വ്യാപാരവ്യാവഹാരങ്ങള്

ലാഭക്കൂര് കച്ചവടം

ലാഭം രണ്ട് പേര്ക്കും കൂടി എന്ന വ്യവസ്ഥയില് കച്ചവടം ചെയ്യാന് വേണ്ടി മറ്റൊരാള്ക്ക് ധനം കൊടുക്കുന്നതിന് ഖിറാള്(ലാഭക്കൂര് കച്ചവടം) എന്ന് പറയുന്നു. നാട്ടില് സാധാരണ വിനിമയം ചെയ്യപ്പെടുന്ന നാണയത്തില് മാത്രമേ ഖിറാള് അനുവദിനീയമാകൂ. ലാഭം മൂലധനത്തിന്റെ ഉടമസ്ഥനും ക്രിയവിക്രയം നടത്തുന്നവനും കൂടിയായിരിക്കുമെന്ന നിബന്ധനയോട് കൂടി മുതലുടമയുടെ ഭാഗത്ത് നിന്ന് സമ്മതം വ്യക്തമാക്കിക്കൊണ്ടുള്ള വാക്യം കൊണ്ട് മാത്രമെ ഖിറാള് സാധുവാകൂ. ഉദാഹരണമായി ഇന്നതില് ഞാന് നീയുമായി ഖിറാള് നടത്തുന്നു, ക്രിയവിക്രയം നടത്തുന്നവന്റെ ഭാഗത്ത് നിന്ന് ഉടന് വാങ് മൂലം ഖബൂല് ഉണ്ടാവല് അനിവാര്യമാണ്. ഇത് വാങ്ങി അത് കൊണ്ട് കച്ചവടം നടത്തുക തുടങ്ങി അജ്ഞാരൂപത്തിലുള്ള വാക്യങ്ങളില് പ്രവര്ത്തി മുഖേനയുള്ള ഖബൂല് മതി എന്ന് പറയപ്പെട്ടിട്ടുണ്ട്. ഉടമസ്ഥനും ക്രയവിക്രയം നടത്തുന്നവനും സാമ്പത്തിക കൈകാര്യത്തിനര്ഹരായിരിക്കല് ശര്ഥാണ്.

പങ്കാളിത്തം

ശിര്ക്കത്ത്(പങ്കാളിത്തം) രണ്ട് ഇനമുണ്ട്. ഒന്ന് അനന്തരാവകാശം വഴിക്കോ പങ്ക് ചേര്ന്ന് വാങ്ങല്കൊണേ്ടാ രണ്ടാളുകല് ഉടമയാക്കിയതിലുള്ള ശിര്കത്ത്. രണ്ടാമത്തേത് നാല് വിഭാഗമാക്കിത്തിരിക്കാം. ഒന്നാമത്തേത് സാധൂകരണമുള്ളതാണ്. കച്ചവടാവശ്യാര്ചത്ഥം 2 പേര് അവരുടെ ധനത്തില് പങ്കാളികളാവലാണത്. മറ്റു മൂന്നും സ്വീകാര്യമല്ല. രണ്ട് പേര് അവരുടെ തൊഴിലില് നിന്ന് ലഭിക്കുന്ന സമമായോ ഏറ്റവ്യത്യാസത്തോടു കൂടിയോ കൂറാവുക. ഉത്തരവാദിത്തത്തില് അവധിക്കോ റൊക്കത്തിനോ വാങ്ങുന്നതിന്റെ ലാഭത്തില് രണ്ട് പേര് കൂറാവുക. ശരീരം കൊണ്ടും ധനം കൊണ്ടും ലഭിക്കുന്ന അധ്വാന ഫലത്തിലും ലാഭത്തിലും കടം വരി കയാണെങ്കില് ഇരുവര്ക്കും അത് ബാധകമാണെന്ന വ്യവസ്ഥയോടെ കൂറാവുക, തുടങ്ങിയവ സാധൂകരിക്കാത്ത ശിര്ക്കത്തിനുദാഹരണം.

വിറ്റും വാങ്ങിയും കൈകാര്യം നടത്താനുള്ള അനുവാദത്തിന്റെ മേല് അറിയിക്കുന്ന വാക്ക് ഇരുവരില് നിന്നുമുണ്ടാവല് ശിര്ക്കത്തിന്റെ ശര്ഥാകുന്നു. ഞങ്ങള് പങ്കുകാരായി എന്ന് മാത്രം പറഞ്ഞാല് അത് കൈകാര്യാനുമതിയാവുന്നില്ല. ഉപദ്രവകരമല്ലാത്ത മസ്ഹത്ത് നോക്കിയുള്ള കൈകാര്യത്തിന് പങ്കാളികളില് ഓരോരുത്തര്ക്കും അധികാരമുണ്ടായിരിക്കും. കൂടുതല് വിലക്ക് വാങ്ങാന് ആഗ്രഹിക്കുന്നവരുള്ളപ്പോള് ചരക്ക് നിലവാര വിലക്ക് വില്ക്കരുത്. വരള്ച്ച പോലോത്ത നിര്ബന്ധിത സാഹചര്യങ്ങളുണെ്ടങ്കിലല്ലാതെ മറ്റവന്റെ അനുവാദം കൂടാതെ ധനവുമായി യാത്ര ചെയ്യുകയോ അതിന് ചരക്ക് വാങ്ങി വയ്ക്കുകയോ ചെയ്യരുത്. അതുമായി യാത്ര ചെയ്തവന് അതിന് ഉത്തരവാദിയാകും. എങ്കിലും അവന്റെ കൈകാര്യം സാധുവാകുന്നതാണ്.

ശുഫ്അത്ത്

രണ്ടാള്ക്ക് കൂട്ടവകാശമുള്ള ഭൂമിയില് നിന്ന് ഒരാള് തന്റെ വിഹിതം മറ്റെയാളുടെ അനുവാദം കൂടാതെ മൂന്നാമതൊരാള്ക്ക് വിറ്റാല് മൂന്നാവന് വിറ്റവന് കൊടുത്ത സംഖ്യ തിരിച്ച് കൊടുത്ത് ഭൂമി അധീനപ്പെടുത്താനും വിറ്റയാളുടെ വില്പ്പന ദുര്ബലപ്പെടുത്താനും മറ്റെയാള്ക്ക് അധികാരമുണ്ട്. അങ്ങനെ ചെയ്യുന്നതിന് ശുഫ്അത്ത് എന്ന് പറയുന്നു.പങ്കാളിക്ക് മാത്രമെ ശുഫ്അത്ത് ഉള്ളൂ. അയല്വാസിക്കില്ല. ഇത് തന്നെ ഭവനം, കെട്ടിടം, മരം, പഴം മുതലായവയോട് കൂടി ഭൂമി വിറ്റതില് മാത്രം. മരം മാത്രമോ അഥവാ മരവും അതിന്റെ മുരട് നില്ക്കുന്ന സ്ഥലവും മാത്രമോ വിറ്റതിലും കിണര് വിറ്റതിലും ശുഫ്അത്തില്ല. അധീനപ്പെടുത്തി എടുക്കുന്നവന് ശുഫ്അത്ത് നിയമപ്രകാരം ഞാനിത് അധീനപ്പെടുത്തി എടുത്തു എന്ന് പറയാതെ അവന്നത് ഉടമയാവുകയില്ല. അതോടൊപ്പം വാങ്ങിയവന്ന് വില കൊടുക്കുകയും വേണം.

കൂലിക്ക് കൊടുക്കല്

അറബി ഭാഷയില് കൂലി എന്ന പദത്തിന് പറയുന്ന പേരാണ് ഇജാറത്ത്. പ്രതിഫലം വാങ്ങി പ്രത്യേക നിബന്ധനകളോട് കൂടി ഒരു സാധനത്തിന്റെ പ്രയോജനത്തെ മറ്റൊരാള്ക്ക് ഉടമയാക്കിക്കൊടുക്കലാണ്ശറഇല് അതിന്റെ വ്യവസ്ഥ. ഈജാബും ഖബൂലും കൊണ്ടാണ് ഇത് സാധുവാകുന്നത്. ഈജാബിന് ഉദാ: ഇത് ഞാന് നിനക്ക് കൂലിക്ക് തന്നു. ഖബൂലിന് ഉദാ: ഞാന് കൂലിക്ക് വാങ്ങി. വാക്യം കൂടാതെ പരസ്പരം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നതിലുള്ള അഭിപ്രായ വ്യത്യാസം ഇജാറത്ത്, പണയം, പാരിതോഷികം എന്നിവയിലും വരുമെന്ന് ഇമാം നവവി() പറഞ്ഞിട്ടുണ്ട്. ഒരു സാധനത്തിന്റെ വിലയാകുവാന് പറ്റുന്നതും ഉത്തരവാദിത്തത്തില് പറഞ്ഞതാണെങ്കില് ഇടപാട് നടത്തുന്ന രണ്ട് പേര്ക്കും സംഖ്യയും വര്ഗ്ഗവും ഗുണവും അറിയുന്നതുമായ കൂലിക്ക് പകരം മാത്രമേ ഇജാറത്ത് സാധുവാകുകയുള്ളൂ. നേരെ മറിച്ച് നിജപ്പെട്ട ഒരു സാധനമാണ് കൂലി എങ്കില് അത് കണ്ടാല് മതി. തടിയെ പൂര്ണ്ണമായി എടുക്കലിനെ ഉള്പ്പെടുത്താത്തതും ഇടപാടില് അതുള്പ്പെടാതിരിക്കലാണ് അതിന്റെ രൂപം. വാടക കൊടുത്തവന് ലഭ്യമാവുന്നതുമായ അളവും ഗുണവും അറിയപ്പെട്ട മൂല്യവത്തായ പ്രയോജനത്തിലേ ഇജാറത്ത് സാധ്യമാവൂ.

മുസാഖാത്ത് (നനക്കുവാന് ഏല്പ്പിക്കല്)

ഇടപാടില് നിജമാക്കപ്പെട്ടതും ഇരുവരും കണ്ടതും കുഴിച്ചിട്ടതുമായ ഈത്തപ്പഴം, മുന്തിരി മരങ്ങള് നനച്ചും പരിപാലിച്ചും സംരക്ഷിക്കാന് വേണ്ടി, ഇപ്പോള് അതിന്മേലുള്ളതോ ഇനി ഉണ്ടാകുന്നതോ ആയ പഴങ്ങള് രണ്ട് പേര്ക്കും കൂടിയാണെന്ന വ്യവസ്ഥയില് അതിന്റെ ഉടമ മറ്റൊരാളുമായി നടത്തുന്ന മുസാഖാത്ത് (നനക്കുവാനേല്പ്പിക്കല്) അനുവദിനീയമാണ്. ഈത്തപ്പഴം, മുന്തിരി മരങ്ങളോട് ചേര്ന്ന് കൊണ്ടല്ലാതെ സ്വന്തമായി മറ്റ് മരങ്ങളുടെ കാര്യത്തില് ഇത് അനുവദിനീയമല്ല. മറ്റു മരങ്ങളിലും ഇത് അനുവദിനീയമെന്ന് ഇമാം ശാഫഈയുടെ ഒരു ഖദീമായ അഭിപ്രായമുണ്ട്. ഇമാം മാലിക്, അഹ്മദ് എന്നിവരുടെ അഭിപ്രായവും ഇതുതന്നെ. ഇമാം ശാഫിഈയുടെ ഒരു പറ്റം ശിഷ്യന്മാര് അഭിപ്രായത്തിന് പ്രാമാണികത കല്പ്പിച്ചിട്ടുണ്ട്. മരം അഥവാ അതിന്മേല് കായ്ക്കുന്ന പഴം രണ്ട് പേര്ക്കും കൂടിയാണെന്ന വ്യവസ്ഥയില് കുഴിച്ചിടാത്ത വൃക്ഷത്തെ നട്ടു നനക്കുവാന് മുസാഖാത്ത് അനുവദിനീയമല്ല.

മുസാറഅത്ത്(കൃഷി ചെയ്യാന് കൊടുക്കല്)

ഭൂമിയില് നിന്ന് കിട്ടുന്ന വിളവിന്റെ നിശ്ചിത വിഹിതം നല്കാമെന്ന വ്യവസ്ഥയില് വിത്ത് ഉടമസ്ഥന് നല്കിക്കൊണ്ട് കൃഷിചെയ്യാന് ഭൂമി മറ്റൊരാളെ ഏല്പിക്കുന്നതിന് മുസാറഅത്ത് എന്ന് പറയുന്നു. വിത്ത് ഉടമസ്ഥന് നല്കാതെ ഏല്പിക്കുന്നതിന് മുഖാബറത്ത് എന്നും പറയുന്നു. ഇവ രണ്ടും നിരോധിതമായതിനാല് രണ്ടും ബാത്വിലാണ്. ചില പണ്ഡിതന്മാര് അനുവദനീയമാക്കിയിട്ടുണ്ട്. പ്രാമാണികാഭിപ്രായ പ്രകാരം മുസാറഅത്ത് മാത്രം നടത്തിയാല് വരുമാനം വിത്തിന്റെ ഉടമസ്ഥന് ആയിരിക്കും. കൃഷിചെയ്തവന് അവന്റെ ജോലിയുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും കൂലി നല്കല് ഉടമസ്ഥന് നിര്ബന്ധമാകും. ഭൂമി വാരത്തിന് കൊടുക്കുക മാത്രം ചെയ്താല് ആദായം കൃഷിചെയ്തവനാകുന്നതും ഭൂമിയുടെ ഉടമക്ക് അതിന്റെ സാധാരണ കൂലി നല്കാന് അവന് ബാധ്യസ്ഥനാകുന്നതുമാണ്.