ഫലസ്തീന്‍ :വെടി നിര്‍ത്തലല്ല - ശാശ്വത പരിഹാരമാണ് വേണ്ടത്:ഇസ്‌ലാമിക് സെന്‍റര്‍

ദമ്മാം:ഒരു സമാധാന കരാറില്‍ പോലും എത്താനാകാതെ ഫലസ്തീന്‍ വിഷയത്തില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍ പ്രക്യാപിച്ച് കൊണ്ട്ടുള്ള ഈ കരാര്‍ അടുത്ത അക്രമണത്തിനുള്ള ഒരുഇടവേള മാത്രമാണെന്നും ലോക സമൂഹം ഫലസ്തീന്‍ വിഷയത്തില്‍ ശാശ്വതമായ പരിഹാരമാണ് ലോകരാജ്യങ്ങളുടെഭാഗത്ത്നിന്നുംപ്രതീക്ഷിക്കുന്നതെന്നും ഇനിയെങ്കിലും രക്ത ചൊരിച്ചില്‍ ആഗ്രഹിക്കാത്ത ഒരു രാജ്യത്തിന്‌ വേണ്ട്ടിയുള്ള ഫലസ്തീനികളുടെ സ്വപ്നം പൂവണിയിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദം അമേരിക്കക്ക് മുന്നില്‍ ചെലുത്തണമെന്നും മക്കയില്‍ ചേര്‍ന്ന ഇസ്‌ലാമിക്സെന്‍റര്‍സൗദി നാഷണല്‍ സംഗമം ആവശ്യപ്പെട്ടു.ഫലസ്തീന്‍ വിഷയത്തില്‍ ലോക
മാധ്യമങ്ങള്‍ പോലും ഇസ്രയേല്‍ അനുകൂല നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്.
കയിഞ്ഞ അറുപത്തി നാല് വര്‍ഷമായി ഭീകരതയുടെ പേര് പറഞ്ഞ് കൊണ്ടുള്ള ഫലസ്തീനികള്‍ക്കെതിരെയുള്ള ഈ ആക്രമണം എന്നും പരാജയവും ഒരു പാട് മനുഷ്യ കുരുതികളും മാത്രമേ സംമാനിചിട്ടുള്ളൂവെന്ന യാതാര്ത്യയ ബോധം ഇനിയെങ്കിലും ലോക ഭരണ കൂടങ്ങള്‍ മനസ്സിലാക്കണമെന്നും ഇത് മനസ്സിലാക്കി കൊണ്ട്ടുള്ള സമാധാന ശ്രമങ്ങളാണ് ഉണ്ട്ടാകേണ്ട്ടതെന്നും സംഗമം ആവശ്യപ്പെട്ടു.നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ടി.എച്ച് ദാരിമി മേലാറ്റൂര്‍(ജിദ്ദ) ഉല്‍ഘാടനം ചെയ്തു.പ്രെസിടെണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട്(റിയാദ്) അധ്യക്ഷത വഹിച്ചു.ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി(മക്ക),അബ്ദുല്‍ റസാ ഖ് വളക്കൈ (റിയാദ്)അഷ്‌റഫ്‌ ബാഖവി താഴേക്കോട് (ദമ്മാം) കബീര്‍ കെ പുരം(യാമ്പു)സൈനുദ്ദീന്‍ പാലോളി,അമാനത്ത് മുഹമ്മദ്‌ ഫൈസി,സിദ്ധീഖ് വളമംഗലം, മുജീബ്,ഹസൈനാര്‍ മാഹിന്‍ ദാരിമി കൊടഗ്,(മക്ക) ജലാലുദ്ദീന്‍ അന്‍വരി (ഹാഇല്‍‍) തുടങ്ങിയവര്‍ സംബ്ബദ്ധിച്ചു.നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്‌ലം മൗലവി അടക്കാത്തോട്(ദമ്മാം) സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍(റിയാദ്).നന്ദിയും പറഞ്ഞു.