മരക്കാര്‍ മുസ്‍ലിയാരെ ആദരിക്കുന്നു

തിരൂര്‍ : സമസ്ത കേന്ദ്ര മുശാവറ മെന്പറായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖുനാ വി. മരക്കാര്‍ മുസ്‍ലിയാരെ SYS തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഇന്ന് (21) നടക്കുന്ന സമ്മേളനത്തില്‍ ആദരിക്കും. പാണക്കാട്സയ്യിദ് റശിദലി ശിഹാബ് തങ്ങള്‍ ഹാരാര്‍പ്പണം നടത്തും. കെ.കെ.എസ്. തങ്ങള്‍, എം.പി. മുസ്തഫ ഫൈസി, ഓണന്പിള്ളി മുഹമ്മദ് ഫൈസി, സി.പി. അബൂബക്കര്‍ ഫൈസി പങ്കെടുക്കും.
സമസ്ത ഫത്‍വ കമ്മിറ്റി മെന്പറായിരുന്ന നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‍ലിയാരുടെ മകനായ മരക്കാര്‍ ഉസ്താദ് തിരൂരിലും പരിസരത്തുമുള്ള നൂറുക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യനാണ്. വര്‍ഷങ്ങളായി തിരൂര്‍ വാണിയന്നൂരിലാണ് ദര്‍സ് സേവനം നടത്തുന്നത്. ശംസുല്‍ ഉലമ, കൊട്ടുമല ഉസ്താദ് തുടങ്ങിയവരാണ് പ്രധാന അദ്ധ്യാപകര്‍. നിലവില്‍ സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡന്‍റ്, മാനേജ്മെന്‍റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
- അബ്ദുല്‍ ബാസിത്ത്