സുബൈര്‍ ഹുദവിക്ക്‌ ഡോക്‌ടറേറ്റ്‌

തിരൂരങ്ങാടി : വാഗ്മിയും എഴുത്തുകാരനും ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി രജിസ്‌ട്രാറുമായ സുബൈര്‍ ഹുദവി ചേകനൂര്‍ ഡോക്‌ടറേറ്റ്‌ നേടി. ജവഹര്‍ലാല്‍ നഹ്‌റു യൂണിവേഴസിറ്റിയിലെ സ്‌കൂള്‍ ഓഫ്‌ ലാംഗ്വേജ്‌ ലിറ്ററേചര്‍ ആന്റ്‌ കള്‍ചറല്‍ സ്റ്റഡീസില്‍ നിന്നും 'മതപഠനം; കേരളവും ഇന്തോനേഷ്യയിലെ ജാവയും തമ്മിലൊരു താരതമ്യ പഠനം' എന്ന വിഷയത്തിലായിരുന്നു പി.എച്ച്‌.ഡി കരസ്ഥമാക്കിയത്‌. പ്രൊഫ. മുജീബുര്‍റഹ്‌മാന്റെ കീഴിലായിരുന്നു ഗവേഷണം.

ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇസ്‌ലാമിക്‌ ആന്റ്‌ കണ്ടംപററി സ്റ്റഡീസില്‍ ഹുദവി ബിരുദം നേടിയ ഇദ്ദേഹം ഹൈദരാബാദ്‌ ഉസ്‌മാനിയ്യാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയില്‍ ബിരുദവും മധുര കാമരാജ്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയിലും ജെ.എന്‍.യു വില്‍ നിന്ന്‌ അറബിയില്‍ ബിരുദാനന്തര ബിരുദവും നേടി. `കേരളത്തിലെ പ്രാഥമിക വിദ്യഭ്യാസത്തില്‍ സമസ്‌തയുടെ പങ്ക്‌ 'എന്ന വിഷയത്തില്‍ ജെ.എന്‍.യു വില്‍ നിന്ന്‌ എംഫിലും കരസ്ഥമാക്കിയിട്ടുണ്ട്‌.

ഖത്തര്‍, യു.എ.ഇ, സിങ്കപ്പൂര്‍. ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ധേഹം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്‌.കോട്ടലില്‍ അബ്‌ദുറഹ്‌മാന്‍ ഹാജിയുടെയും ആയിശ ഹജ്ജുമ്മയുടെയും പുത്രനാണ്‌. ഭാര്യ: നസീറ. മക്കള്‍ മുഹമ്മദ്‌ സുഹൈര്‍, ആയിശ ബാനു, മുഹമ്മദ്‌ അഫ്‌റോസ്‌.