മസ്കത്ത് സുന്നി സെന്‍ററിന് പുതിയ ഭാരവാഹികള്‍

മസ്കത്ത് : മസ്കത്ത് സുന്നി സെന്‍ററിന്‍റെ 2012-2013 വര്‍ഷത്തെ പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു. ഇസ്‍മാഈല്‍ കുഞ്ഞു ഹാജി (പ്രസിഡന്‍റ്), അബ്ദുല്‍ ഖാദര്‍ കുഞ്ഞു ഹാജി (സെക്രട്ടറി), സൂപ്പി ഹാജി (ട്രഷറര്‍). സേതു ഹാജി പൊന്നാനി, ഇബ്റാഹീം ഹാജി, അബ്ദുറഹ്‍മാന്‍ ഹാജി വയനാട് (വൈസ് പ്രസി). നാഫിഅ് വാഫി, അബ്ബാസലി ഫൈസി, അന്‍വര്‍ ഹാജി (ജോ.സെക്ര). അബ്ദുല്ല മൗലവി (ചെയര്‍മാന്‍). അബ്ദുല്‍ ഹക്കീം (ഓഡിറ്റര്‍).
സെന്‍റര്‍ മദ്റസാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗം അബ്ദുല്ല മൗലവി പുറങ്ങ് ഉദ്ഘാടനം ചെയ്തു. ഇസ്‍മാഈല്‍ കുഞ്ഞു ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ കുഞ്ഞു ഹാജി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സലാം ഹാജി മദ്റസാ റിപ്പോര്‍ട്ടും അബ്ദുല്‍ ഹക്കീം ഓഡിറ്റിംഗ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിട്ടേണിങ്ങ് ഓഫീസര്‍ ശിഹാബുദ്ദീന്‍ മൗലവി പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദലി ഫൈസി, ഇബ്റാഹീം ദാരിമി, ഉമര്‍ ബാപ്പു, അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
നൌഫല്‍ ഹുദവി