ചേളാരി: സമസ്ത പ്രവാസി സെല്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നവംബര്‍ 23, 24 തിയ്യതികളില്‍ തിരുവനന്തപുരം നെയ്യാര്‍ഡാം സൈറ്റില്‍ വെച്ച് നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഒക്‌ടോബര്‍ 31 നകം ജില്ലാ-മണ്ഡലം സംഗമങ്ങള്‍ ചേരും. ഡിസംബറില്‍ പ്രവാസികളെ സംബന്ധിച്ചുള്ള സെന്‍സസ് നടത്തും. 2023 ജനുവരിയില്‍ സംസ്ഥാന ഭാരവാഹികളുടെ ജില്ലാ തല പര്യടനവും ഫെബ്രുവരിയില്‍ ജീവകാരുണ്യ പദ്ധതിക്കുള്ള വിഭവസമാഹരണവും മാര്‍ച്ചില്‍ ആശ്വാസ് പദ്ധതി സഹായ വിതരണവും ഏപ്രിലില്‍ റമദാന്‍ ക്യാമ്പയിനും നടത്താന്‍ തീരുമാനിച്ചു. മെയ് മാസത്തില്‍ വിദ്യാഭ്യാസ ഹെല്‍പ് ഡെസ്‌ക്ക് സ്ഥാപിക്കും. ജൂണ്‍, ജൂലൈ അവാര്‍ഡ് ദാനവും ഗൈഡ്‌ലൈന്‍സ് ക്ലാസുകളും സംഘടിപ്പിക്കും.
2023 ആഗസ്റ്റില്‍ മലപ്പുറത്ത് സംസ്ഥാന സംഗമം നടത്താനും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ്മപദ്ധതി അവതരിപ്പിച്ചു. ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ് കണ്ണൂര്‍, ഒ.കെ.എം മൗലവി ആനമങ്ങാട്, അബ്ദുറഹീം കളപ്പാടം, അബ്ദുല്‍മജീദ് ദാരിമി കൊല്ലം, കെ.വി ഹംസ മൗലവി, അസീസ് പുള്ളാവൂര്‍, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, വി.പി ഇസ്മായില്‍ ഹാജി, എം.കെ കുഞ്ഞാലന്‍ ഹാജി, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, കെ. യൂസുഫ് ദാരിമി, കെ.എസ്.എം ബഷീര്‍, സി.കെ അബൂബക്കര്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍സെക്രട്ടറി ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍ സ്വാഗതവും സെക്രട്ടറി മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
- Samasthalayam Chelari
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന 100 പേര്‍ക്ക് ജീവനോപാധികള്‍ക്കുള്ള സഹായം നല്‍കും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന സമ്മേളനം 2023 ഡിസംബറില്‍ നടത്തും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന മീറ്റില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
കാളാവ് സൈതലവി മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന കണ്‍വീനര്‍ സ്ഥാനത്തേക്ക് മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജിയെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, കെ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്ഥഫ ബാഖവി കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, റാശിദ് ഗസ്സാലി വയനാട്, പ്രവാസി ക്ഷേമനിധി മെമ്പര്‍ രാഗേഷ് എന്നിവര്‍ ക്ലാസെടുത്തു. സമസ്ത പ്രവാസി സെല്‍ വര്‍ക്കിംങ് കണ്‍വീനര്‍ ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL
കോഴിക്കോട് : സമസ്ത പ്രവാസി സെല്‍ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ഇന്ന് (15-02-2022) രാവിലെ 10.30ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന പ്രസിഡണ്ട് ആദൃര്‍ശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനാകും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, (ജീവിതം നാട്ടിലും മറുനാട്ടിലും) റാശിദ് ഗസ്സാലി വയനാട് (ധനകാര്യ മാനേജ്‌മെന്റ്) എന്നിവര്‍ വിഷയം അവതരിപ്പിക്കും. കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സിദ്ദീഖ് നദ്‌വി ചേറൂര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സുപ്രഭാതം ഓണ്‍ലൈന്‍ ചാനല്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും
- SAMASTHA PRAVASI CELL
ചേളാരി : പ്രാവസികള്‍ കോവിഡ് മൂലം കൂടുതല്‍ പ്രയാസം അനുഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ത്ത് പിടിക്കേണ്ടതിന് പകരം അവസരം മുതലെടുത്ത് ടിക്കറ്റ് ചാര്‍ജില്‍ കൊള്ളയടിക്കുന്ന പ്രവണത പ്രവാസികളോട് കാണിക്കുന്നത് കൊടും ക്രൂതരയാണെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രാവസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ആദൃശേരി ഹംസകുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതിയല്‍ ചേര്‍ന്ന യോഗം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ല കോയ തങ്ങള്‍ കോഴിക്കോട്, സിദ്ദീഖ് ഫൈസി ചേറൂര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, വി.കെ മുഹമ്മദ് കണ്ണൂര്‍, മജീദ് പത്തപ്പിരിയം, യൂസുഫ് ദാരിമി, എ.കെ ആലിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, മുസ്ഥഫ ബാഖവി, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല കുഞ്ഞീദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്നിയൂര്‍ ഹംസ ഹാജി സ്വാഗതവും അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL
ചേളാരി : 2021 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി നടത്തുന്ന ബോധന യത്‌നം വിജയിപ്പിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് യോഗം ആവശ്യപ്പെട്ടു.
പി.എസ്.എച്ച് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കെ.എ മജീദ് പത്തപ്പിരിയം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ ചേളാരി, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ്, ബശീര്‍ ഹാജി തൃശൂര്‍, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല, കുഞ്ഞുട്ടി മുസ്‌ലിയാര്‍, മൂസക്കുട്ടി നെല്ലാക്കാപറമ്പ്, ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംങ് സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL
ചേളാരി: സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തു. ചേളാരി സമസ്താലയം കെട്ടിടത്തിലാണ് ഓഫീസ് സംവിധാനിച്ചത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്.കെ ഹംസ ഹാജി കണ്ണൂര്‍, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു. മൂന്നിയൂര്‍ ഹംസ ഹാജി സ്വാഗതവും, ഒ.കെ.എം കുട്ടി ഉമരി നന്ദിയും പറഞ്ഞു.
ചേളാരി: സമസ്ത പ്രവാസി സെല്‍ ചെയര്‍മാനും നിരവധി സ്ഥാപനങ്ങളുടെ ജീവനാഡിയുമായിരുന്ന കാളാവ് സൈദലവി മുസ്‌ലിയാര്‍ സേവന രംഗത്തെ ഉദാത്ത മാതൃകയായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത പ്രവാസി സെല്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ അതിരറ്റ് സ്‌നേഹിക്കുകയും മുഴുസമയവും അതിന്റെ വളര്‍ച്ചക്കുവേണ്ടി യത്‌നിക്കുകയും ചെയ്ത മഹാനായിരുന്നു കാളാവ് സൈദലവി മുസ്‌ലിയാര്‍. പ്രവാസ ലോകത്തും വിശിഷ്യാ നാട്ടിലും ദീര്‍ഘകാലം മത-സാമൂഹിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കാനും സര്‍വ്വരുടെയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങുവാനും കാളാവ് സൈദലവി മുസ്‌ലിയാര്‍ക്ക് കഴിഞ്ഞിരുന്നു.
സമസ്ത കേന്ദ്ര മുശാവറ മെമ്പറും ഫത്‌വ കമ്മിറ്റി അംഗവുമായിരുന്ന എ. മരക്കാര്‍ മുസ്‌ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെയും വിയോഗം സംഘടനക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അവരുടെ പ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്നും തങ്ങള്‍ തുടര്‍ന്നു പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. കെ.ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി കുണ്ടൂര്‍, പി.എസ്.എച്ച് തങ്ങള്‍, കെ.വി ശൈഖലി മുസ്‌ലിയാര്‍, കെ.വി ഹംസ മുസ്‌ലിയാര്‍, വി.പി.എ പൊയിലൂര്‍, എസ്.കെ ഹംസ ഹാജി, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ലുഖ്മാന്‍ റഹ്മാനി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിച്ചു. സമസ്ത പ്രവാസി സെല്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും, വര്‍ക്കിംഗ് കണ്‍വീനര്‍ ഹംസ ഹാജി മുന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
ചേളാരി : ജോലി നഷ്ടപ്പെട്ട് നിത്യ ജീവിതത്തിന് പോലും വകയില്ലാതെ ഗള്‍ഫിലും മറ്റും വളരെ പ്രയാസത്തിലകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി സന്നദ്ധ സംഘടനകളും മറ്റും ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യണമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് സര്‍ക്കാര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ ആവശ്യപ്പെട്ടു.
വന്ദേഭാരത് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നിരിക്കെ ചാര്‍ട്ടേഡ് വിമാനത്തില്‍ മാത്രം ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ടെസ്റ്റ് നടത്താനുള്ള സാമ്പത്തിക പ്രയാസവും റിസള്‍ട്ട് ലഭിക്കാനുള്ള കാലതാമസവും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം റിസള്‍ട്ടിന്റെ പ്രാബല്യം നഷ്ടപ്പെടുമെന്നതും നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ചവരുടെ മുമ്പില്‍ വലിയ തടസ്സമായി മാറുമെന്ന് യോഗം അഭിപ്രായപ്പെട്ടു.