സാമ്പത്തികവ്യവസ്ഥ

നമുക്ക് നിലനില്‍ക്കാനും എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യാനും ഊര്‍ജ്ജം ആവശ്യമാണ്. ഭക്ഷണ പഥാര്‍ത്ഥങ്ങളില്‍ നിന്നാണ് നാമിതാര്‍ജ്ജിക്കുന്നത്. അതുകൊണ്ടു തന്നെ ആഹാര സമ്പാദനത്തെ നമുക്ക് ജീവിതത്തിന്റെ അടിസ്ഥാന ഘടകമായി ഗണിക്കാം.

സമ്പാദന-ഉപഭോഗ മേഖലകളിലെല്ലാം ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തവും ഉല്‍കൃഷ്ടവുമായ രീതിയാണ് മനുഷ്യന്‍ അനുവര്‍ത്തിക്കുന്നത്. തൊഴില്‍ വഴി ആഹാരം കണെ്ടത്തി പരസ്പര കച്ചവടക്കൈമാറ്റങ്ങളിലൂടെ ആവശ്യമുള്ളവ കൈശപ്പെടുത്തി സംസ്‌കരിച്ച ശേഷം മാത്രം ഉപയോഗിക്കുന്നു. ജീവിതത്തിന്റെ ഭിന്ന തുറകളില്‍ പുരോഗതി കൈവരുന്നതോടെ ഇത്തരം മേഖലകളില്‍ വ്യക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്കു തന്നെയും സ്വയം പര്യാപ്തത നഷ്ടപ്പെടുകയും കൂടുതല്‍ സങ്കീര്‍ണവും അഗ്രാഹ്യവുമായി മാറുന്നു. ആഗോള വിപണന മാര്‍ക്കറ്റുകളും വിനിമയ സംവിധാനങ്ങളും വികാസം പൂണ്ടുവരുന്ന ആധുനിക ലോകത്ത് നാമുപയോഗിക്കുന്ന പല ഉല്‍പന്നങ്ങളും നിരവധി ഇടപാടുകളിലൂടെയും ഇടനിലക്കാരിലൂടെയും ഒഴുകിയ ശേഷമാണ് നമ്മുടെ കൈകളിലെത്തിപ്പെടുന്നത്.

ആഹാരത്തിന്നാവശ്യമായ വിഭവങ്ങള്‍ വലിച്ചുകൂട്ടാന്‍ പ്രേരകമായ ഒരാന്തരിക വികാരമാണ് ആര്‍ത്തി. വ്യത്യസ്ത അളവിലും സ്വഭാവങ്ങളിലുമാണെങ്കിലും എല്ലാവരിലും ഒരളവോളം ഇതു നിക്ഷിപ്തമാണ്. എന്നാല്‍ ഇതിന്റെ വിധേയത്വത്തില്‍ പരിധി വിട്ടുകടക്കുന്ന മനുഷ്യന്‍ കണ്ണെത്തുന്നിടത്തൊക്കെ കയ്യെത്തിക്കാന്‍ ശ്രമിക്കുകയും തദ്ഫലമായി ദേഷ്യം, പ്രതികാരബുദ്ധി, അസൂയ എന്നീ രൂപങ്ങളില്‍ ഉഗ്രരൂപം പൂണ്ട് പരസ്പരം കൊമ്പ് കോര്‍ക്കാനൊരുമ്പെടുകയും ചെയ്യുമ്പോഴാണ് ഏറ്റുമുട്ടലുകളുമുണ്ടാവുന്നത്. അതുകൊണ്ടു തന്നെ ഏതൊരാളുടെയും ആര്‍ത്തിയെ നിയന്ത്രിക്കാനും അവകാശപ്പെട്ടത് നേടിക്കൊടുക്കാനും അര്‍ഹമായവ അന്യാധീനപ്പെട്ടുപോവാതിരിക്കാനും ചില പൊതുനിയമങ്ങളാവശ്യമാണ്. ഇതാണ് സാമ്പത്തികവ്യവസ്ഥ കൊണ്ടര്‍ത്ഥമാക്കുന്നത്.

ആഹാര സമ്പാദനം (ജൃീറൗരശേീി), വിനിമയം (്വറശേെൃശയൗശേീി), ഉപഭോഗം (ഇീിൗൊുശേീി) എന്നിവയാണ് ലോകത്തുള്ള സാമ്പത്തിക പ്രസ്ഥാനങ്ങളുടെയെല്ലാം അടിസ്ഥാനം. ധനത്തിന്റെ ഉടമകളായ മുഴുവന്‍ മനുഷ്യര്‍ക്കും അര്‍ഹവും സന്തുഷ്ടവുമായ രീതിയിലവ എത്തിച്ചുകൊടുക്കാനുള്ള ഫോര്‍മുലകളാണവയത്രയും മുന്നോട്ടുവെക്കുന്നത്. കമ്യൂണിസം, ക്യാപിറ്റലിസം, മിശ്രവ്യവസ്ഥ എന്നീ മൂന്ന് വ്യവസ്ഥകളാണ് ലോകത്തിന് പ്രചാരത്തിലുള്ളത്. കമ്യൂണിസം സമ്പത്തിന്റെ തുല്യവിതരണത്തിനും ( ഋൂൗമഹ റശേെൃശയൗശേീി) ക്യാപിറ്റലിസം ഉല്‍പ്പാദന വര്‍ദ്ധനവിനും (ങമഃശാൗാ ുൃീറൗരശേീി) ഊന്നല്‍ നല്‍കുന്നു. സമ്പത്തിന്റെ സമ്പൂര്‍ണാവകാശം വ്യക്തികളെയേല്‍പ്പിക്കുന്ന ക്യാപിറ്റലിസം രാഷ്ട്രത്തിന്റെ അധികാര മേഖല പ്രതിരോധത്തില്‍ പരിമിതപ്പെടുത്തുന്നു. കമ്യൂണിസം മുഖ്യ ഉടമാവകാശം ദുര്‍ബലപ്പെടുത്തി ധനത്തിന്റെ മുഴുവന്‍ അധികാരവും ഭരണകൂടത്തെ ഏല്‍പ്പിക്കണമെന്നു വാദിക്കുന്നു. മുതലാളിത്ത വ്യവസ്ഥ സാമ്പത്തിക രംഗത്ത് ഒരു വന്‍ കുതിച്ചുചാട്ടത്തിന് കളമൊരുക്കിയെങ്കിലും സമൂഹത്തില്‍ കടുത്ത അസന്തുലിതാവസ്ഥ വരാന്‍ അതിടവരുത്തി. മറുവശത്ത് കമ്യൂണിസം സാമ്പത്തിക രംഗത്ത് കടുത്ത മുരടിപ്പാണ് സമ്മാനിച്ചത്. കമ്യൂണിസത്തിന്റെയും ക്യാപിറ്റലിസത്തിന്റെയും ഗുണവശങ്ങള്‍ തുന്നിച്ചേര്‍ത്ത് പില്‍ക്കാലത്ത് രൂപീകൃതമായ സംവിധാനമാണ് മിശ്രവ്യവസ്ഥ. പല രാഷ്ട്രങ്ങളും അനുകരിക്കുന്ന ഈ വ്യവസ്ഥയും അത്രതന്നെ കാര്യക്ഷമമല്ലെന്നു തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇസ്‌ലാമിന് സാമ്പത്തിക രംഗത്ത് സ്വന്തവും സ്വതന്ത്രവുമായ ഒരു വീക്ഷണമുണ്ട്. ഭൂമിയിലെ മുഴുവന്‍ ധനവും അല്ലാഹുവിന്നുള്ളതാണ്. 'ആകാശഭൂമികളിലെ പരമാധികാരം അല്ലാഹുവിനുള്ളതാണ്' മനുഷ്യന് അതിന്റെ വിനിമയാധികാരം മാത്രമാണുള്ളത്. മനുഷ്യന് വേണ്ടി അല്ലാഹു സൃഷ്ടിച്ച ധനം മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാത്ത രീതിയില്‍, അനുവദനീയമായ മാര്‍ഗങ്ങളിലൂടെ, എത്ര വേണമെങ്കിലും സമ്പാദിക്കാനും, സൂക്ഷിക്കാനും ഏതൊരാള്‍ക്കും അവകാശമുണ്ട്. നിര്‍ധനര്‍ക്ക് വേണ്ടി ഒരു നിശ്ചിത വിഹിതം നേരിട്ടോ ഭരണകൂടം മുഖേനയോ നല്‍കണമെന്നു മാത്രം. എന്നാല്‍ എല്ലാവര്‍ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളും പൊതുസമ്പത്തും ഒരു വ്യക്തി തന്റെ സാമ്പത്തികമോ മറ്റോ ആയ സ്വാധീനമുപയോഗിച്ച് സ്വായത്തമാക്കി മറ്റുള്ളവരില്‍നിന്നതു തടഞ്ഞുവെക്കുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നു. കാരണം മറ്റുള്ളവര്‍ക്കതിനുള്ള ആവശ്യത്തിന്റെ തീവ്രത തന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഉപാധിയായി ദുരുപയോഗപ്പെടുത്തപ്പെടാനിടവരുത്തും. വെള്ളം, പുല്ല്, തീ എന്നിവയില്‍ മനുഷ്യര്‍ സ•ാരാണെന്ന നബിവചനം അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. ഈ ഹദീസിനെ സമകാലിക ലോകത്ത് പ്രായോഗികപ്രാധാന്യമുള്ള ഇതര പ്രകൃതിവിഭവങ്ങളോട് കൂടി വിസ്തരിച്ച് വിലയിരുത്തപ്പെടേണ്ടതുണ്ട്.

സമ്പത്തിന്റെ തുല്യവിതരണം എന്നതിനെക്കാള്‍ ഓരോരുത്തര്‍ക്കും അര്‍ഹമായ വിതരണം എന്നതിനാണ് ഇസ്‌ലാം പ്രാധാന്യം കല്‍പ്പിക്കുന്നത്. മനുഷ്യരില്‍ ഒരു വിഭാഗത്തിന് നല്‍കപ്പെട്ട ധനത്തിന്റെ ഗുണഫലങ്ങള്‍ അതുനല്‍കപ്പെടാത്ത നിര്‍ധനര്‍ക്കുകൂടി മാന്യമായ രീതിയില്‍ ലഭ്യമാവുന്നതിനാവശ്യമായ നിരവധി സംവിധാനങ്ങള്‍ ഇസ്‌ലാമിലുണ്ട്. അതിലേറ്റവും പ്രധാനമാണ് സകാത്ത്. കച്ചവടം, കൃഷി, കന്നുകാലി വളര്‍ത്തല്‍, നാണയം തുടങ്ങിയവയിലെല്ലാം ഒരു നിശ്ചിത വിഹിതം കൈവശം ഉള്ളവര്‍ അതില്‍നിന്നൊരു വിഹിതം നിര്‍ധനര്‍ക്കു നല്‍കല്‍ നിര്‍ബന്ധമാണ്. ഇതിനു പുറമെ, ഹജ്ജ്, നോമ്പ് തുടങ്ങിയ പല ആരാധനകളിലും അപാകത സംഭവിക്കുന്നവര്‍ക്ക് പ്രായശ്ചിത്തമെന്നോണം നിര്‍ധനര്‍ക്ക് ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. ഇതിനെല്ലാം പുറമെ പാവപ്പെട്ടവര്‍ക്ക് നിരുപാധികം ദാനം ചെയ്യല്‍ സ്വര്‍ഗ്ഗ പ്രാപ്തിക്ക് വരെ ഹേതുകമാവുന്ന ഏറ്റവും ശ്രേഷ്ടമായ സല്‍കര്‍മ്മമായാണെണ്ണിയിരിക്കുന്നത്.

അന്യന്റെ അധ്വാനഫലം അനധികൃതമായി കൈപ്പറ്റുന്ന സകല ചൂഷണ മുറകളെയും കണിഷമായെതിര്‍ക്കുന്നു. ദരിദ്രന്റെ നിര്‍ധനത്വം തന്റെ സാമ്പത്തിക വളര്‍ച്ചക്ക് വേണ്ടി ക്രിയാത്മകമായുപയോഗപ്പെടുത്തി അവനെ നിത്യ ദാരിദ്ര്യത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടുന്ന പലിശയെന്ന മഹാപാതകത്തെ ഖുര്‍ആന്‍ പലയിടങ്ങളിലും വിമര്‍ഷിക്കുന്നതു കാണാം. അല്ലാഹു കച്ചവടം അനവദനീയവും പലിശ നിഷിദ്ധവുമാക്കിയിരിക്കുന്നു. മുതലാളിത്ത രാഷ്ട്രങ്ങളുടെ സമ്പദ്‌സമൃദ്ധിയുടെ മൂലശിലയായി കണക്കാക്കുന്ന പലിശ നിക്ഷേപമാര്‍ഗങ്ങളെ മന്ദീഭവിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം പലിശ മുഖേന ധനികര്‍ക്ക് നിശ്ചിത സാമ്പത്തിക വര്‍ദ്ധനവ് ലഭിക്കുമെങ്കിലും മറ്റൊരു വിഭാഗം അതുവഴി നരകിക്കുകയും പ്രവചനാതീതമായ ലാഭസാധ്യതകളുള്ള മറ്റു പൊതുമേഖലാ നിക്ഷേപങ്ങളില്‍ നിന്നവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ആപേക്ഷികമായ ഒരുതരം മുരടിപ്പായിരിക്കുമല്ലോ ഇതിന്റെ ഫലം. മറുവശത്ത് നിര്‍ധനന്റെ തകര്‍ച്ചയും. താല്‍ക്കാലികമായ എന്തൊക്കെ നേട്ടങ്ങളുണെ്ടങ്കിലും പലിശയുടെ ഫലം ഏറെ ദുരന്തമയമാണ്. ഖുര്‍ആനിത് വ്യക്തമാക്കുന്നത് 'നിശ്ചയം പലിശ തിന്നുന്നവന്‍ പിശാച് ബാധയേറ്റവനെ പോലെയല്ലാതെ എണീറ്റു നില്‍ക്കില്ല' എന്ന വാക്യത്തിലൂടെയാണ്. പലിശവാങ്ങലും കൊടുക്കലുമെന്നല്ല അതുമായി ബന്ധപ്പെട്ട ഏതു തൊഴിലും മഹാപാപമാണെന്നതാണ് ഇസ്‌ലാമിക് വീക്ഷണം.

ഇതിനു പുറമെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ലോട്ടറി, ചൂതാട്ടം, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, ഇല്ലാത്ത ഗുണങ്ങള്‍ പെരുപ്പിച്ച് പറഞ്ഞ് ഉപഭോക്താവിനെ കബളിപ്പിക്കല്‍, കച്ചവടം നടന്നു കഴിഞ്ഞ ഒരു വസ്തുവിന് വിലപറയല്‍ തുടങ്ങി മറ്റുള്ളവരെ വഞ്ചിക്കുകയും മനോവിഷമം വരുത്തുകയും ചെയ്‌തേക്കാവുന്ന ഒട്ടുമിക്ക ക്രമക്കേടുകളും കര്‍ശനമായി വിലക്കപ്പെട്ടതാണ്. ''നിശ്ചയം ജനങ്ങളുടെ ധനം അവിഹിതമായനുഭവിക്കുന്നവര്‍ തന്റെ വയറ്റില്‍ തീനാളമാണ് നിറക്കുന്നത്. തീ കുണ്ഡത്തിലവന്‍ ചേരുകയും ചെയ്യും.''

ധനാര്‍ജ്ജനത്തിന്റെ ഏറ്റവും മാന്യമായ മാര്‍ഗമായ തൊഴിലിനെ ഒരു വ്യക്തിയുടെ ധര്‍മ്മമെന്നതിലുപരി പവിത്രമായ ഒരു സല്‍കര്‍മ്മമായാണ് ഗണിക്കുന്നത്. പ്രവാചകര്‍(സ്വ) ഒരിക്കല്‍ പറഞ്ഞു: ''നിങ്ങളിലേറ്റവും ശ്രേഷഠന്‍ സ്വന്തം കൈകൊണ്ടധ്വാനിച്ച് അഹോ വൃത്തി കഴിച്ചുകൂട്ടുന്നവനാണ്.'' പ്രവാചകര്‍(സ്വ)യുടെ അടുത്ത് യാചിച്ചുവന്ന ഒരു മനുഷ്യന് ഒരു മഴുവാങ്ങിക്കൊടുത്ത് വിറകുണ്ടാക്കി ജീവിതമാര്‍ഗം വെട്ടിത്തെളിയിക്കാന്‍ നിര്‍ദ്ദേശിച്ച പ്രവാചകര്‍(സ്വ) തൊഴിലിന്റെ മാഹാത്മ്യം പഠിപ്പിക്കുകയായിരുന്നു. ഒരാള്‍ കയറെടുത്ത് വിറകുകെട്ടുകള്‍ സ്വന്തം മുതുകില്‍ ചുമന്ന് വില്‍പ്പന നടത്തി തന്റെ അഭിമാനം സൂക്ഷിച്ചു ജീവിക്കലാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാള്‍ അവനുത്തമമെന്ന് മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു. യാചനയെ നിരുത്സാഹപ്പെടുത്തി നിരവധി ഹദീസുകള്‍ കാണാം. ഏറ്റവും വലിയ അഭിമാനക്ഷതമായിട്ടാണ് യാചനയെ കാണുന്നത്. എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ മുട്ടിക്കാനാവാതെ, തൊഴിലിന് വേണ്ട കായികബലമില്ലാത്തവര്‍ യാചിക്കുന്നത് എതിര്‍ക്കപ്പെടാനും സാധ്യമല്ല. ആരെങ്കിലും യാചിച്ചുകൊണ്ട് മുമ്പില്‍ വന്നാല്‍ മടക്കി വിടുകയോ എറിഞ്ഞാട്ടുകയോ ചെയ്യരുത്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ വ്യക്തിയുടെ നിലവാരം നിശ്ചയിക്കുന്നതോ, നിശ്ചിത തൊഴില്‍ ഒരു വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതോ ആശാസ്യമല്ല. ഏതൊരാള്‍ക്കും തന്റെ നൈപുണ്യത്തിനും അഭിരുചികള്‍ക്കു#െമനുസൃതമായി ഏതുതരം ജോലിയും സ്വീകരിക്കാനവസരമുണ്ട്. പ്രവാചകര്‍(സ്വ)യുടെ അനുയായികളില്‍ അഹോവൃത്തിക്കു വേണ്ടി ഭിന്ന ജോലികളില്‍ വ്യാപൃതരായവരുണ്ടായിരുന്നു. എന്നാല്‍ ദൈവിക സാമീപ്യവും സ്മരണയും വര്‍ദ്ധിക്കാനിടവരുന്ന ജോലികളില്‍ വ്യാപൃതരാവുന്നതിന് മുന്‍ഗണന നല്‍കപ്പെടുന്നുവെന്നു മാത്രം.

തൊഴിലിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന രണ്ടുവിഭാഗങ്ങള്‍ മുതലാളിമാരും തൊഴിലാളികളുമാണ്. ഈ രണ്ടുവിഭാഗങ്ങള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഇസ്‌ലാം വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളോട് വളരെ പരുഷമായി പെരുമാറുന്നതും അവരുടെ നടുവൊടിക്കുന്ന നിലയിലുള്ള അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതും, അര്‍ഹമായ വേതനം തടഞ്ഞുവെക്കുന്നതുമൊക്കെ കണിശമായി വലിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളിക്ക് വിയര്‍പ്പ് വറ്റും മുമ്പ് വേദനം നല്‍കണമെന്നാണ് പ്രവാചകര്‍(സ്വ) പ്രഖ്യാപിച്ചത്. അവിടത്തെ വിടവാങ്ങല്‍ പ്രസംഗത്തില്‍പോലും തൊഴിലാളികളോടുള്ള ബാധ്യതകളെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു.

മുതലാളിമാരെ തങ്ങളുടെ വര്‍ഗശത്രുക്കളായി ചിത്രീകരിച്ച് അവര്‍ക്കെതിരെ പടപൊരുതാനുള്ള ആഹ്വാനം നല്‍കിയ കമ്യൂണിസത്തില്‍ നിന്നും തൊഴിലാളിയുടെ അസ്തിത്വം നിഷേധിച്ച് അവനെ കേവലം പണിയായുധമായിക്കാണുന്ന മുതലാളിത്ത വീക്ഷണ കോണില്‍ നിന്നും ഭിന്നമായി ഇരുവിഭാഗവും സമൂഹത്തിന്റെ അനിവാര്യമായ നെടുംതൂണുകളാണെന്നും ഈ രണ്ടു വിഭാഗത്തിന്റെയും പരസ്പര വിശ്വാസവും സ്‌നേഹവുമാണ് സമൂഹത്തിന്റെ വിജയ രഹസ്യമെന്നുമാണ് ഇസ്‌ലാമിന്റെ വീക്ഷണം.