അക്കാദമിക രംഗത്ത് മലപ്പുറത്തിന്റെ മികവ് അവിശ്വസനീയം- വൈസ് ചാന്‍സലര്‍

വാഴക്കാട്: അക്കാദമിക രംഗത്ത് മലപ്പുറം ജില്ലയിലുണ്ടായ കുതിച്ചുചാട്ടം അവിശ്വസനീയമാണെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം. അബ്ദുസലാം പറഞ്ഞു. വാഴക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റിജോയിസ് അധ്യാപക- രക്ഷാകര്‍തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് ടി.പി.ജഹാംഗീര്‍ കബീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ഹാജി, ബ്ലോക്ക് പഞ്ചായത്തംഗം സി.എം.എ.റഹ്മാന്‍, മുന്‍ പി.ടി.എ പ്രസിഡന്റുമാരായ കെ.ഒ.അലി, എം.കെ.സി മൊയ്തീന്‍, എം.കെ. മഹ്മൂദ്, വി.പി.എ. ബഷീര്‍ എന്നിവര്‍സംസാരിച്ചു. പി.കെ. വിജയന്‍ ക്ലാസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. റസിയ സ്വാഗതവും പ്രധാനാധ്യാപകന്‍ നന്ദിയും പറഞ്ഞു.