അല്ലാഹുവിലുള്ള വിശ്വാസം

നമ്മുടെയും സര്വ ചരാചരങ്ങളുടെയും സ്രഷ്ടാവും രക്ഷിതാവുമായ ഏകനായ ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കേണ്ടവരാണ് നാം. എല്ലാറ്റിന്റെയും നിയന്ത്രണവും അധികാരവും ആ ദൈവത്തിന്റെ കൈകളിലാണ്. അവനല്ലാത്ത മുഴുവനും അവന്റെ സൃഷ്ടികളാണ്, എല്ലാ കാര്യത്തിലും അവനെ ആശ്രയിക്കുന്നവരാണ്. അവന് എപ്പോഴും നമ്മോടൊപ്പമുണ്ട്. നമുക്ക് സമാധാനമേകാന്, ശാന്തിയേകാന്, ചോദിക്കുന്നതെന്തും നല്കാന്. ദുഖിക്കുന്നവന്റെ കൂടെ നില്ക്കാന്. അല്ലാഹുവിന്റെ സൃഷ്ടികള് തന്നെയാണ് ദേവന്മാരും മാലാഖമാരും സൂര്യനും അഗ്നിയും സര്പവും മറ്റു പ്രപഞ്ച ശക്തികളും. അവന്റെ സൃഷ്ടികള് തന്നെയാണ് മോശയും യേശുവും മുഹമ്മദ് നബിയും. അവരാരും ദൈവങ്ങളോ ദൈവ തുല്യരോ ദൈവ സന്താനങ്ങളോ അല്ല. അവര്ക്ക് യാതൊരു വിധത്തിലുള്ള ദിവ്യത്വവുമില്ല. അല്ലാഹു ജനിക്കുകയോ ആരെയും ജനിപ്പിക്കുകയോ ചെയ്തിട്ടില്ല. അവന് അവതാരങ്ങളില്ല. അവന് മനുഷ്യ രൂപം സ്വീകരിച്ച് ഭൂമിയിലേക്കിറങ്ങിയിട്ടില്ല.
അല്ലാഹു സ്വന്തമായി അസ്ഥിത്വമുള്ളവനും ജീവിച്ചിരിക്കുന്നവനുമാണ്. അവന് ആദ്യമോ അന്ത്യമോ ഇല്ല. എല്ലാം അവന് കേള്ക്കുന്നുണ്ട് കാണുന്നുണ്ട്്. കൂരിരുട്ടില് ചലിക്കുന്ന ഉറുമ്പിന്റെ ചലനം മുതല് നമ്മുടെ ഹൃദയത്തില് മറഞ്ഞ് കിടക്കുന്ന രഹസ്യം പോലും അവനറിയുന്നുണ്ട്്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന് എല്ലാ ഉയര്ന്ന ഗുണങ്ങളുമുണ്ട്്.
അവന് നമ്മെ ഇല്ലായ്മയില് നിന്ന് സൃഷ്ടിച്ചു. നമുക്ക് വിശേഷ ബുദ്ധിയും നല്ല രൂപവും നല്കി. എല്ലാ വിധ അനുഗ്രഹങ്ങളും നല്കി. അത് കൊണ്ട് ആരാധന അവന് മാത്രമുള്ളതാണ്. അവന് സാങ്കല്പിക രൂപങ്ങളൊന്നുമില്ല. അവനല്ലാത്തവര്ക്ക് ആരാധന നിര്വഹിക്കുന്നത് അവന് ഇഷ്ടപ്പെടുന്നില്ല, അത് കൊണ്ട് തന്നെ അങ്ങിനെ ചെയ്യുന്നവന് ഇസ്ലാമില് നിന്ന് പുറത്താണ്.