സമസ്‌ത ആത്മീയ ഇസ്‌ലാമിനെ പ്രചരിപ്പിച്ച ആദര്‍ശ പ്രസ്ഥാനം : കോട്ടുമല ബാപ്പു മുസ്‌ലിയാര്‍

സമസ്‌ത സന്ദേശ യാത്രക്ക്‌ മുവാറ്റുപുഴയില്‍
നല്‍കിയ സ്വീകരണത്തില്‍ യാത്രാ നായകന്‍
കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍
പ്രസംഗിക്കുന്നു
തൊടുപുഴ : ആത്മീയ ഇസ്‌ലാമിന്റെ കറകളഞ്ഞ രൂപം ജനങ്ങളിലെത്തിച്ച ആദര്‍ശ പ്രസ്ഥാനമാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്നും പ്രകടനപരതയും ആഢംബര ജീവിതവും അന്യംനിന്ന നേതാക്കളിലൂടെ വളര്‍ന്ന സമസ്‌തക്ക്‌ പകരം നില്‍ക്കാന്‍ ശ്രമിച്ചവര്‍ സമൂഹമധ്യേ നിന്ദ്യരായത്‌ ഇതുകൊണ്ടാണെന്നും സമസ്‌ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി കന്യാകുമാരിയല്‍ നിന്നും മംഗലാപുരത്തേക്ക്‌ നടത്തുന്ന സന്ദേശ യാത്രക്ക്‌ തൊടുപുഴയില്‍ നല്‍കിയ ഉജ്വല സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ സഹോദര തുല്യരായി അവരവരുടെ കര്‍മ ധര്‍മങ്ങളില്‍ വ്യാപൃതരാകുന്ന കേരള രീതി മഹാന്‍മാരായ പണ്ഡിതന്‍മാരില്‍ നിന്നാണ്‌ കേരളം പരിചയിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നത്ത്‌ നിന്നും ആരംഭിച്ച സന്ദേശ യാത്രക്ക്‌ കോട്ടയം ജില്ലാ അതിര്‍ത്തിയായ കിടങ്ങറയില്‍ നൂറു കണക്കിന്‌ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ചെങ്ങനാശ്ശേരി, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ആലുവയില്‍ രണ്ടാം ദിവസ യാത്രക്ക്‌ സമാപനമായി. 
വിവിധ സ്ഥലങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ സമസ്‌ത വൈസ്‌ പ്രസിഡന്റ്‌ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട്‌ ഉമര്‍ മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ഹാജി കെ.മമ്മദ്‌ ഫൈസി, അബ്ദുറഹിമാന്‍ കല്ലായി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, പി.പി മുഹമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, എസ്‌.കെ ഹംസ ഹാജി പയ്യന്നൂര്‍, കെ.എ റഹ്‌മാന്‍ ഫൈസി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, സില്‍ക്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.എം സലീം, കൊടക്‌ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഒ.എം ശരീഫ്‌ ദാരിമി കോട്ടയം, പാലത്തായി മൊയ്‌തു ഹാജി, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, ഇബ്രാഹീം ഫൈസി പേരാല്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അഹ്‌മദ്‌ തേര്‍ളായി, മലയമ്മ അബൂബക്കര്‍ ബാഖവി, ഖാദര്‍ ഫൈസി കുന്നുംപുറം, ചെറീത്‌ ഹാജി, പി.എ മൂസല്‍ ഫൈസി, കെ.ഇ മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.എന്‍.എസ്‌ മൗലവി, മലയമ്മ അബൂബക്കര്‍ ഫൈസി, ജി.എം സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്‌, സലാം ഫൈസി മുക്കം, കബീര്‍ ഫൈസി പ്രസംഗിച്ചു.