
ജിദ്ദ : ഇന്ത്യന്‍ മുസ്ലിംകളുടെ സ്വരാഷ്ട്ര സ്നേഹം ചോദ്യം ചെയ്യപ്പെടുന്ന ഈ അവസരത്തില്‍ സൗഹൃദവും അഖണ്ഡതയും കാത്തു സൂക്ഷിക്കാനും തീവ്രവാദ പ്രവണതകള്‍ ഉടലെടുക്കുന്നത് തടയുവാനും പ്രവാചകന്മാരുടെ ചര്യ പിന്തുടരുന്നതിലൂടെ സാധിക്കുമെന്ന് ഇദ്ദ ഇസ്ലാമിക് സെന്റര്‍ സാരഥി ടി.എച്ച്.ദാരിമി പറഞ്ഞു. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മനുഷ്യജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ജിദ്ദാ ഇസ്ലാമിക് സെന്റര്‍ മീഡിയ വിംഗ് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക് രാഷ്ടമായ ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ട് തന്നെ നമ്മുടെ ദേശീയതയും ദേശകൂറും ഉറക്കെ പ്രഖ്യാപിച്ച് ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമായ ദേശസ്നേഹം മുറുകെ പിടിക്കാന്‍ എല്ലാ മുസ്ലിംകളും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ സയ്യിദ് സീതിക്കോയ തങ്ങള്‍ പാതാക്കര അധ്യക്ഷത വഹിച്ചു. അലി ഫൈസി മാനന്തേരി, മജീദ് പുകയൂര്‍ , അബ്ദുറഹ്മാന് ഗുഢല്ലൂര്‍ , ഗഫൂര്‍ പട്ടിക്കാട് പ്രസംഗിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ സ്വാഗതവും റഫീഖ് കുളത്ത് നന്ദിയും പറഞ്ഞു.