കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ തജ്ഹീസ് 2011 സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ക്കായി തജ്ഹീസ് 2011 സംഘടിപ്പിക്കും. ജൂലായ് 15 വെള്ളി വൈകീട്ട് 3 മണി മുതല്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ ആരംഭിക്കുന്ന ക്യാന്പില്‍ റമദാനില്‍ നാം നേടേണ്ടത് എന്ന വിഷയത്തില്‍ ഫദ്ലുറഹ്‍മാന്‍ ദാരിമിയും ഐ.ടി. യുഗത്തിലെ പ്രബോധന സാധ്യതകള്‍ എന്ന വിഷയത്തില്‍ ഫൈസല്‍ ഫൈസിയും ക്ലാസ് എടുക്കും. പി. ശംസുദ്ദീന്‍ ഫൈസി സമാപന പ്രസംഗം നടത്തും.