“പ്രവാസി പ്രലോപനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മദ്ധ്യേ” റിയാദ്‌ സമസ്‌ത സെമിനാര്‍ സംഘടിപ്പിച്ചു

സമസ്‌ത കേരള ഇസ്‌ലാമിക്‌ സെന്‍റര്‍ റിയാദ്‌ സംഘടിപ്പിച്ച സെമിനാര്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ ഉല്‍ഘാടനം ചെയ്യുന്നു 
റിയാദ്‌: പ്രവാസം മനുഷ്യചരിത്രത്തിലെ പുതിയ അധ്യായമല്ല. പ്രവാസത്തിലെ നേട്ടങ്ങളും കോട്ടങ്ങളും തിരിച്ചറിയുകയാണ്‌ പ്രവാസി ചെയ്യേണ്ടത്‌. പ്രവാസത്തില്‍ പ്രകടിപ്പിക്കുന്ന സന്നദ്ധത സ്വന്ത നാട്ടില്‍ പ്രകടിപ്പിച്ചാല്‍ ഇതിലും ഗുണം ലഭിക്കുമെങ്കില്‍ ആവഴിക്ക്‌ പ്രവാസികള്‍ ചിന്തിക്കണം.ആയുസ്സും ആരോഗ്യവും ഉളളസമയത്ത്‌ അത്‌ ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടത്‌. ഭാവി ജീവിതത്തെ കുറിച്ച്‌ വെക്‌തമായകാഴ്‌ചപ്പാടും പ്രവര്‍ത്തനവും വേണം. ഈ രംഗത്ത്‌ ദിശാ©-ബാധം നല്‍കാന്‍ സംഘടകള്‍ നടത്തുന്ന ബോധവല്‍ക്കരണം പ്രശംസനീയമാണ്‌. ധനം അനിവാര്യമാണങ്കിലും അതിനു വേണ്ടി തെററായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്‌. സ്വരാജ്യത്തെ പൌര•ാര്‍ക്ക്‌ തൊഴില്‍കണ്ടെത്തലും രാഷ്‌ട്രത്തിന്‍െറ ഭദ്രത കാത്തുസൂക്ഷിക്കലും ഏതൊരു രാഷ്‌ട്രത്തിന്‍െറയും ബാധ്യതയാണന്നും സമസ്‌ത കേരള ഇസ്‌ലാമിക്‌ സെന്‍റര്‍ റിയാദ്‌ സംഘടിപ്പിച്ച “പ്രവാസി പ്രലോപനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മദ്ധ്യേ” എന്ന സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി വിഷയാവതരണം നടത്തി “പ്രവാസികള്‍ അറിയേണ്ടത്‌” എന്ന വിഷയം ശിഹാബ്‌ കൊട്ടുകാട്‌ അവതരിപ്പിച്ചു. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ ഉല്‍ഘാടനം ചെയ്‌തു. മൊയ്‌തീന്‍ കോയ പെരുമുഖം, അശറഫ്‌ തങ്ങള്‍ ചെട്ടിപ്പടി, റസാഖ്‌ വളകൈ,ഉമര്‍ കോയ യൂണിവേഴ്സിററി, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഹംസ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്‌ തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സമദ്‌ പെരുമുഖം നന്ദിയും പറഞ്ഞു