കുഞ്ഞാലി മരയ്ക്കാര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഉദ്ഘാടനം 31-ന്

കോഴിക്കോട്: കുഞ്ഞാലി മരയ്ക്കാറെപ്പറ്റിയുള്ള പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഞ്ഞാലി മരയ്ക്കാര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരില്‍ സംഘടന രൂപവത്കരിക്കുന്നു. 
കപ്പല്‍ നിര്‍മാണ പൈതൃകപഠനം, പുസ്തകപ്രസിദ്ധീകരണം, നാവികപഠനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് സംഘടനയുടെ ഉദ്ദേശ്യം. ഇതിന്റെ ഉദ്ഘാടനം 31-ന് 10.30-ന് കാലിക്കറ്റ് ടവറില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. 
ഡോ. കെ.കെ.എന്‍.കുറുപ്പും പ്രൊഫ. ഇ.ഇസ്മയിലും ചേര്‍ന്നു രചിച്ച 'കുഞ്ഞാലിമരയ്ക്കാര്‍ ഒരു വീരഗാഥ' എന്ന പുസ്തകം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പ്രകാശനം ചെയ്യും. ഒ.അബ്ദു റഹിമാന്‍ ഏറ്റുവാങ്ങും.
കുഞ്ഞാലി മരയ്ക്കാറെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്ക് സഹായധനം നല്‍കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്രമ്മേളനത്തില്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് 8547821339, 9809666189 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. എവറസ്റ്റ് ഹനീഫ, എസ്.എം. ഷമീല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.