കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

റിയാദ് : മത സാമൂഹിക സാംസ്കാരിക രംഗത്ത് വിശുദ്ധിയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം പൊതുസമൂഹത്തിന് എന്നും മാതൃകാപരമാണെന്ന് ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അശ്റഫ് വേങ്ങാട്ട് പറഞ്ഞു. വിടപറഞ്ഞിട്ട് രണ്ടാണ്ട് തികയുന്പോഴും അദ്ദേഹം ജീവിച്ചു കാണിച്ച സന്ദേശങ്ങള്‍ മരിക്കാതെ നലനില്‍ക്കുകയാണ്. ആണ്ടുകള്‍ പിന്നിടുന്പോള്‍ മാത്രം അനുസ്മരിക്കപ്പെടുന്ന വ്യക്തികളില്‍ നിന്ന് ഭിന്നമായി സമൂഹത്തില്‍ എന്നും അദ്ദേഹത്തിന്‍റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കും. മതരംഗത്തും രാഷ്ട്രീയ രംഗത്തും ഒരേസമയം നേതൃത്വം നല്‍കിയപ്പോഴും അധികാര സ്ഥാനങ്ങളെ എന്നും കുടുംബത്തില്‍ നിന്ന് അകറ്റിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേതെന്ന് അശ്റഫ് വേങ്ങോട്ട് കൂട്ടിച്ചേര്‍ത്തു. റിയാദ് കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍ ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗതം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അബ്ദുസ്സമദ് പെരുമുഖം അധ്യക്ഷത വഹിച്ചു. ഹൈദരലി വാഫി ഇരിങ്ങാട്ടിരി മുഖ്യപ്രഭാഷണം നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍ (ഇസ്‍ലാമിക് സെന്‍റര്‍), എം. മൊയ്തീന്‍ കോയ കല്ലന്പാറ (കെ.എം.സി.സി), സിറാജ് പുറക്കാട്ടിരി (..സി.സി), അലി ദാരിമി മണ്ണാര്‍ക്കാട്, ശമീര്‍ ഓമശ്ശേരി സംസാരിച്ചു. മുസ്തഫ നരിക്കുനി, ഉമര്‍ മീഞ്ചന്ത, ഹംസക്കോയ, അശ്റഫ് കുന്ദമംഗലം, ഹംസ മൂപ്പന്‍ ഇരിട്ടി, ഉമര്‍ കോയ യൂനിവേഴ്സിറ്റി, സഹീര്‍ കോടാന്പുഴ സംബന്ധിച്ചു. അബ്ദുല്ല ഫൈസി കണ്ണൂര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ അസീസ് പുള്ളാവൂര്‍ സ്വാഗതവും ഹനീഫ മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.