തൃപ്പനച്ചി ഉസ്താദ് ഒന്നാം ഉറൂസ് മുബാറക് ഇന്ന് മുതല്‍

മഞ്ചേരി: തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ ഒന്നാം ഉറൂസ് മുബാറക് വ്യാഴാഴ്ച തൃപ്പനച്ചി - പാലക്കാട് കൊടിമരത്തിങ്ങല്‍ ആരംഭിക്കും. മഖാം സിയാറത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച 2.30ന് നടക്കുന്ന ഖുര്‍ആന്‍ പഠന ശിബിരം ടി.പി. അബ്ദുള്ള മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7ന് അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി പ്രഭാഷണം നടത്തും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 15ന് 10ന് മൗലീദ് സദസ്സിന് കെ.കെ. അബ്ദുറഹിമാന്‍ മുസ്‌ല്യാരും എം.പി. മുസ്തഫല്‍ ഫൈസിയും നേതൃത്വം നല്‍കും. വൈകീട്ട് 7ന് റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും. 16ന് സമാപന സമ്മേളനം നടക്കും.