ജാമിഅ: സുവര്‍ണ്ണ ജൂബിലി വിജയിപ്പിക്കുക: പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍

അമ്പതാം വാര്‍ഷികത്തില്‍  50 കോളേജുകള്‍;  46 കോളേജുകള്‍ പൂര്‍ത്തിയായി
ജാമിഅ: പ്രിന്‍സിപ്പാള്‍ ശൈഖുനാ
പ്രൊഫ.കെ 
ആലിക്കുട്ടിമുസ്‌ലിയാര്‍ ജിദ്ദ
യില്‍ പത്ര സമ്മേളന
ത്തില്‍ 
ജിദ്ദ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലി ആഘോഷപരിപാടികള്‍ വിജയിപ്പിക്കുവാന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടിമുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു. റാബിത്വയുടെ ക്ഷണപ്രകാരം പരിശുദ്ധ മക്കയില്‍ നടക്കുന്ന ഇരുപത്തിയൊ ന്നാം അന്താരാഷ്ട്ര ഫിഖ്ഹ് കൗണ്‍സിലില്‍ പ്രബന്ധം അവതരിപ്പിക്കുവാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ അദ്ദേഹം ജിദ്ദയില്‍ വാര്‍ത്താ മാധ്യമങ്ങളുമായി സം  സാരിക്കുക യായിരുന്നു.
 ഒരു വര്‍ഷക്കാലമായി നടന്നുവരുന്ന ജൂബിലി ആഘോഷപരിപാടികളുടെ സമാപനം ഈ വരുന്ന ജനുവരി 9,10,11,12,13 തിയ്യതികളില്‍ ജാമിഅ കാമ്പസില്‍ പ്രത്യേകം തയ്യാറാക്കുന്ന മര്‍ഹും പി എം എസ് എ പൂക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കും. സമാപനപരിപാടിയില്‍ ലോകപണ്‍ഡിത പ്രതിഭകളും നേതാക്കളും പങ്കെടുക്കും.ജൂബിലിയുടെ സ്മരണാര്‍ഥം നിരവധി വന്‍ പദ്ധതികള്‍ക്കാണ് ജാമിഅ തുടക്കം കുറിക്കുന്നത്. ഇവയില്‍ ഏററവും പ്രധാനപ്പെട്ട ഒന്നാണ് ജാമിഅ ജൂനിയര്‍ കോളേജുകള്‍. ജാമിഅയുമായി അഫിലിയേററ് ചെയ്യപ്പെട്ട അന്‍പത് ജൂനിയര്‍ കോളേജുകള്‍ തുടങ്ങുകയാണ് ലക്ഷ്യം. പത്താം തരം പാസായ കുട്ടികള്‍ക്ക് മതപരമായ വിദ്യാഭ്യാസത്തോടൊപ്പം ഭൗതികമായ വിദ്യാഭ്യാസം കൂടി നല്‍കുവാനുള്ള പാഠ്യപദ്ധതിയാണ് ജൂനിയര്‍ കോളേജുകളുടേത് 46 കോളേജുകള്‍ ഇതിനകം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. മൂന്നരപ്പതിററാണ്ടുകാലം ജാമിഅയുടെ പ്രസിഡണ്ടായിരുന്ന മര്‍ഹും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്‌ററഡീസ് എന്ന പദ്ധതിയാണ് മറെറാന്ന്. ന്യായമായ കാരണങ്ങളാല്‍ മതപഠനം മുടങ്ങിപ്പോയവര്‍ ക്കും ഒഴിവുസമയങ്ങള്‍ ഇസ്‌ലാമികപഠനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും വേണ്ടി ഇസ്‌ലാമിക് ഡിസ്‌ററന്‍സ് സ്‌കൂളാണ് സെന്ററിനു കീഴില്‍ ആദ്യമായി സ്ഥാപിക്കുന്നത്. 
സ്ഥാപക നേതാക്കളിലൊരാളായ മര്‍ഹൂം ബാഫഖിതങ്ങളുടെ നാമധേയത്തില്‍ ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് മറെറാന്ന്. കൂടാതെ, വിവിധമേഖലകളില്‍ കഴിവ് തെളിയിക്കുന്ന ഫൈസിമാര്‍ക്ക് മര്‍ഹും കോട്ടുമല ഉസ്താദ് സ്മാരക ഉപഹാരം, ഇമാമുമാര്‍, ഖതീബുമാര്‍, മദ്രസാധ്യാപകര്‍ തുടങ്ങിയവര്‍ക്ക് കാലോചിതമായ ട്രൈനിംഗ് നല്‍കുവാന്‍ മര്‍ഹും പി എം എസ് എ പൂക്കോയ തങ്ങളുടെ നാമധേയത്തില്‍ ട്രൈനിംഗ് സെന്റര്‍, ഇസ്‌ലാമിക ഗവേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ശംസുല്‍ ഉലമാ റിസര്‍ച്ച് സെന്റര്‍, മര്‍ഹും കെ വി ബാപ്പുഹാജിയുടെ നാമധേയത്തില്‍ മഹല്ല് മാനേജ്‌മെന്റ് അക്കാദമി തുടങ്ങിയവയും പദ്ധതികളില്‍ പെടുന്നു. ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഇബ്‌റാഹിം ഫൈസി തിരൂര്‍ക്കാട്, സയ്യിദ് ഉബൈദുല്ലാ തങ്ങള്‍, ടി എച്ച് ദാരിമി, അബ്ദുല്ല കുപ്പം, അബൂബക്കര്‍ ദാരിമി താമരശേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.-സുള്‍ഫീക്കര്‍ ഒതായി