എല്ലാവര്ക്കും തുല്യ നീതി ഉറപ്പു വരുത്തണം: സുന്നി കൗണ്‍സില്‍

കുവൈത്ത്: മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യ നീതി ഉറപ്പാക്കണമെന്ന് കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ ഭരണ കൂടങ്ങള്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ സന്തുലിതാവസ്ഥ തകരാന്‍ കാരണമാകും. മഅദനിയെ പോലെ വിചാരണ കൂടാതെ തടവില്‍ കഴിയുന്നവരെ വിചാരണ നടത്തി എത്രയും വേഗം തീര്‌പ്പാക്കി നീതി നടപ്പാക്കണമെന്നും, രാജ്യത്തെ തൊഴില്‍ മേഖലയില്‍ മുസ്ലിം ജനസംഖ്യാനുപാതികമായ പ്രാധിനിധ്യം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാറുകള്‍ ശ്രദ്ധ ചെലുത്തണമെന്നും സുന്നി കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ സുന്നി കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചു. കൂടുതല്‍ ബോധവല്കരണവും ആത്മീയതയിലെക്കുള്ള തിരിച്ചു വരവുമാണ് ഇത്തരം അക്രമങ്ങള്‍ തടയാന്‍ പോംവഴിയെന്നും സുന്നി കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കൂട്ടി ചേര്‍ത്തു.