സിന്‍ഡിക്കേറ്റുകള്‍ രാഷ്ട്രീയ വിമുക്തമാക്കണം - കാന്പസ് വിംഗ്

കോഴിക്കോട് : യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അകത്തളങ്ങള്‍ രാഷ്ട്രീയ അര്‍ബുദ വിമുക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗം മുദ്രാവാക്യങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയാണ്. രാഷ്ട്രീയ വ്യവസ്ഥിതികള്‍ വിദ്യാഭ്യാസ പരിസരം കലുഷമാക്കുന്നു. പ്രാസ്ഥാനിക കല്‍പനകളാണ് യൂണിവേഴ്സിറ്റി ഭരണയന്ത്രം ചലിപ്പിക്കുന്നത്. ഇവിടങ്ങളില്‍ ഭൗതിക നിലവാരം മാനദണ്ഡമാവണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ സ്വതര നടപടികളാണ് പ്രതീക്ഷിക്കുന്നത്. നിരത്തിലെ കല്ലുകളല്ല നെഞ്ചിലെ നേരുകളാണ് സെക്രട്ടറിയറ്റിലേക്ക് പറക്കേണ്ടത്. അടുത്ത ഇലക്ഷനില്‍ സീറ്റുറപ്പിക്കാന്‍ രാഷ്ട്രീയ നാടകം കളിക്കുന്ന നേതാക്കള്‍ക്ക് പിന്നില്‍ വിദ്യാര്‍ത്ഥി സമൂഹം വിഡ്ഢികളാകരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ശബിന്‍ മുഹമ്മദ്, സംസ്ഥാന ചെയര്‍മാന്‍ ആരിഫലി സംസാരിച്ചു.   
- ശബിന്‍ മുഹമ്മദ് -