മീലാദു നബി; ബഹ്‌റൈന്‍ സമസ്‌ത മൌലിദ്‌ സദസ്സ്‌ ഇന്ന്‌ മനാമ യമനി പള്ളിയില്‍

മനാമ: റൂഹീ ഫിദാക യാ റസൂലുല്ലാഹ്‌ എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകം ആചരിക്കുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി ഇന്ന്‌ രാത്രി 7.30ന്‌ മനാമ യമനി പള്ളിയില്‍ മൌലിദ്‌ സദസ്സും സമൂഹ പ്രാരത്ഥനയും നടക്കും. ചടങ്ങിന്‌ സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. അറബിപ്രമുഖരും സംബന്ധിക്കും. 
ഫെബ്രുവരി 24 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി ഏരിയാ മൌലിദ്‌ സദസ്സുകള്‍, പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, സന്ദേശങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്‌. ഫെബ്രുവരി ൨൪ നു വിവിധ പരിപാടികളുള്‍പ്പെടുത്തി  പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ   കാമ്പയിന്‍ സമാപിക്കും.