‍ റൂവി മച്ചിമാര്‍ക്കറ്റ്‌ പള്ളിയിലും  ജനുവരി 24 വ്യാഴം മദ്രസാ ഹാളില്‍ നടക്കുന്ന കുടുംബ സംഗമത്തിലും  അന്നു തന്നെ  മത്ര മഹ്ദി മസ്ജിദിലും സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍  നബിദിന സന്ദേശ പ്രഭാഷണം നടത്തും. 
ജനുവരി 25 വെള്ളിയാഴ്ച അല്‍ഫലാജ്‌ ലീ ഗ്രാന്റ്‌ ഹാളില്‍  വൈകീട്ട്‌ എട്ടു മണിക്കു നടക്കുന്ന പൊതു സമ്മേളനത്തിലും വിദ്യാര്‍ഥികളുടെ കലാപരിപാടിയിലും  സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഡോ. സഈദ് സാലിം അല്‍ മുഫര്‍ജി (സുല്‍ത്താന്‍ ഖാബൂസ് ഇസ്ലാമിക് ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍)  എന്നിവര്‍ പങ്കെടുക്കും.  
ജനുവരി 31 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് നടക്കുന്ന പ്രത്യേക പരിപാടിയില്‍  സാമ്പത്തിക അച്ചടക്കത്തിന്‍റെ  ഇസ്ലാമിക പാഠങ്ങള്‍ എന്ന വിഷയത്തെ  ആസ്പദമാക്കി സാലിം ഫൈസി കുളത്തൂര്‍ പ്രഭാഷണം നടത്തും.
ഫെബ്രുവരി 1 വെള്ളി് ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ വെച്ചു നടക്കുന്ന  കുടുംബ സംഗമത്തിലും അന്നു തന്നെ  റൂവി മച്ചിമാര്‍ക്കറ്റ്‌ പള്ളിയിലും, ഫെബ്രുവരി 2 ശനി മത്ര കോര്‍ണിഷ്‌ ശൈഖ്‌  മസ്ജിദിലും, ഫെബ്രുവരി 3 ഞായര്‍ മത്ര മേന്‍മന്‍ മസ്ജിദിലും  സാലിം ഫൈസി കുളത്തൂര്‍  നബിദിന സന്ദേശ പ്രഭാഷണം നടത്തും.
ഫെബ്രുവരി 6  ബുധന്‍ രാത്രി പത്തു മണിക്ക്‌ പ്രവര്‍ത്തക സംഗമവും, ഫെബ്രുവരി 7 വ്യാഴാഴ്ച  പത്തുമണിക്ക്‌ ബുര്‍ദ മജ്‌ലിസും ഫെബ്രുവരി 8 വെള്ളി രത്രി എട്ടുമണിക്ക്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഇന്ത്യന്‍ ഇസ്ലാമിക് സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ വെച്ചു നടക്കും.
സുന്നീ സെന്‍റര്‍ നബിദിനാഘോഷ കമ്മിറ്റി യോഗത്തില്‍  ജനറല്‍ കണ്‍വീനര്‍  അബ്ദുര്‍ റഹ്‌മാന്‍ ഹാജി വയനാട് അദ്ധ്യക്ഷത വഹിച്ചു.  സെന്‍റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഉസ്താദ്‌ പുറങ്ങ്‌ അബ്ദുല്ല മൌലവി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ഹാജി കുണ്ടില്‍, വളണ്ടിയര്‍ കണ്‍വീനര്‍മുസ്തഫ ചെങ്ങളായി,  ഹസന്‍ ബാവ ഹാജി, ഇയ്യാട്‌ അബൂബക്കര്‍ ഫൈസി, ഹാശിം ഫൈസി,  എന്നിവരും സുന്നി സെന്‍റെയും മസ്കത്ത്‌ SKSSF ന്‍റെയും ഭാരവാഹികളും യോഗത്തില്‍  പങ്കെടുത്തു.

മസ്ക ത്ത്സുന്നി സെന്ററിനു പുതിയസാരഥികള്‍

മസ്കത്ത്: മസ്ക ത്ത്സുന്നീ സെന്ററിന്റെ2013-2014വര്ഷിത്തെ പുതിയ പ്രവര്ത്ത വക സമിതി നിലവില്‍  വന്നു.കഴിഞ്ഞ വ്യാഴാ ഴ്ചഇന്ത്യ ന്ഇസ്ലാ മിക്സ്കൂള്‍ ഫോര്ഖു്ര്ആന്‍  സ്റ്റ്  ഡീസ്ഹാ ളില്നടന്നനടന്ന വാര്ഷിര കജനറല്ബോഡി യോഗത്തിലാണ്‍ ഇരുപത്തി ഏഴംഗ ഭരണസമിതിയെ  തെരെഞ്ഞെടുക്കപ്പെട്ടത്. 
പിന്നീട്സെന്റര്ആെസ്ഥാന മായസു ന്നീ മഹല്ലി ല്ചേടര്ന്നല വര്ക്കിം ഗ്കമ്മിറ്റി യുടെപ്ര ഥമയോഗംപ്രസി ഡന്റായിഇ സ്മാഈല്കുീഞ്ഞുഹാജിമ ന്നാറിനേയും ജനറല്സെ്ക്രട്ട റിയായിഅബ്ദു ര്റ‍ഷീ ദ്ഹാജികു ണ്ടിലിനേയും ട്രഷററായി സൂപ്പിഹജി യേയുംതെരെ ഞ്ഞെടുത്തു. സൈദുഹാ ജിപൊന്നാനി, ഇബ്രാഹീം ഹാജി, അബ്ദുര്റ‍ഹ മാന്ഹാതജിവയനാട് എന്നിവര്വൈപസ്പ്രസിഡന്റു മാരുംഅബ്ബാസലിഫൈസി, അന്വുര്ഹാ ഹജി,മൊയ്തു ഹാജികുന്നുമ്മ ല്‍എന്നിവ ര്ജുനറല്സെഫ ക്രട്ടറിമാരു മായിതെരെ ഞ്ഞെടുക്കപ്പെട്ടു.
ഉസ്താദ് അബ്ദുല്ലമൌലവിപുറങ്ങ് ചെയര്മാു നുംഹസ ന്ബാവവമുസ്ല്യാര്‍, മുസ്തഫാ ഹാജിദാര്സൈ്ത് എന്നിവ ര്മെദമ്പര്മാുരു മായിഉപദേശക സമിതിയും നിലവില്വ‍ന്നു. അബ്ദുല്‍ഹക്കിംവീണ്ടും ഓഡിറ്റ റായിതെരെ ഞ്ഞെടുക്കപ്പെട്ടു.ഹാശിംഫൈ സിയാണ്‍ ഓഫീസ്സെ ക്രട്ടറി.
വാ ര്ഷി്കജനറ ല്ബോ്ഡിയോ ഗംഉസ്താദ് അബ്ദുല്ല മൌലവിപുറങ്ങ്ഉ ല്ഘാാടനംചെയ്തു. ഇസ്മാഈല്കുദഞ്ഞുഹാജിആധ്യക്ഷംവഹിച്ചു. മുന്സെലക്രട്ടറിഅബ്ദുല്ഖാ്ദര്കുാഞ്ഞുഹാജിവാര്ഷിസകപ്രവര്ത്ത നറിപ്പോര്ട്ടും സലാംഹാജിമദ്രസാറിപ്പോര്ട്ടും അബ്ദു ല്‍ഹക്കിം ഓഡിറ്റിംഗ്റിപ്പോര്ട്ടും അവതരിപ്പിച്ചു.
റിട്ടേണിംഗ്ഓ ഫീസര്ഷിഡഹാ ബുദ്ദീന്മൌരല വിപുതിയകമ്മിറ്റിയു ടെതെരെഞ്ഞെടുപ്പ്നട പടികള്‍നിയന്ത്രിച്ചു.മുഹമ്മദ , അബ്ബാസ്ഫൈസിഅലനല്ലൂര്‍, ഇബ്രാഹിം ദാരിമി (എസ്.കെ.എസ്.എസ്.എഫ്), ഉമര്‍ബാപ്പു(കെ.എം.സി.സി), അബ്ദുര്റാ ഹ്‌മാന്മു്സ്ല്യാര്എറ ന്നിവര്ആസശംസാപ്ര സംഗങ്ങ ള്ന ടത്തി.

വെങ്ങപ്പള്ളി അക്കാദമിക്ക്‌ സലാലയില്‍ വെല്‍ഫയര്‍ കമ്മിറ്റി

കല്‍പ്പറ്റ : മത-ഭൗതിക വിദ്യാഭ്യാസ സമന്വയം ലക്ഷ്യമാക്കി SKSSF വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സലാലയിലും പ്രാന്ത പ്രദേശങ്ങളിലും ഊര്‍ജ്ജിതപ്പെടുത്താന്‍ സലാല സുന്നി സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എം സി അബ്‌ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബ്‌ദുല്ലത്തീഫ്‌ ഫൈസി തിരുവള്ളൂര്‍ ഉദ്‌ഘാടനം ചെയ്‌തു. അക്കാദമി ജനറല്‍ സെക്രട്ടറി ഹാരിസ്‌ ബാഖവി കമ്പളക്കാട്‌ മുഖ്യപ്രഭാഷണം നടത്തി. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി അബ്‌ദുല്ലത്തീഫ്‌ ഫൈസി തിരുവള്ളൂര്‍, അബ്‌ദുല്‍ അസീസ്‌ ഹാജി മണിമല, അബ്‌ദുറശീദ്‌ ബാലുശ്ശേരി(രക്ഷാധികാരികള്‍) അബ്‌ദുസ്സലാം ഹാജി വാണിമേല്‍ (പ്രസിഡണ്ട്‌) മുഹമ്മദ്‌കുട്ടി എടക്കഴിയൂര്‍, മുസ്‌തഫ വളാഞ്ചേരി, മുസ്‌തഫ കണ്ണൂര്‍(വൈ. പ്രസിഡണ്ട്‌) അബ്‌ദുറശീദ്‌ കല്‍പ്പറ്റ(ജനറല്‍ സെക്രട്ടറി) റശീദ്‌ കൈനിക്കര, ഇബ്രാഹിം പുതുശ്ശേരിക്കടവ്‌, ബഷീര്‍ തേറ്റമല(ജോ. സെക്രട്ടറിമാര്‍) എം സി അബു ഹാജി നടമ്മല്‍ (ട്രഷറര്‍) അമീര്‍ മുസ്‌ലിയാര്‍ പാലക്കാട്‌ (ഓര്‍ഗനൈസര്‍) എന്നിവരെ തെരെഞ്ഞെടുത്തു. റശീദ്‌ കല്‍പ്പറ്റ സ്വാഗതവും അബ്‌ദുസ്സലാം ഹാജി നന്ദിയും പറഞ്ഞു.

വിശുദ്ധ റമദാനെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണണം -ഗഫൂര്‍ മൌലവി ചേളാരി

അബ്ദുല്‍ ഗഫൂര്‍ മൌലവി മസ്കത്തിലെ  പള്ളിയില്‍ പ്രഭാഷണം നടത്തുന്നു. 
മസ്കറ്റ്‌വിശുദ്ധ റമദാനിന്റെ മുന്നൊരുക്കമായി മസ്കത്ത് സുന്നീ സെന്ററിനു കീഴില്‍ മത്ര മേമന്‍ മസ്ജിദിലും റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയിലും റമദാന്‍ സന്ദേശ പ്രഭാഷണങ്ങളും പ്രാര്‍ഥനാ സദസ്സുകളും സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ യു.എ.ഇ. മതകാര്യ വകുപ്പിലെ പണ്ഡിതനം പ്രബോധകനുമായ അബ്ദുല്‍ ഗഫൂര്‍ മൌലവി ചേളാരി മുഖ്യ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു. വിശുദ്ധ റമദാനെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ കാണാനും വ്രതാനുഷ്ഠാനത്തില്‍ ഇസ്ലാം നിഷക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാനും വിശ്വാസികള്‍ പ്രത്യകം ശ്രദ്ധിക്കണമെന്ന് റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. കേവലം അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കുക മാത്രമല്ല നോമ്പ്. ശരീരത്തിന്റെ വിവിധ ഇഛ്ചകളെ കടിഞ്ഞാനിടാനുള്ള പ്രതിരോധ ശേഷിയാണ്‍ നാം നോമ്പിലൂടെ ആര്‍ജ്ജിക്കുന്നത്. അതു കൊണ്ട് തന്നെ നോമ്പിന്റെ പ്രതിഫലം നഷടപ്പെടുന്ന സൂക്ഷ്മമായ കാര്യങ്ങളില്‍ നിന്നു പോലും വിട്ടു നില്ക്കാന്‍ നാം കൂടുതല്‍ ജാഗ്രത് കാണിക്കണം അദ്ദേഹം പറഞ്ഞു. ഇയ്യാട് അബൂബക്കര്‍ ഫൈസി അധ്യക്ഷനായിരുന്നു. അബ്ബാസ് ഫൈസി, ഹസന്‍ ബാവ ഹാജി, ഇബ്രാഹിം ദാരിമി, ഹാശിം ഫൈസി എന്നിവര്‍ പങ്കെടുത്തു.

കേരള ഇസ്ലാമിക്‌ ക്ലസ്സ്‌ റൂം കുരുന്നു കൂട്ടം ഇന്ന്‌ (വ്യാഴം) 5 മണിക്ക്‌

KICR_SKSSF:എസ്.കെ.എസ്.എസ്.എഫ്‌ ഐടി വിംഗിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ വെള്ളിയാഴ്‌ചകളില്‍ സഊദി സമയം 2.30ന്‌ നടന്നു വരുന്ന കുട്ടികളുടെ പ്രോഗ്രാമായ കുരുന്നുകൂട്ടം പരിപാടി ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന്‌(വ്യാഴം) ഉച്ചക്ക്‌ ശേഷം ഇന്ത്യന്‍ സമയം 5 മണിയിലേക്ക്‌ മാറ്റിയിട്ടുണ്ടെന്നും അവതാരകന്‍ ഒമാനില്‍ നിന്നുള്ള ഉസ്താദ്‌ അബ്‌ദു സമദ്‌ ഫൈസി കുരുവമ്പലം തന്നെയായിരുക്കു മെന്നും അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു.
സമയമാറ്റം മുന്‍ പ്രോഗാമില്‍ അറിയിക്കാന്‍ കഴിയാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമുള്ള ഒരറിയിപ്പായി ഇതു പരിഗണിക്കണമെന്നും പരിപാടിയിലേക്ക്‌ വിവിധ ഭാഗങ്ങളിലുള്ള കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ എല്ലാ പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നും സൂപ്പര്‍ അഡ്‌മിന്‍ അമീര്‍ ഇരിങ്ങല്ലൂരും അഭ്യര്‍ത്ഥിച്ചു. 

ശംസുല്‍ ഉലമാ അവാര്‍ഡ് നല്‍കി

സലാല : കേരളത്തിലെ മികച്ച ഇസ്‍ലാമിക പ്രചാരകന് സലാല സുന്നി സെന്‍റര്‍ ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ അവാര്‍ഡ് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കറിന് സമ്മാനിച്ചു. സലാല സുന്നി സെന്‍ററില്‍ നടന്ന ചടങ്ങില്‍ വാളാട് ഉമര്‍ ഫൈസി കാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കി. റശീദ് ബാലുശ്ശേരി ആശംസാ പത്രം സമര്‍പ്പിച്ചു.

മസ്കത്ത് സുന്നി സെന്‍റര്‍ ഉംറ സംഘത്തിനു യാത്രയപ്പ് നല്‍കി

ഒമാന്‍ : മസ്കത്ത് സുന്നീ സെന്‍ററിനു കീഴിലുള്ള ഈ മാസത്തെ രണ്ടാമത്തെ ഉംറ സംഘം 20 ന് യാത്ര തിരിച്ചു. മസ്കത്ത് SKSSF പ്രസിഡന്‍റ് ഇബ്റാഹീം ദാരിമിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തിന് റൂവി ഖാബൂസ് പള്ളിക്കു സമീപം സുന്നീ സെന്‍റര്‍ പ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി.
സെന്‍റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഉസ്താദ് അബ്ദുല്ല മൗലവി പുറങ്ങ്, ഹജ്ജ്, ഉംറ കമ്മിറ്റി കണ്‍വീനര്‍ ഹസന്‍ ബാവ ഹാജി, സെന്‍റര്‍ സെക്രട്ടറി അബ്ബാസലി ഫൈസി, ഇയ്യാട് അബൂബക്കര്‍ ഫൈസി, ഹാശിം ഫൈസി, സാക്കിര്‍ ഹുസൈയിന്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു. സെന്‍ററിന്‍റെ അടുത്ത ഉംറ സംഘം ഏപ്രില്‍ 10 ന് പുറപ്പെടും.

മസ്‌കത്ത്‌ നബിദിന പ്രോഗ്രാം ശ്രദ്ധേയമായി

മസ്‌കത്ത്‌ : പ്രവാചകന്റെ ജന്മദിനം കൊണ്ടാടുന്നതിന്‍ ഹദീസിന്റെയും മറ്റു ഇസ്ലാമിക പ്രമാണങ്ങളുടെയും ആധികാരികവും ശക്തവുമായ പിന്‍ബലമുണ്ടെന്നും നബിദിനം അഘോഷിക്കുന്നത്‌ ഇസ്ലാമികമല്ലെന്ന പുത്തന്‍ പ്രചാരം ഇസ്ലാമിന്റെ പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്നും പ്രമുഖ പണ്ഡിതന്‍ മുസ്‌തഫല്‍ ഫൈസി അഭിപ്രായപ്പെട്ടു. മസ്‌കത്ത്‌ സുന്നീ സെന്ററിന്റെ ഹുബ്ബുറസൂല്‍ മീലാദ്‌ കാമ്പയിന്റെ ഭാഗമായി റൂവി അല്‍ മാസാ ഹാളില്‍ സുന്നത്തും ബിദ്‌ അത്തും എന്ന വിഷയത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ കാലം മുതല്‍ മുസ്ലിംകള്‍ നബിദിനം ആഘോഷിച്ചിരുന്നതായി ബുഖാരി പോലുള്ള ആധികാരിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെന്നും ആഘോഷ രീതികള്‍ക്ക്‌ കാലോചിതമായ മാറ്റങ്ങള്‍ വരിക മാത്രമേ ചെയ്‌തിട്ടൂള്ളുവെന്നും മുസ്‌തഫല്‍ ഫൈസി പറഞ്ഞു. മഹാന്മാരുടെ സ്‌മരണകള്‍ നിലനിര്‍ത്തുന്നതും അവരുടെ മദ്‌ഹുകള്‍ വാഴ്‌ത്തുന്നതും അവരുടെ പേരില്‍ ഭക്ഷണ വിതരണം നടത്തുന്നതും പുണ്യമുള്ള കാര്യമാണ്‌. നബി തിരുമേനിയുടെ ജീവിതം തന്നെ ഇതിന്‌ തെളിവാണ്‌. മറിച്ചുള്ള വാദം അടിസ്ഥാന രഹിതവും അസംബന്ധവുമാണ്‌, അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ ചര്യയും പ്രവാചകനെ അനുധാവനം ചെയ്‌തവരുടെ ചര്യയും പ്രവാചകന്റെ സുന്നത്തിന്റെ ഭാഗമാണ്‌. ഇസ്ലാമിന്റെ നിയമനിര്‍മ്മാണത്തിലും വിശ്വാസ കാര്യങ്ങളിലും ഈ ചര്യകള്‍ പ്രസക്തമാണ്‌.
തുടര്‍ന്ന്‌ നടന്ന ചോദ്യോത്തര ചര്‍ച്ചയില്‍ സദസ്സ്യരുടെ സംശയങ്ങള്‍ക്കും മുസ്‌തഫല്‍ ഫൈസി മറുപടി പറഞ്ഞു. ലോക മുസ്ലിംകള്‍ എക്കാലവും നബിദിനം ആഘോഷിച്ചിരുന്നുവെന്നത്‌ ചരിത്ര പരമായ പരമാര്‍ഥമാണെന്നും അടുത്ത കാലത്തായി നബിദിനത്തെ വിമര്‍ശിച്ച്‌ നിലവില്‍ വന്ന വഹ്‌ഹാബി വിഭാഗങ്ങള്‍ ആദ്യ കാലത്ത്‌ നബിദിനം അംഗീകരിച്ചിരുന്നതിന്‌ അവരുടെ പഴയ പ്രസിദ്ദീകരണങ്ങള്‍ തന്നെ തെളിവാണെന്നും യോഗം ഉദ്‌ഘാടനം ചെയ്‌ത പുറങ്ങ്‌ അബ്‌ദുല്ല മൗലവി പറഞ്ഞു. അനിസ്ലാമികമായ എല്ലാ അനാചാരങ്ങള്‍ക്കുമെതിരെ എന്നും പോരാടാന്‍ സമസ്‌തയും കീഴ്‌ഘടകങ്ങളും മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. സെന്റര്‍ പ്രസിഡന്റ്‌ മന്നാര്‍ ഇസ്‌മാഈല്‍ കുഞ്ഞു ഹാജി ആധ്യക്ഷം വഹിച്ചു. സെക്രട്ടറി അബ്ബാസലി ഫൈസി സ്വാഗതം പറഞ്ഞു.