
ഇന്ന് ചില പത്രങ്ങളില്‍ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐ.റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത സി.ബി.ഐ.കേന്ദ്രങ്ങള്‍ നിഷേധിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊര് റിപ്പോര്‍ട്ട് ചെന്നൈയിലുള്ള ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ദുരൂഹപരമായ ഇത്തരം വാര്‍ത്തകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു