കാസര്‍കോട് : ഫലസ്തീന് ജനതക്ക് ജീവിക്കാനുള്ള അവകാശം തന്നെ നിഷേദിക്കുന്ന ഇസ്രാഈല്‍ ഭരണകൂടവുമായി നയതന്ത്രബന്ധവും ആയുധ കച്ചവടവും സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നീക്കം അപകടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആയുധം വിറ്റ് പണമുണ്ടാക്കുക എന്നതാണ് ഇസ്രാഈലിന്റെ രിതിഇതിന് ഇന്ത്യയെയും കരുവാക്കാനാണ് ശ്രമിക്കുന്നത്. ഈ അപകടകരമായ തന്ത്രത്തില്‍ ഇന്ത്യ വീണ് പോകരുത്.
