- SKSSF STATE COMMITTEE
Showing posts with label Istiqama. Show all posts
Showing posts with label Istiqama. Show all posts
SKSSF ഇസ്തിഖാമ ക്ക് പുതിയ നേതൃത്വം
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ആദര്‍ശ വിഭാഗമായ ഇസ്തിഖാമക്ക് പുതിയ സമിതി നിലവില്‍ വന്നു. ചെയര്‍മാനായി അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാടിനേയും, ജനറല്‍ കണ്‍വീനറായി ജസീല്‍ കമാലി ഫൈസി അരക്കുപറമ്പിനെയും തെരെഞ്ഞെടുത്തു. അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി (സെക്രട്ടറിയേറ്റ് ഇന്‍ ചാര്‍ജ് ), അന്‍വര്‍ കമാലി ഫൈസി നാട്ടുകല്ല്, നവാസ് ശരീഫ് ഹുദവി ചേലേമ്പ്ര (വൈസ് ചെയർമാൻ മാർ ), മുജ്തബ ഫൈസി ആനക്കര (വർക്കിംഗ് കൺവീനർ ), ആസിഫ് ഫൈസി പതാക്കര, അജ്മല്‍ കമാലി ഫൈസി കൊട്ടോപ്പാടം ( ജോ. കണ്‍ വീനര്‍മാര്‍ ), മെമ്പര്‍മാരായി നസീര്‍ അസ്ഹരി, ഖാസിം ദാരിമി, അബ്ദുല്‍ ജബ്ബാര്‍ ഫൈസി, അനസ് ഫൈസി, നിയാസ് മദനി, യുസുഫ് ദരിമി, ശിയാസലി വാഫി, അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, റശീദ് ഫൈസി പൊറോറ, ഹബീബ് ദരിമി, അബ്ദു സലാം ഫൈസി എടപ്പലം, അബൂതാഹിര്‍ ഫൈസി മാനന്തവാടി, ബഷീര്‍ ഹുദവി കാടാമ്പുഴ, അബൂബക്കര്‍ ഫൈസി മുടിക്കോട്, മുബശ്ശിര്‍ ഫൈസി മാവണ്ടിയൂര്‍ എന്നിവരേയും തെരെഞ്ഞെടുത്തു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ഇസ്തിഖാമ ആദർശ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ആദർശ പ്രചരണ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന എസ്.കെ.എസ്.എസ്.എഫിന്റെ ഉപസമിതിയായ ഇസ്തിഖാമ യുടെ കീഴിൽ മത വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു വർഷം നീണ്ടുനിൽക്കുന്ന ആദർശ പഠന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ സമഗ്രമായി പഠന വിധേയമാക്കുകയും പ്രബോധനരംഗത്ത് പുതുതലമുറയെ സുസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഗൽഭരായ പണ്ഡിതരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കോഴ്സിലേക്ക് സമസ്തയുടെ കീഴിലുള്ള ദർസ്-അറബിക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ മാസം 20 വരെയാണ് അപേക്ഷയുടെ സമയം.
അപേക്ഷ സ്വീകരിക്കാനുള്ള ലിങ്ക് SKSSF ന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Page link: https://skssf.in/6264/
- SKSSF STATE COMMITTEE
അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ സമഗ്രമായി പഠന വിധേയമാക്കുകയും പ്രബോധനരംഗത്ത് പുതുതലമുറയെ സുസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഗൽഭരായ പണ്ഡിതരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കോഴ്സിലേക്ക് സമസ്തയുടെ കീഴിലുള്ള ദർസ്-അറബിക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ മാസം 20 വരെയാണ് അപേക്ഷയുടെ സമയം.
അപേക്ഷ സ്വീകരിക്കാനുള്ള ലിങ്ക് SKSSF ന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Page link: https://skssf.in/6264/
- SKSSF STATE COMMITTEE
SKSSF ഇസ്തിഖാമ ആദര്‍ശ കോഴ്‌സ് നടത്തുന്നു
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ആദര്‍ശ വിഭാഗം ഇസ്തിഖാമ സമിതിയുടെ കീഴില്‍ സംസ്ഥാനത്ത് നാലു കേന്ദ്രങ്ങളില്‍ ആദര്‍ശ പഠന കോഴ്‌സ് ആരംഭിക്കുന്നു. കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന രണ്ടുവര്‍ഷത്തെ കോഴ്‌സാണിത്. ആദര്‍ശ പ്രചാരണ രംഗത്ത് മികവുള്ള പ്രബോധകരെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം. കോഴ്‌സിനു ചേരാന്‍ താല്‍പര്യമുള്ള ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ഥികള്‍ www.skssf.in എന്ന സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണമായി പൂരിപ്പിച്ച് എപ്രില്‍ 15നകം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മറ്റി, ഇസ്ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട്-2 എന്ന വിലാസത്തിലോ, skssfisthiqama@gmail.com എന്ന ഇമെയ്‌ലിലോ അയക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9744896160, 9946005509, 9562646391.
- SKSSF STATE COMMITTEE
Labels:
Alappuzha,
Istiqama,
Kasaragod,
Kerala,
Kozhikode,
Malappuram,
SKSSF-State
SKSSF ഇസ്തിഖാമക്ക് പുതിയ സമിതി
- SKSSF STATE COMMITTEE
SKSSF ഗ്രാന്റ് ഫിനാലെ; ആദര്‍ശ സന്ദേശയാത്ര നാളെ (ചൊവ്വ) ആരംഭിക്കും
എറണാംകുളം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ഇസ്തിഖാമ സംസ്ഥാന സമിതി നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന അഹ്‌ലുസ്സുന്നഃ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം ഇസ്തിഖാമ സംസ്ഥാന സമിതിയും കേരള ഇസ് ലാമിക് ക്ലാസ് റൂമും സംയുക്തമായി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ആദര്‍ശ സന്ദേശയാത്ര നാളെ എറണാംകുളത്തുനിന്നും ആരംഭിക്കും. നാളെ വൈകുന്നേരം അഞ്ചുമണിക്ക് ഇടപ്പള്ളിയില്‍ നടക്കുന്ന മഖാം സിയാറത്തിന് എം എം അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കും. യാത്രയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ജാഥ ക്യാപ്റ്റന് പതാക കൈമാറി നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി ഇ എസ് ഹസ്സന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ അശ്റഫി കക്കുപ്പടി ആമുഖ പ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. അബ്ദുന്നൂര്‍ ഫൈസി റാസല്‍ഖൈമ, സത്താര്‍ പന്തല്ലൂര്‍, എം ടി അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി, ശൗഖത്ത് ഫൈസി, മുഹമ്മദ് രാമന്തള്ളി, സലീം ഫൈസി, റഷീദ് സഅദി, നൗഷാദ് സാഹിബ് പ്രസംഗിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശഫീഖ് തങ്ങള്‍ ഫൈസി സ്വാഗതവും ജില്ലാ സെക്രട്ടറി പി എം ഫൈസല്‍ നന്ദിയും പറയും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളും സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും.ബുധനാഴ്ച രാവിലെ നെട്ടൂരില്‍ നിന്നും ആരംഭാിക്കുന്ന യാത്ര ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 20ന് തിരുവനന്തപുരത്ത് സമാപിക്കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, മുനീര്‍ ഹുദവി വിളയില്‍, അന്‍വര്‍ മഹ് യദ്ദീന്‍ ഹുദവി, സ്വാലിഹ് അന്‍വരി ചേകന്നൂര്‍, അലവി ദാരിമി കുഴിമണ്ണ തുടങ്ങിയവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.
- SKSSF STATE COMMITTEE
Labels:
Ernakulam,
Istiqama,
Kerala,
SKSSF-Silver-Jubilee,
SKSSF-State
SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22
SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലം കരുനാഗപ്പള്ളി പതി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും.
ആദര്‍ശ യാത്ര വിജയിപ്പിക്കും : KICR
കോഴിക്കോട് : എസ് കെ എസ് എസ് എഫ് ഇസ്തിഖാമ സംസ്ഥാന സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന അഹ്ലുസ്സുന്ന കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് 18 മുതല്‍ 20 വരെ നടത്തുന്ന ആദര്‍ശ യാത്ര വിജയിപ്പിക്കാന്‍ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ കേരള ഇസ്ലാമിക് ക്ലാസ് റൂം തീരുമാനിച്ചു.
യോഗത്തില്‍ കേരള ഇസ്ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി അല്‍ഐന്‍ അധ്യക്ഷത വഹിച്ചു. നൂര്‍ ഫൈസി റാസല്‍ഖൈമ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ മസ്നവി ജിദ്ദ, അമീര്‍ ഇരിങ്ങല്ലൂര്‍, ജാഫര്‍ ജിദ്ദ, മുസ്തഫ ഹുദവി ന്യൂസിലാന്‍ഡ്, ഗഫൂര്‍ മൌലവി അബൂദാബി, ശംസുദ്ദീന്‍ ഫൈസി കുവൈത്ത്, സമദ് ഫൈസി ഒമാന്‍, മുസ്തഫ അശ്റഫി കക്കുപ്പടി, എം.ടി. അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മിസ്അബ് വാഫി, അമീന്‍ കൊരട്ടിക്കര, നസീഫ് യമാനി, ഇസ്ഹാഖ് മഞ്ചേരി സംബന്ധിച്ചു. നൌഷാദ് താഴേക്കോട് സ്വാഗതവും അബ്ദുല്ല തൊട്ടക്കാട് നന്ദിയും പറഞ്ഞു.
അഹ്‌ലുസ്സുന്ന ആദര്‍ശ യാത്ര നവംബര്‍ 18 മുതല്‍
എറണാംകുളം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ഇസ്തിഖാമ സംസ്ഥാന സമിതി നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലം കരുനാഗപ്പള്ളി പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നഗറില്‍ വെച്ച് സംഘടിപ്പിക്കുന്ന അഹ്‌ലുസ്സുന്നഃ ആദര്‍ശ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ആദര്‍ശ സന്ദേശയാത്ര നവംബര്‍ 18ന് എറണാംകുളത്ത് നിന്ന് ആരംഭിച്ച് 20ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ലഘുലേഖ, സിഡി തുടങ്ങിയവ വിതരണം ചെയ്യും. ദക്ഷിണകേരളത്തില്‍ പരിശുദ്ധ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ ആശയങ്ങള്‍ ശക്തമാക്കുകയും സുപ്രഭാതം പ്രചരിപ്പിക്കുകയും ചെയ്യലാണ് യാത്രയുടെ ലക്ഷ്യം. ഖര്‍ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുസ്തഫ അശ്റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. ഇസ്തിഖാമ സംസ്ഥാന ചെയര്‍മാന്‍ എം ടി അബൂബക്കര്‍ ദാരിമി കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. മുഹമ്മദ് രാമന്തള്ളി മുഖ്യപ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കുണ്ടറ അബ്ദുള്ള, നവാസ് പാനൂര്‍, ഫരീദ് സാഹിബ് എറണാംകുളം, പരീദ് കുഞ്ഞ്, സിയാദ് ചെമ്പ്രക്കി, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Labels:
Ernakulam,
Istiqama,
Kerala,
SKSSF-Silver-Jubilee,
SKSSF-State,
Thrissur
ആദര്‍ശ സന്ദേശ യാത്ര
പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന എറണാകുളം - തിരുവനന്തപുരം ആദര്‍ശ സന്ദേശ യാത്ര നവംബര്‍ 18 മുതല്‍ 20 വരെ
- Irshad kallikkad
- Irshad kallikkad
SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22
SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലം കരുനാഗപ്പള്ളി പതി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും.
- Irshad kallikkad
- Irshad kallikkad
SKSSF ഇസ്തിഖാമ ആദര്‍ശ പഠന വേദി സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 23 ന് മലപ്പുറത്ത്
കോഴിക്കോട്
: SKSSF ആദര്‍ശ
വിംങ് ഇസ്തിഖാമ സംസ്ഥാന
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
നടത്തപ്പെടുന്ന ആദര്‍ശ പഠന
വേദിയുടെ സംസ്ഥാനതല ഉദ്ഘാടനം
ഫെബ്രുവരി 23 ന്
രാവിലെ 9 മണിക്ക്
മലപ്പുറം സുന്നി മഹല്ലില്‍
വെച്ച് SKSSF സംസ്ഥാന
പ്രസിഡന്റ്പാണക്കാട് സയ്യിദ്
അബ്ബാസലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിക്കും. കേരള
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍
മുഖ്യപ്രഭാഷണംനടത്തും.
SKSSF സംസ്ഥാന
സെക്രട്ടറി ഓണമ്പിളളി മുഹമ്മദ്
ഫൈസി, ഹസന്‍
സഖാഫി പൂക്കോട്ടൂര്‍,
സത്താര്‍പന്തല്ലൂര്‍,
എം.ടി
അബൂബക്കര്‍ ദാരിമി,
മുസ്ഥഫ അശ്‌റഫി
കക്കുപ്പടി, സലീം
ഇര്‍ഫാനി, ഗഫൂര്‍
അന്‍വരി, മുജീബ്
ഫൈസി പൂലോട്, സ്വാദിഖ്
ഫൈസി താനൂര്‍, ശൗക്കത്ത്
ഫൈസി, SKSSF ജില്ലാ
സെട്ട്രറി ഹാറൂന്‍ റഷീദ്,
ട്രഷറര്‍
ശമീര്‍ ഫൈസി ഒടമല, ലത്തീഫ്
ഫൈസി തുടങ്ങിയ പ്രമുഖര്‍
സംബന്ധിക്കും. ആദര്‍ശപഠന
കോഴ്‌സിന്റെ രണ്ടാംഘട്ട
ഇന്റര്‍വ്യൂ അന്നേദിവസം
സുന്നി മഹല്ലില്‍ വെച്ച്
നടക്കും. പങ്കെടുക്കാന്‍
താല്‍പര്യമുള്ളവര്‍ 9747440969,
9562646391, 9744443330, 9633502311 എന്നീ
നമ്പറുകളില്‍ ബന്ധപ്പെടുക.
Subscribe to:
Posts (Atom)