കണ്ണൂര്‍ ജില്ലാ SKSSF മനുഷ്യജാലികയില്‍ നിന്നും . . .

ഇന്ത്യ പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷ; റിയാദ് SKSSF മനുഷ്യജാലികയില്‍ നിന്ന് . . .

റിയാദ് : ഇന്ത്യന്‍ മുസ്‌ലിംകള്‍ നിരവധി പ്രതിസന്ധികള്‍ നേരിടുണ്ടെന്നും മോഡി മൂന്നാം പ്രാവശ്യവും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടത് ഫാസിസത്തിന്റെ പാത എളുപ്പമാക്കുകയാണും ഇന്ത്യ മതേതരത്വത്തിന്റെ പാതയില്‍ തന്നെ സഞ്ചരിക്കാന്‍ മുസ്‌ലിംകള്‍ കൂടുതല്‍ പക്വമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും വൈകാരികത അപകങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുളളുവെന്നും ഫാസിസ്‌ററ് കുതന്ത്രങ്ങളെ ചെറുക്കുന്ന മതേതര ശക്തികളും നിയപ പീഠങ്ങളും ഭരണാധികാരികളും പ്രതീക്ഷ നല്‍കുതാണും ചന്ദ്രിക എഡിററര്‍ സി പി സൈയ്തലവി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്ക് അകത്തും പുറത്തുമായി മുപ്പത്തി ആറുകേന്ദ്രങ്ങളില്‍ SKSSF സംഘടിപ്പിച്ച മനുഷ്യജാലികയോടനുബന്ധിച്ച് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് സംഘടിപ്പിച്ച മനുഷ്യജാലികയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം വര്‍ഗീയ അസ്വസ്തകളിലേക്ക് വഴുതി വീണപ്പോള്‍ സ്വന്തന സന്ദേശം നല്‍കിയ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ പോലെയുളളവരില്‍ നിന്ന് പാഠമുള്‍കൊളേളണ്ടതിനു പകരം വൈകാരികതയുടെ മാര്‍ഗ്ഗം സ്വീകരിച്ചതാണ് വര്‍ത്തമാനത്തിന്റെ ദുരന്തമെുന്നും അദ്ദേഹം തുടര്‍ന്നു. മനുഷ്യജാലികയുടെ അനിവാര്യത സലീം വാഫി മൂത്തേടം വിശദീകരിച്ചു. ഹബീബുളള പട്ടാമ്പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്തഫ ബാഖവി പെരുമുഖം ഉല്‍ഘാടനംചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കോയ പെരുമുഖം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, റസ്സാഖ് വളകൈ, മുഹമ്മലി ഹാജി, തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിറ്റി, ബഷീര്‍ താമരശ്ലേരി, ആററകോയ തങ്ങള്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഫവാസ് ഹുദവി പട്ടിക്കാട് നന്ദിയും പറഞ്ഞു

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈത്ത് ഇസ്ലാമിക്‌ സെന്‍റര്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഉസ്മാന്‍ ദാരിമി അധ്യക്ഷ്യം വഹിച്ചു. SKSSF സംസ്ഥാന പ്രസിഡന്‍റ് അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലാഹുദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ് പ്രതിജ്ഞ ചെല്ലി കൊടുത്തു. മുഹമ്മദ്‌ അലി പുതുപ്പറമ്പ് സ്വാഗതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു.

അല്‍ഐന്‍ SKSSF മനുഷ്യജാലിക തീര്‍ത്തു

അല്‍ഐന്‍ : അല്‍ഐനില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന മുദ്രാവാക്യവുമായി അല്‍ഐന്‍ SKSSF 'മനുഷ്യജാലിക' ദാറുല്‌ ഹുദാ ഇസ്ലാമിക് സ്കൂള്‍ കാമ്പസില്‍ ‌ നടന്നു. മനുഷ്യ ജാലികയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. SYS ജനറല്‍ സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ റഷീദ് അന്‍വരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. വി.പി. പൂക്കോയ തങ്ങള്‍, .കെ. മുയ്തീന്‍ ഹാജി, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, അഷ്‌റഫ്‌ പള്ളിക്കണ്ടം, ആറ്റക്കോയ തങ്ങള്‍, സൈദലവി കോയ തങ്ങള്‍, ഖാസിം കോയ തങ്ങള്‍, സൈനുദ്ധീന്‍ മാസ്റ്റര്‍, ശിഹാബുദ്ധീന്‍ തങ്ങള്‍, റഷീദ് അന്‍വരി, ഹംസ നിസാമി, ഷാഹുല്‍ ഹമീദ് ഹാജി, അബ്ദുല്‍ റഹ്‍മാന്‍ ഫൈസി വളവന്നൂര്‍, മരക്കാര്‍ ഹാജി വേങ്ങര, കുഞാലസ്സന്‍ ഹാജി, അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍, സൈനുദ്ദീന്‍ കുറുമ്പത്തൂര്‍,‌ മുഹമ്മദ്‌ ഫൈസി, അബ്ദുല്‍ മജീദ്‌ ഹുദവി, മുഹമദ് ഷരീഫ്, അബൂബക്കര്‍ ഹാജി, റസാക്ക് വളാഞ്ചേരി, ബഷീര്‍ ഹുദവി തുടങ്ങിയവരും പങ്കെടുത്തു.

മനുഷ്യജാലിക; മക്കയില്‍ നിന്നും . . .

മുനീര്‍ ദാരിമി പ്രസംഗിക്കുന്നു
മക്ക റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തുമായി വര്‍ഷംതോറും SKSSF നടത്തിവരാറുള്ള മനുഷ്യജാലിക മക്കയിലും ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടുകൂടി ആരംഭിച്ച ജാലികയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഭാരതത്തിന്‍റെ സുരക്ഷക്കും സുസ്ഥിതിക്കും വേണ്ടി തീവ്രവാദത്തെയും ഭീകരവാതത്തെയും ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയായി ഏറ്റടുക്കണമെന്നും അതിനുവേണ്ടി എന്നും ശബ്ദിച്ച പ്രസ്ഥാനമാണ് SKSSF എന്നും പ്രമേയ പ്രഭാഷണം നടത്തി പണ്ഡിതനും വാഗ്മിയുമായ സലിം ഫൈസി ഇര്‍ഫാനി ഓര്‍മിപ്പിച്ചു. സ്വരാജ്യസ്നേഹം ജീവിതത്തിന്‍റെ ഭാഗമായി കാണാന്‍ അതു പഠിപ്പിച്ച മുഹമ്മദ്‌()യുടെ അനുയായികളായ നമ്മില്‍ കൂടുതല്‍ മറ്റാര്‍ക്കുമാവില്ലെന്നു ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.വി. അഹ്‍മദ്‌ ദാരിമി പറഞ്ഞു. ഇന്ന് കേരളത്തില്‍ പൊന്തിവരുന്ന ചില ആത്മീയ ചൂഷകര്‍ക്കെതിരെ നാം ബോധവാന്മാരാകണമെന്നും രാജ്യത്തിന്‍റെ സുരക്ഷയില്‍ ഭരണാതികള്‍ക്കൊപ്പം നിയമപാലകര്‍ക്കും തുല്യ ഉത്തരവാതിത്വം ഉണ്ടെന്നും എന്നാല്‍ ചില തല്‍പ്പര കക്ഷികള്‍ പണത്തിനുവേണ്ടി ഇത്തരം ആത്മീയ ചൂഷകര്‍ക്കുപോലും ഒശാന പാടുന്നത് കണ്ടില്ലെന്നു നടിക്കാന്‍ ആവില്ലെന്നും ബഹു. ഉമര്‍ ദര്‍സി തച്ചണ്ണ പ്രസ്താവിച്ചു. ''മുത്ത് നബി സൗഹൃതത്തിന്റെ പ്രവാചകന്‍'' എന്ന പ്രമേയത്തിന്മേല്‍ മൊയ്തു നിസാമി പ്രഭാഷണം നടത്തി. അധ്യക്ഷന്‍ അമാനത്ത് മുഹമ്മദ്‌ ഫൈസി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനീര്‍ ദാരിമി കണ്ണൂര്‍, നാസര്‍ ഹുദവി കൈപ്പുറം, റഫീക്ക്‌ ഫൈസി മണ്ണാര്‍ക്കാട്‌, സൈനുദ്ധീന്‍ പാലോളി, ഇസ്മയില്‍ കുന്നുംപുറം തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. സിദീഖ്‌ വളമംഗലം സ്വാഗതവും സലിം ബദര്‍ നന്ദിയും പറഞ്ഞു.

ദാറുല്‍ ഹുദാ പി ജി ഓറിയന്‍റേഷന്‍ ക്യാമ്പ് എം.ഐ.സിയില്‍

ചട്ടഞ്ചാല്‍ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഠന ഭാഗമായി നടത്തിവരുന്ന ഓറിയന്റേഷന്‍ ഇത്തവണ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ മാഹിനാബാദ് ക്യാമ്പസില്‍ വെച്ച് നടക്കും. ജനുവരി 28 തിങ്കളാഴ്ച തുടങ്ങുന്ന ക്യാമ്പ് 31 വരെ നീണ്ട് നില്‍ക്കും.
ക്യാമ്പില്‍ ഗ്രൂപ്പ് ഡൈനാമിക്‌സ്,സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി ആന്റ് കമിറ്റ്‌മെന്റ്,സോഷ്യല്‍ ലീഡര്‍ഷിപ്പ്,പോസിറ്റീവ് ഹെല്‍ത്ത് തുടങ്ങിയ സെഷനുകളില്‍ ബഷീര്‍ എടാട്ട്,നിസാം പാവരട്ടി,സിറാജ് തലശ്ശേരി,സി.ടി അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂര്‍ മുതലായ പ്രമുഖര്‍ ക്ലാസ്സെടുക്കും. കൂടാതെ പ്രമുഖരുമായി സംവദിക്കാന്‍ മീറ്റ് ദ ലീഡേര്‍സ് പരിപാടിയും കലാകായിക പരിശീലനവും ഫീല്‍ഡ് വര്‍ക്ക് സര്‍വ്വേയും ഇന്‍സ്റ്റന്‍ഡ് മാഗസിന്‍ പ്രിപ്പേറിംഗും ഉണ്ടായിരിക്കും
ഓറിയന്റേഷന്‍ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകുന്നേരം ചട്ടഞ്ചാല്‍ ടൗണില്‍ ദാറുല്‍ ഹുദാ പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാലിയും ഇഷ്‌ഖേ റസൂല്‍ പരിപാടിയും നടത്തപ്പെടും. പരിപാടിയില്‍ എം..സി പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി, എം..സി സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ചെര്‍ക്കളം അബ്ദുള്ള, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, ടി.ഡി അബ്ദുറഹ്മാന്‍ ഹാജി, ടി.ഡി അഹ്മദ് ഹാജി, ഇബ്‌റാഹിം ഹാജി കുണിയ, അന്‍വര്‍ അലി ഹുദവി മാവൂര്‍, ഡോ: സുബൈര്‍ ഹുദവി ചേകന്നൂര്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, ശരീഫ് ഹുദവി പുതുപ്പറമ്പ്, സഈദ് ഹുദവി ആനക്കര, ഹക്കീം ഹുദവി, മുനീര്‍ ഹുദവി, ജഅ്ഫര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും 

SMF മലപ്പുറം ജില്ലാ സമ്മേളന സ്വാഗത സംഘം ജനു. 29 ന് ദാറുല്‍ ഹുദായില്‍

ചെമ്മാട് : സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സമ്മേളന സ്വാഗത സംഘത്തിന്‍റെയും സംയുക്ത യോഗം ജനുവരി 29 ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ദാറുല്‍ ഹുദായില്‍ ചേരും. ഏപ്രില്‍ 13,14 തിയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന് അന്തിമ രൂപം നല്‍കാന്‍ ചേരുന്ന യോഗത്തില്‍ മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മ പദ്ധതികള്‍ അവതരിപ്പിക്കും. സമ്മേളനത്തിന്‍റെ ഭാഗമായി ഖത്തീബ് ശില്‍പശാല, മഹല്ല് സമ്മേളനങ്ങള്‍, വിവിധ ബോധവല്‍കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കപ്പെടും. മുഴുവന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും സ്വാഗത സംഘം കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അറിയിച്ചു.

കുവൈത്ത് സുന്നി കൗണ്‍സില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു

കുവൈത്ത് : ഇന്ത്യാ മഹാരാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനത്തില്‍ SKSSF വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈത്ത് ‌ കേരള സുന്നി മുസ്ലിം കൗണ്‍സില്‍ (SYS) ഫഹാഹീലില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു. സയ്യിദ് ഗാലിബ് തങ്ങള്‍, പി.കുഞ്ഞഹമ്മദ്‌കുട്ടി ഫൈസി, ആബിദ് അല്‍-ഖാസിമി, ഇസ്മായില്‍ ബേവിഞ്ച , ശംസുദ്ധീന്‍ മൗലവി , മുഹമ്മദലി ഫൈസി, സൈനുല്‍ ആബിദീന്‍ ഫൈസി, നസീര്‍ ഖാന്‍, നാസര്‍ കോടൂര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

ഷാര്‍ജ SKSSF നടത്തിയ മനുഷ്യജാലികയില്‍ നിന്ന് . . .

ഷാര്‍ജ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ നടന്ന SKSSF ഷാര്‍ജ സ്റ്റേറ്റ് മനുഷ്യ ജാലിക ഷാര്‍ജ കെ.എം.സി.സി. ഹാളില്‍ നടന്നു. ഇന്ത്യന്‍ കോണ്‍സുലര്‍ ആശിഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന കാര്യദര്‍ശി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. ഇന്ത്യാ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം ലോകത്തിനു മാത്രകയാണെന്നും ചരിത്രത്തിന്റെ വഴികളെ ഓര്‍മിപ്പിച് അദ്ദേഹം പറഞ്ഞു. ഷാര്‍ജ സെക്രട്ടറി റഫീക്ക് സ്വാഗതം പറഞ്ഞു. വൈ.. റഹ്‍മാന്‍ (പ്രസി.ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ), കുട്ടി കൂടല്ലൂര് ‍(സെക്ര. കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി), എബ്രഹാം ജേകബ് (..സി.സി. ഷാര്‍ജ), യാസീന്‍ വെട്ടം, അബ്ദുള്ള ചേലേരി, ഹുസൈന്‍ ദാരിമി, അബ്ദുള്ള മല്ലിചേരി, ഖലീലുരഹ്‍മാന്‍ കാശിഫി, ത്വാഹ ഹുദവി പ്രഭാഷണം നടത്തി. ഇസ്ഹാക്ക് കുന്നക്കാവ്, സലാം മൌലവി, വൈ.ഹനീഫ കുമ്പടാജെ, ഫൈസല്‍ പയ്യനാട്, ഹകീം ടി.പി, റഷീദ് മുണ്ടേരി, ജമാല്‍ ജാലികക്ക് നേതൃത്വം നല്‍കി.

മയ്യിത്ത് നിസ്കരിക്കുക

'മുത്ത്‌നബി സൗഹ്രദത്തിന്റെ പ്രവാചകന്‍ ' - SKSSF മുസ്വഫയില്‍ നബിദിന പരിപാടി സംഘടിപ്പിച്ചു

അബൂദാബി : 'മുത്ത്‌നബി സൗഹ്രദത്തിന്റെ പ്രവാചകന്‍' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ആചരിച്ചുവരുന്ന നബിദിന ക്യാമ്പയിനിന്റെ ഭാഗമായി അബുദാബി മുസ്വഫ പത്തില്‍ നടന്ന പരിപാടിയില്‍ പ്രഗത്ഭ പ്രാസംഗികന്‍ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്‌ മുഖ്യപ്രഭാഷണം നടത്തുന്നു. അബുദാബി സുന്നീ സെന്റര്‍ ഉപാദ്ധ്യക്ഷന്‍ പല്ലാര്‍ മുഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് അബുദാബി സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍, കെ.എം.സി.സി അബുദാബി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അബ്ബാസ്‌ മൌലവി, ഹാഫിസ്‌ നസീം ബാഖവി, അബുദാബി സുന്നീ സെന്റര്‍ ഖജാഞ്ചി കരീം ഹാജി എന്നിവര്‍ വേദിയില്‍.

ബഹ്‌റൈന്‍ മനുഷ്യജാലിക ശ്രദ്ധേയമായി

ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം നടന്ന മനുഷ്യ ജാലികയില്‍ നിന്ന് 
മനാമ: റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ മേഖലകളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച `മനുഷ്യജാലിക' ബഹ്‌റൈനിലും നടന്നു. 
“രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍”എന്ന പ്രമേയത്തില്‍ മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ നടന്ന മനുഷ്യജാലിക പ്രവാസികളായ മത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു.
 പ്രമുഖ യുവ പണ്‌ഢിതനും വാഗ്മിയുമായ ഉസ്താദ്‌ മുഹമ്മദ്‌ ഹൈതമി വാവാട്‌ ഉദ്‌ഘാടനം ചെയ്തു. നമ്മുടെ പൂര്‍വികര്‍ അവരുടെ ജീവന്‍ നല്‍കി നേടി തന്ന സ്വതന്ത്രമാണ് നാം ഇന്നനുഭവിക്കുന്നതെന്നും അവയുടെ മഹത്വവും പ്രാധാന്യവും പുതു തലമുറകലിലേക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കുണ്ടൂര്‍ മര്‍കസ്‌ പ്രിന്‍സിപ്പല്‍ ഉസ്‌താദ്‌ അബ്‌ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. സൌഹൃദ സംസ്ഥാപനത്തിന് ഇസ്ലാം  നിരവധി മാത്ര്കകള്‍ നല്‍കിയിട്ടുണ്ടെന്നും ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ അതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്ര സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിച്ച തിരുനബി(സ)യുടെ അനുയായികള്‍ക്ക്‌ ഒരിക്കലും രാജ്യദ്രോഹികളാവാന്‍ കഴിയില്ലെന്നും ആ വ്യാമോഹവുമായി ഇറങ്ങി തിരിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 
സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി പ്രമേയ പ്രഭാഷണം നടത്തി.
ഇന്നലെയുടെ സ്വാതന്ത്രത്തിന്റെ പിന്നാമ്പുറങ്ങള്‍ വസ്തുനിഷ്ടമായി പഠിക്കാനും അവതരിപ്പിക്കാനും നാം തയ്യാറാവണം, അത് നമ്മെ വഴി നടത്തുമ്പോള്‍ മാത്രമേ പൂര്‍വികര്‍ കാഴ്ച വെച്ച    സൌഹൃദങ്ങള്‍ നാട്ടില്‍ പുലരുകയുള്ളൂവെന്നും ഭരണ കര്‍ത്താക്കള്‍ക്കും ആ ബോധം വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ശ്രീ.പ്രദീപ്‌ പുറവങ്കര മുഖ്യാതിഥിയായിരുന്നു പേപ്പട്ടികളെ പോലെ തന്നെ രാജ്യ ദ്രോഹികളെയും നാം മനസ്സിലാക്കണ മെന്നും അവയെ കല്ലെറിഞ്ഞു തുരത്തും പോലെ ആവശ്യമെങ്കില്‍ അവരെ പ്രഹരിക്കാനും സമൂഹം തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്‌ വി ജലീല്‍ജയിംസ്‌ കൂടല്‍.സി.എ ബക്കര്‍,എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌രാമത്ത്‌ ഹരിദാസ്‌കെ.ടി മുഹമ്മദലികെ.ടി സലീം,സൈതലവി മുസ്ലിയാര്‍ഉമറുല്‍ ഫാറൂഖ്‌ ഹുദവി, എസ്.എം.അബ്ദുല്‍ വാഹിദ് തുടങ്ങി ബഹ്‌റൈനിലെ മത സാമൂഹീക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും പങ്കെടുത്തു.

സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ അബ്‌ദുറസാഖ്‌ നദ്‌വി മനുഷ്യജാലികക്ക്‌ നേതൃത്വം നല്‍കി. ഹംസ അന്‍വരി മോളുര്‍ പ്രാര്‍ത്ഥന നടത്തി.നൌഷാദ്‌, യാസിര്‍ & പാര്‍ട്ടി ഗാനാലാപനം നടത്തി.
ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജന.സെക്രട്ടറി ഉബൈദുല്ലാ റഹ്‌മാനി സ്വാഗതവും ട്രഷറര്‍ നൌഷാദ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു.

എസ്‌ കെ എസ്‌ എസ്‌ എഫ്‌ മനുഷ്യജാലിക ഇന്ന്‌

ഇന്ത്യക്കകത്തും പുറത്തുമായി 36 കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ ഇന്ന് ജാലിക തീര്‍ക്കും
2011 ലെ  മനുഷ്യജാലികയില്‍ നിന്ന് ... (ഫയല്‍ ചിത്രം)

കോഴിക്കോട്‌ : എസ്‌ കെ എസ്‌ എസ്‌ എഫിന്റെ ആഭിമുഖ്യത്തില്‍ റപ്പബ്ലിക്‌ ദിനത്തില്‍ രാഷ്‌ട്രരക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി മനുഷ്യജാലിക തീര്‍ക്കും. വൈകിട്ട്‌ 4 മണിക്ക്‌ കേരളത്തിലെ വിവിധ ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്‌മാംഗ്ലൂര്‍, കൊടക്‌, ഹാസന്‍, നീഗലിഗി, ലക്ഷദ്വീപ്‌, ചെന്നൈ, ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ , ഒമാന്‍ , കുവൈത്ത്‌, ബഹ്‌റൈന്‍ , തുടങ്ങി മലയാളി സാന്നിധ്യമുള്ള അറബ്‌രാഷ്‌ട്രങ്ങളിലും പരിപാടികള്‍ നടക്കും. 


അബുദാബി സുന്നീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആയിരങ്ങള്‍ പങ്കെടുത്ത മൌലിദ് സദസ്സ്


മനുഷ്യജാലിക കാസര്‍കോട്ട്

കാസര്‍കോട്:എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികയും ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നബിദിന പ്രഭാഷണവും ശനിയാഴ്ച കാസര്‍കോട് ടൗണില്‍ നടക്കും. രാവിലെ ഒമ്പതിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.ബഷീര്‍ ഉളിയത്തടുക്ക പതാകയുയര്‍ത്തും. മനുഷ്യജാലിക റാലി വൈകിട്ട് മൂന്നിന് തായലങ്ങാടി മദ്രസാ ഗ്രൗണ്ടില്‍നിന്ന് തുടങ്ങും.
റാലിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ വെള്ളവസ്ത്രം ധരിക്കണമെന്നും പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ തായലങ്ങാടിയില്‍ ആളുകളെ ഇറക്കിയശേഷം തളങ്കരയില്‍ പാര്‍ക്ക്‌ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാറും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചവും അറിയിച്ചു.

കൊല്ലം ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌ മനുഷ്യജാലിക

കൊല്ലം ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍
കൊല്ലം: ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌  26ന് മനുഷ്യജാലിക റാലി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുള്ള കുണ്ടറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന മുദ്രാവാക്യവുമായി കേരളത്തിന് അകത്തും പുറത്തുമായി 36 കേന്ദങ്ങളില്‍ ഒരേ സമയമാണ് മനുഷ്യജാലിക റാലി സംഘടിപ്പിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കുന്ന റാലി പ്രസ് ക്ലബ് മൈതാനിയില്‍ സമാപിക്കും. സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരമി അദ്ധ്യക്ഷനാകും. തെങ്ങമം ബാലകൃഷ്ണന്‍ മുഖ്യാഥിതിയാകും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരമി, ജവാദ് ബാഖവി, ഷഹീദ് ഫൈസി, ഷെഫീക്ക്, സലിം, ത്വല്‍ഹത്ത് അമാനി തുടങ്ങിയവര്‍ പങ്കെടുത്തു.

സ്നേഹ സന്ദേശവുമായി തലസ്ഥാനത്ത് നബിദിനമാഘോഷിച്ചു

തിരുവനന്തപുരം: കാരുണ്യത്തിന്‍െറ സന്ദേശമുയര്‍ത്തി നഗരത്തില്‍ നബിദിനാഘോഷം നടന്നു.  നബിദിനത്തോടനുബന്ധിച്ച്  വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മഹല്ല് കമ്മിറ്റികളുടെയും മദ്റസകളുടെയും മുസ്ലിം സംഘടനകളുടെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. മൗലിദ് പാരായണം, മദ്റസാ വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരം, ഘോഷയാത്ര, അന്നദാനം, സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജനസംഘം, സുന്നി യുവജന ഫെഡറേഷന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നബിദിന സന്ദേശറാലി സംഘടിപ്പിച്ചു.

ഇന്നത്തെ പരിപാടികള്‍ (ജനു 25 വെള്ളി)



ഖത്തര്‍ SKSSF മനുഷ്യജാലിക ഇന്ന് (25) ഖത്തര്‍ ഇസ്‍ലാമിക് സെന്‍ററില്‍. മുജീബ് ഹുദവി പുതുപറമ്പ് മുഖ്യപ്രഭാഷണം നടത്തുന്നു

സമസ്ത ബഹ്റൈന്‍ രക്തദാന ക്യാമ്പ്‌ ശ്രദ്ധേയമായി; മെഡിക്കല്‍ ക്യാമ്പ്‌ ഇന്ന് (25 )

മനാമ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റി മീലാദ് കാമ്പയിന്‍റെ ഭാഗമായി നടത്തിയ രക്ത ദാന ക്യാമ്പ്‌ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സല്‍മാനിയ്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ ബഹ്റിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിരവധി പേര്‍പങ്കെടുത്തു. സമസ്ത സെക്രട്ടറി ഷഹീര്‍കാട്ടാമ്പള്ളി, കളത്തില്‍മുസ്തഫ എന്നിവര്‍ രക്തദാനം നടത്തി ക്യാമ്പിനു തുടക്കം കുറിച്ചു. രാവിലെ 8 മണിമുതല്‍ഉച്ചക്ക് 1.30 വരെ നടത്തിയ ക്യാമ്പില്‍ നൂറോളം പേര്‍ രക്തം ദാനം ചെയ്തു. ജനറല്‍സെക്രട്ടറി എസ്.എം. അബ്ദുല്‍വാഹിദ്, അഷ്‌റഫ്‌ കാട്ടിലപ്പീടിക, ശരഫുദീന്‍ മാരായമംഗലം, .പി. ഫൈസല്‍, മുഹമ്മദ്‌ മാസ്റ്റര്‍‌, യസീദ് മലയമ്മ, നിസാമുദ്ദീന്‍ മാരായമംഗലം, പി.പി.ബഷീര്‍, സജീര്‍പന്തക്കല്‍, നവാസ് കൊല്ലം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കുണ്ടൂര്‍മര്‍കസ് പ്രിസിപ്പല്‍ ഉസ്താദ്‌അബ്ദുല്‍ഗഫൂര്‍അല്‍ ഖാസിമി, കെ.എം.സി.സി. ജനറല്‍സെക്രട്ടറി എസ്.വി. ജലീല്‍, മുന്‍പ്രസിഡന്‍റ് സി.കെ. അബ്ദുള്‍റഹ്മാന്‍, ആലിയഹമീദ് ഹാജി, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്രഹാം ജോണ്‍, കെ.ടി. സലിം, സമസ്ത ബഹ്‌റൈന്‍ കോ ഓര്‍ഡിനറ്റര്‍ ഉമറുല്‍ഫാറൂക്ക് ഹുദവി, കുഞ്ഞഹമ്മദ് ഹാജി തുടങ്ങി സാമൂഹ്യ പ്രവര്‍ത്തകര്‍ ക്യാമ്പില്‍പങ്കെടുത്തു.

മെഡിക്കല്‍ ക്യാമ്പ്‌ ഇന്ന് (25 )വെള്ളി
മനാമ : 'മുത്ത്‌നബി സൗഹൃദത്തിന്‍റെ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ നടത്തുന്ന മീലാദ് കാമ്പയിന്‍റെ ഭാഗമായി സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റി, ശിഫ അല്‍ജസീറ മെഡിക്കല്‍സെന്‍ററുമായി സഹകരിച്ചു കൊണ്ട് മെഡിക്കല്‍ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ഇന്ന് (25) രാവിലെ 8 മുതല്‍ 11.30 വരെ ടുബ്ളി ജുമാ കണ്‍സ്റ്റ്രക്ഷന്‍ ലേബര്‍ക്യാമ്പില്‍ നടക്കുന്ന മെഡിക്കല്‍ക്യാമ്പില്‍ ശിഫ അല്‍ ജസീറ ആശുപത്രിയിലെ വിദഗ്ദ്ധരായ മെഡിക്കല്‍സംഘം പങ്കെടുക്കും. തൊഴിലാളികളുടെ രോഗനിര്‍ണയം നടത്തി ആവശ്യമായവര്‍ക്ക്‌ മരുന്നുകളും വിതരണം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 33007296, 33257944 എന്നീ നമ്പരുകളില്‍ ബന്ധപെടുക.