സമസ്ത പൊതു പരീക്ഷ:ബഹ്‌റിനില്‍ 6 സെന്ററുകള്‍

മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 9037മദ്രസ്സകളിലെ വാര്‍ഷിക cജൂലാ് എട്ട്, ഒമ്പത് തീയതികളില്‍ നടക്കും.
കേരളത്തിന് പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍, എന്നിവിടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മദ്രസ്സകളിലെ 5, 7, 10, +2 ക്ലാസ്സുകളിലെ 203565 കുട്ടികളാണ് പരീക്ഷ എഴുതുക.
ബഹ്‌റിനിലെ മനാമ, ഗുദൈബിയ, ഹൂറ, ജിദാലി, മുഹര്‍റഖ്, റിഫ എന്നീ ഏരിയകളിലെ സമസ്ത മദ്രസകളില്‍ പൊതുപരീക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഏരിയാ സൂപ്രവൈസര്‍മാരായി ഉമറുല്‍ ഫാറൂഖ് ഹുദവി, എം.സി. മുഹമ്മദ് മൗലവി, ഹംസ അന്‍വരി, ഷൗക്കത്തലി ഫൈസി, ഇബ്രാഹിം മുസ്‌ലിയാര്‍ ആദൂര്‍, എന്നിവരെ നിയമിച്ചിട്ടുണ്ട്.
സമസ്ത കേരള ജംജയ്യത്തുല്‍ മുഅല്ലിമീന്റെ ബഹ്‌റിന്‍ ഘടകത്തിനാണ് ബഹ്‌റിനിലെ പൊതു പരീക്ഷാ ചുമതല. ഏകീകൃത പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും മറ്റു ബന്ധപ്പെട്ടവരുമെല്ലാം സൂപ്രവൈസര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ മാനിക്കണമെന്ന് ബഹ്‌റിന്‍ റൈഞ്ച് പരീക്ഷാ സൂപ്രണ്ട് പെങ്ങാട് ഹൈദര്‍ മുസലിയാര്‍ അഭ്യര്‍ത്ഥിച്ചു. വിശദവിവരങ്ങള്‍ക്ക് 33842672 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.