സി.എം.; ആലസ്യം പിടികൂടാത്ത നിസ്വാര്‍ത്ഥ കര്‍മ്മയോഗി: ത്വാഖ

ദുബൈ : ചെയ്യുന്ന സേവനങ്ങള്‍ക്ക് വേണ്ടി വിലപേശാതെയും ആലസ്യം പിടികൂടാതെയും ജീവിച്ച നിസ്വാര്‍ത്വനായ കര്‍മയോഗിയാണ് സി.എം. അബ്ദുല്ല മുസ്‍ലിയാരെന്ന് പ്രഗല്‍ഭ പണ്ഡിതനും മംഗലാപുരം ഖാസിയുമായ ത്വാഖ മുഹമ്മദ് മുസ്‍ലിയാര്‍ അഭിപ്രായപ്പെട്ടു. ദുബായ് കാസര്‍ഗോഡ് ജില്ലാ SKSSF സംഘടിപ്പിച്ച സി.എം. അബ്ദുല്ല മുസ്‍ലിയാര്‍ അനുസ്മരണ യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ത്വാഖ. കാസര്‍ഗോഡ് ജില്ലയില്‍ മുസ്‍ലിം മത ഭൗതിക വിദ്യാഭ്യാസം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം വഹിച്ച അദ്ദേഹം വര്‍ത്തമാന സമൂഹത്തില്‍ ഒരു മുസ്‍ലിം പണ്ഡിതന്‍ എങ്ങനെയായിരിക്കണമെന്ന് തന്‍റെ ജീവിത്തിലൂടെ നമ്മെ പഠിപ്പിച്ചു.
കെ.എം.സി.സി. ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ശാഫി ഹാജി ഉദുമ അദ്ധ്യക്ഷത വഹിച്ചു. ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി യു.എം. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍, ഖത്തര്‍ ഹാജി, സിംസാറുല്‍ ഹഖ്, ഖലീലുറഹ്‍മാന്‍ കാശിഫി, എന്‍.. കരീം, സകരിയ്യ ദാരിമി, ഹസൈനാര്‍ തോട്ടുംബാഗം, ടി.കെ.സി. ഖാദര്‍ ഹാജി, മൊയ്തു നിസാമി, കീഴൂര്‍ അബ്ദുല്ല ഹാജി, സലാം ഹാജി വെള്‍ഫിട്ടി, കെ.വി.വി. കുഞ്ഞബ്ദുല്ല വള്‍വക്കാട്, അശ്ഫാഖ് മഞ്ചേശ്വരം, എം.ബി.. ഖാദര്‍ ചന്ദേര, കബീര്‍ പെരുന്പട്ട, ത്വാഹിര്‍ മുഗു പ്രസംഗിച്ചു.