SKSSF മനുഷ്യജാലിക 26ന്


തൃശ്ശൂര്‍ : മതതീവ്രവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ 'മനുഷ്യജാലിക' എന്ന പേരില്‍ ജനവരി 26ന് ജനകീയകൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ട്രഷറര്‍ എ.എ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി, ടി.കെ.എ. കബീര്‍ ഫൈസി, കെ.കെ.എം. ഇബ്രാഹിം ഫൈസി, സി.എ. ഷംസുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ കൂട്ടായ്മ വൈകീട്ട് 3ന് കുന്നംകുളം ജവഹര്‍ സ്റ്റേഡിയത്തിലാണ്. ഫിബ്രവരി 20, 21 തീയതികളില്‍ നാഷണല്‍ യൂത്ത് മീറ്റ് തൃശ്ശൂരില്‍ നടത്താന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. SKSSFനടത്തുന്ന തീവ്രവാദവിരുദ്ധ പ്രചാരണത്തില്‍ വിറളിപൂണ്ട് എന്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ അക്രമം കാട്ടുകയാണ്. പോലീസ് മിക്കയിടങ്ങളിലും നടപടി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ പക്ഷപാതപരമായി പെരുമാറുന്നു - ഭാരവാഹികള്‍ അറിയിച്ചു.