SKSSF ആക്ടീവ് യൂത്ത് കോണ്‍ഫ്രന്‍സിന് ഗംഭീര ഒരുക്കം

കോഴിക്കോട് : SKSSF മജ്‍ലിസ് ഇന്‍തിസ്വാബിന് മുന്നോടിയായി ഫെബ്രുവരി 20, 21 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന ആക്ടീവ് യൂത്ത് കോണ്‍ഫറന്‍സിന് ഒരുക്കം തുടങ്ങി. പ്രതിനിധി രജിസ്ട്രേഷന് നേതൃത്വം നല്‍കുന്ന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്‍പശാലകള്‍ നടന്നു. കോഴിക്കോട് നടന്ന ഉത്തരമേഖലാ ശില്‍പശാല കേരള മൈനോറിറ്റി എജ്യൂക്കേഷന്‍ സെല്‍ ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജി.എം. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ, അയ്യൂബ് കൂളിമാട്, കെ.എന്‍.എസ്. മൗലവി, ആര്‍.വി. അബ്ദുസ്സലാം, ഒ.പി. അശ്റഫ് പ്രസംഗിച്ചു. തൃശൂര്‍ എം.ഐ.സി. ഹാളില്‍ നടന്ന ദക്ഷിണ മേഖല ശില്‍പശാലയില്‍ ഓണന്പിള്ളി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ എം.ടി. അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ആക്ടീവ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ ജില്ലാ തല വിഖായ സമിതി കണ്‍വീനര്‍മാരായി വൈ.എസ്. ഇസ്‍മാഈല്‍ യമാനി (ദക്ഷിണ കന്നഡ), എം.എ. ഖലീല്‍ (കാസര്‍കോട്), മുഹമ്മദ് അശ്റഫ് ഫൈസി (കൊടക്), സൈതലവി റഹ്‍മാനി (നീലഗിരി), റഈസ് അല്‍ അസ്അദി (കണ്ണൂര്‍), എ.കെ. മുഹമ്മദ് ദാരിമി വാകേരി (വയനാട്), ശര്‍ഹബീല്‍ മഅ്റൂഫ് (കോഴിക്കോട്), ആശിഖ് കുഴിപ്പുറം (മലപ്പുറം), കബീര്‍ അന്‍വരി നാട്ടുകല്‍ (പാലക്കാട്), ശാഹിദ് കോയ തങ്ങള്‍ (തൃശൂര്‍), വി.എം. അലി മൗലവി ആലുവ (എറണാകുളം), മവാഹിബ് എ (ആലപ്പുഴ), അബ്ദുര്‍റഹ്‍മാന്‍ സഅദി (ഇടുക്കി), പി.എ. നിസാര്‍ (കോട്ടയം), കെ.എസ്. റശീദ് മൗലവി (പത്തനം തിട്ട) ജവാദ് ബാഖവി വര്‍ക്കല (കൊല്ലം), അബ്ദുസ്സലാം വേളി (തിരുവനന്തപുരം), നാസ്വിഹ് അമിനി (ലക്ഷദീപ്), കെ. അലി ഫൈസി (അന്തമാന്‍ ), കെ.പി. സൈനുദ്ദീന്‍ (കോയന്പത്തൂര്‍)എന്നിവരെ തെരഞ്ഞെടുത്തു. ആക്ടീവ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഫ്രന്‍സിന്‍റെ രജിസ്ട്രേഷന്‍ കാന്പയിന്‍ ജനുവരി 30 ന് അവസാനിക്കും. ഫെബ്രുവരി 5 ന് മുന്പായി എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പ്രസിന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ജില്ല കോ-ഓര്‍ജിനേറ്റര്‍മാരില്‍ നിന്നും ബയോഡാറ്റ സ്വീകരിക്കും.