ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിതമായ നീക്കങ്ങള്‍ നടക്കുന്നു- ന്യൂനപക്ഷ സെമിനാര്‍

കോഴിക്കോട്: മുമ്പൊന്നുമില്ലാത്ത വിധം മുസ്‌ലിങ്ങളുള്‍പ്പെടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ കേരളത്തില്‍ സംഘടിതമായ നീക്കങ്ങള്‍ നടക്കുന്നതായി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. 
ഭരണനിര്‍വഹണമേഖലയിലും നിയമനിര്‍മാണ സഭകളുള്‍പ്പെടെ മതിയായ പ്രാതിനിധ്യം മുസ്‌ലിം സമുദായത്തിന് ലഭിച്ചിട്ടില്ല. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ തട്ടിപ്പറിച്ചെടുക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢപ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് സമീപകാലത്ത് മുസ്‌ലിം സമുദായത്തിനെതിരെ ചിലകോണുകളില്‍ നിന്ന് ആരോപണം ഉന്നയിക്കപ്പെട്ടത്- സെമിനാര്‍ ചൂണ്ടിക്കാട്ടി. 
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, അഡ്വ.ടി. സിദ്ദീഖ്, ചന്ദ്രിക എഡിറ്റര്‍ സി.പി. സെയ്തലവി, മാധ്യമം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി. ദാവൂദ്, ബിസ്മി സംസ്ഥാന കണ്‍വീനര്‍ ഡോ.എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍, എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി പി.ടി. മൊയ്തീന്‍ കുട്ടി, ഗ്രാന്‍ ഇന്‍ എയ്ഡ് കമ്മിറ്റി അംഗം സുബൈര്‍ നെല്ലിക്കാപറമ്പ്, കണ്‍വീനര്‍ നടുക്കണ്ടി അബൂബക്കര്‍, കെ.പി. മുഹമ്മദാലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.