Showing posts with label ISLAM. Show all posts
Showing posts with label ISLAM. Show all posts

സുന്നി മഹല്ല് ഫെഡറേഷന്‍ യോഗം മാറ്റിവെച്ചു

ചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും മംഗലാപുരം ഖാസിയുമായ ചെമ്പരിക്ക സി.എം. അബ്ദുല്ല മുസ്‌ലിയാരുടെ മരണത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളും സമസ്ത കേരള ഇസ്‌ലം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് യോഗം മാറ്റിവെച്ചതായി ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അറിയിച്ചു.

മദ്രസകള്‍ക്ക് അവധി

കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം, ദക്ഷിണ കന്നഡ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ മദ്രസകള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ അറിയിച്ചു.

മഹല്ല്തല പ്രൊജക്ട് തയ്യാറാക്കുന്നു

തിരൂരങ്ങാടി : ദാറുല്‍ഹുദ ഇസ്‌ലാമിക് അക്കാദമിയിലെ പി.ജി ഇസ്‌ലാമിക് സ്റ്റഡീസിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ജില്ലയിലെ 500 മഹല്ലുകളിലെ പ്രൊജക്ടുകള്‍ തയ്യാറാക്കുന്നു. കേരള സുന്നി മഹല്ല് ഫെഡറേഷനുമായി സഹകരിച്ചാണ് ജില്ലയിലെ 35 പഞ്ചായത്തുകളില്‍ പ്രഥമഘട്ട പ്രൊജക്ട് നിര്‍മാണം നടത്തുന്നത്.

വിദ്യാഭ്യാസം, സാമൂഹികക്ഷേമം, സാധു സംരക്ഷണ സമിതി സ്ഥാപനങ്ങള്‍, സംഘടനകള്‍, ക്ലബ്ബുകള്‍, മസ്‌ലഹത്ത് കമ്മിറ്റി, മതപഠന ക്ലാസുകള്‍ എന്നിവ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും. യോഗം പ്രൊഫ. കെ.സി.മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. വി.ഇസ്ഹാഖ് ബാഖവി അധ്യക്ഷതവഹിച്ചു. യു.ശാഫിഹാജി, കെ.എം.സെയ്തലവി ഹാജി, സി.യൂസഫ് ഫൈസി, അസീസ് മുസ്‌ലിയാര്‍, എ.കെ.ആലിപ്പറമ്പ്, അനസ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു.

ചെറുവണ്ണൂരില്‍ നാളെമുതല്‍ നബിദിന പരിപാടി

ഫറോക്ക് : ചെറുവണ്ണൂര്‍ തെക്കേ ജുമുഅത്ത് പള്ളി മഹല്ല് ആന്‍ഡ് ദര്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ 27 വരെ നബിദിന പരിപാടികള്‍ സംഘടിപ്പിക്കും. പള്ളി കോമ്പൌണ്ടില്‍ നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബൂബക്കര്‍ ഹുദവി, ആബിദ് ഹുദവി, അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി, സെയ്ത് മുഹമ്മദ് നിസാമി, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, അബ്ദുറഹ്മാന്‍ ബാഖവി, മുസ്തഫ ഹുദവി എന്നിവര്‍ പ്രഭാഷണം നടത്തും. 24ന് വിദ്യാര്‍ഥി ഫെസ്റ്റ്, ഇസ്ലാമിക കലാമേള, ബുര്‍ദ എന്നിവയും 25ന് ആദരിക്കല്‍ സമ്മേളനവും 26ന് ദുആ^മൌലീദ് മജ്ലിസുമുണ്ടാകും. 27ന് നടക്കുന്ന മതസൌഹാര്‍ദ സാംസ്കാരിക സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. അഹമ്മദ്, സാമൂതിരി പി.കെ.എസ്. രാജ, കോഴിക്കോട് ബിഷപ്പ് ഡോ. ജോസഫ് കളത്തില്‍ പറമ്പില്‍, എം.കെ. രാഘവന്‍ എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍, കലക്ടര്‍ പി.ബി. സലീം, സി.പി. രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

ഇസ്ലാമില്‍ ഭീകരതക്ക് സ്ഥാനമില്ല: അലി അബ്ദുല്ല അഹമ്മദ് റൈസ്

കൊയിലാണ്ടി : തീവ്രവാദത്തിനും ഭീകരതക്കും ഇസ്ലാമില്‍ സ്ഥാനമില്ലെന്ന് ദുബൈ ഔഖാഫ് ബോര്‍ഡ് ഡയറക്ടര്‍ ശൈഖ് അലി അബ്ദുല്ല അഹമ്മദ് റൈസ് പറഞ്ഞു. നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ 34ാം വാര്‍ഷിക 11ാം സനദ്ദാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ മാര്‍ഗം ക്ഷമയുടേതാണ്. ഇസ്ലാം ആഗോള പ്രസ്ഥാനമാണ്. ഇസ്ലാമില്‍ ബലാല്‍ക്കാരത്തിനു സ്ഥാനമില്ല. ഇസ്ലാമിന്റെ സുന്ദരമുഖത്തെ ജനങ്ങളിലെത്തിക്കണം. ഇസ്ലാമിനെ ഉള്‍ക്കൊള്ളാത്തവരോടും സൌഹൃദ സമീപനം പുലര്‍ത്തണം. ഇസ്ലാമിന്റെ നല്ല വശങ്ങള്‍ പണ്ഡിതന്മാര്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. അറിവ് സമ്പത്തിനേക്കാള്‍ മഹത്തരമാണ്. അറിവുള്ളവനെ സമൂഹം ആദരിക്കും ^ അലി അബ്ദുല്ല അഹമ്മദ് റൈസ് പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എന്‍ജിനീയറിങ് കോളജ് ശിലാസ്ഥാപനം കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് നിര്‍വഹിച്ചു. ഭൌതിക നേട്ടങ്ങള്‍ക്കുവേണ്ടി പാഞ്ഞുനടക്കുകയാണ് ചിലര്‍. മത ധാര്‍മിക ബോധങ്ങള്‍ മറന്നു പ്രവര്‍ത്തിക്കുന്ന ഇവര്‍ ദുഷ്പേരുണ്ടാക്കുന്നു. ആത്മീയ നേട്ടങ്ങള്‍ ഉണ്ടായാലേ സമൂഹത്തിന് മഹത്ത്വമുണ്ടാകൂ. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കുറഞ്ഞകാലംകൊണ്ട് ലോകത്തിന്റെ ഉന്നതങ്ങളില്‍ സ്ഥാനം പിടിക്കുമെന്നും അഹമ്മദ് പറഞ്ഞു.

മുനവറലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി, ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ആലിക്കുട്ടി മുസ്ലിയാര്‍, മൂസക്കുട്ടി ഹസ്രത്ത്, നാസര്‍ ഫൈസി കൂടത്തായ്, സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍, ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, ടി.ടി. ഇസ്മായില്‍, സി.വി.എം. വാണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 471 പണ്ഡിതന്മാര്‍ക്ക് ബിരുദം നല്‍കി.എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സ്വാഗതവും ഉമര്‍കോയ ഹാജി നന്ദിയും പറഞ്ഞു.

'ഞാന്‍ അറിയുന്ന പ്രവാചകന്‍' സെമിനാര്‍ 15ന് കോഴിക്കോട്

കോഴിക്കോട് : കാപ്പാട് ഐനുല്‍ഹുദാ യതീംഖാന രജതജൂബിലിയോടനുബന്ധിച്ച് ഖാസി കുഞ്ഞിഹസ്സന്‍ മുസ്‌ല്യാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിക്കും. 'ഞാന്‍ അറിയുന്ന പ്രവാചകന്‍' എന്ന സെമിനാര്‍ ഫിബ്രവരി 15ന് കോഴിക്കോട് സി.എച്ച്. ഓഡിറ്റോറിയത്തില്‍ നടക്കും. മൂന്നുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 'വാ മുഹമ്മദാഹ്' എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്യും. മേയര്‍ എം.ഭാസ്‌കരന്‍, എം.കെ. രാഘവന്‍ എം.പി., എം.പി. വീരേന്ദ്രകുമാര്‍, യു.സി.രാമന്‍ എം.എല്‍.എ., അഡ്വ. എ. സുജനപാല്‍, പി.വി.ഗംഗാധരന്‍, അബൂബക്കര്‍ ഫൈസി മലയമ്മ തുടങ്ങിയവരും പങ്കെടുക്കും.

പി.കെ.കെ. ബാവ, ഇബ്രാഹിം മുറിച്ചാണ്ടി, ഇ. ഉമ്മര്‍, കെ.എം. സാദിഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഇസ്‌ലാമിന്റെ നിഷ്‌കളങ്കത സമൂഹത്തിന് കാണിച്ചുകൊടുക്കാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണo: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

നരിക്കുനി : ഇസ്‌ലാം ജനവിഭാഗങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ നിഷ്‌കളങ്കത സമൂഹത്തിന് കാണിച്ചുകൊടുക്കാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണമെന്നും അതിന് മതവിദ്യാഭ്യാസം അനിവാര്യമാണെന്നും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

പുതുക്കിപ്പണിത നരിക്കുനി പാറന്നൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.കെ. ഇബ്രാഹിം മുസ്‌ല്യാര്‍, ശാക്കിര്‍ ഹുസൈന്‍ ദാരിമി, കെ.സി. അബ്ദുള്‍ ഖാദര്‍, പി.പി. അസ്‌ലം ബാഖവി എന്നിവര്‍ സംസാരിച്ചു. കെ.സി. സാലി റിപ്പോര്‍ട്ട് വായിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.സി. അബ്ദുള്‍ അസീസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.സി. മുബശ്ശിര്‍ ഫൈസി നന്ദിയും പറഞ്ഞു.

എസ്.വൈ.എസ് മിലാദ് കാമ്പയിന്‍

പെരിന്തല്‍മണ്ണ : സമസ്തകേരള സുന്നി യുവജനസംഘം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല മിലാദ് കാമ്പയിന്‍ 15ന് പാതായ്ക്കരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിക്കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന മിലാദ് കാമ്പയിനോട് അനുബന്ധിച്ച് 100 കേന്ദ്രങ്ങളില്‍ മതപ്രഭാഷണം നടത്തും. പഠനപ്രഭാഷണങ്ങള്‍, മദ്ഹുറസ്സൂല്‍ സദസ്സുകള്‍, നബിദിന റാലികള്‍, മൗലീദ് പാരായണം എന്നിവ നടക്കുമെന്ന് സിദ്ദീഖ്‌ഫൈസി, കെ.കെ.സി.എം തങ്ങള്‍, പി.കെ. മുഹമ്മദ്‌കോയ തങ്ങള്‍, ഒ.എം.എസ് തങ്ങള്‍, പി.ടി. ആലിമുസ്‌ലിയാര്‍, ശമീര്‍ഫൈസി, സി.എം. അബ്ദുള്ള എന്നിവര്‍ അറിയിച്ചു.

തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം വാര്‍ഷിക സമ്മേളനം തുടങ്ങി

മലപ്പുറം : തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം സ്ഥാപനങ്ങളുടെ 40ാം വാര്‍ഷിക സമ്മേളനത്തിന്
കെ. ആലിക്കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. അന്‍വാര്‍ എക്സ്പോ കലക്ടര്‍ എം.സി. മോഹന്‍ദാസും സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്തു. തറയില്‍ മുസ്തഫ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു.
എസ്.വൈ.എസ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 10ന് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 1.30ന് മഹല്ല് പ്രവാസി ആന്‍ഡ് എംപ്ലോയീസ് സംഗമം, 2.30ന് പൂര്‍വവിദ്യാര്‍ഥി സംഗമം എന്നിവ നടക്കും.
വൈകീട്ട് മൂന്നിന് സ്ഥാപന സന്ദര്‍ശനവും ഫാമിലി ക്ലസ്റ്റര്‍ മീറ്റും നടക്കും. വൈകീട്ട് നാലിന് എം.പി. അബ്ദുസമദ് സമദാനി പ്രഭാഷണം നടത്തും. ആറിന് ആദര്‍ശപഠനം, ഏഴിന് ദിക്ര്‍ ദുആ സമ്മേളനം എന്നിവയും നടക്കും.

കേന്ദ്ര മദ്രസാ നവീകരണ പദ്ധതി സംസ്ഥാനത്ത് അവതാളത്തില്‍

തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസന പദ്ധതി പ്രതിസന്ധിയിലാക്കിയ അതേരീതിയിലുള്ള ഉദ്യോഗസ്ഥ അനാസ്ഥ മദ്രസാ നവീകരണ പദ്ധതിയിലും. മദ്രസകളില്‍ ആധുനിക വിദ്യാഭ്യാസവും അടിസ്ഥാനസൌകര്യ വികസനവും ലക്ഷ്യമിടുന്ന പദ്ധതിയിലെ അപേക്ഷകള്‍ പരിശോധിക്കാന്‍ ഡി.ഡിമാര്‍ തയാറായില്ല.

വ്യാപക തെറ്റുകള്‍ സഹിതം ഡി.പി.ഐ ഓഫിസിലെത്തിച്ച അപേക്ഷകള്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ജില്ലാ ഓഫിസുകളിലേക്ക് തിരിച്ചയച്ചു. എന്നാല്‍ കോഴിക്കോട്, കണ്ണൂര്‍ ഡി.ഡിമാര്‍ ഇതുവരെ ഇത്ഏറ്റെടുക്കാന്‍ പോലും തയാറായില്ല. പത്ത് ദിവസത്തിനകം ഇവ തിരുത്തി ഡി.പി.ഐ ഓഫിസില്‍ തിരിച്ചുകിട്ടിയില്ലെങ്കില്‍ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന് കോടികളുടെ കേന്ദ്ര സഹായം നഷ്ടമാകും. നാല് ലക്ഷം രൂപയാണ് ഇക്കൊല്ലം ഒരു മദ്രസക്ക് ലഭിക്കുക.

നാല് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 72,000 രൂപയായിരുന്നു കേന്ദ്രം ഒരു മദ്രസക്ക് നല്‍കിയിരുന്നത്. മദ്രസകളില്‍ മാത്സും സയന്‍സും പ്രത്യേകം പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനായാണ് തുക. പി.ജിയും ബി.എഡുമുള്ള ഒരു അധ്യാപകന് മാസം 6,000 രൂപ നല്‍കണം. എന്നാല്‍ ഇക്കൊല്ലം മുതല്‍ ഇതില്‍ അടിസ്ഥാന വികസനത്തിനുള്ള സഹായം കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചു.

അധ്യാപകരുടെ ശമ്പളം ഇരട്ടിയാക്കിയിട്ടുമുണ്ട്. മദ്രസയില്‍ ലാബ്, ലൈബ്രറി തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് തുക വര്‍ധിപ്പിച്ചത്. പഠിപ്പിക്കേണ്ട വിഷയങ്ങളില്‍ സോഷ്യല്‍ സയന്‍സ്, ഹിന്ദി, ഐ.ടി എന്നിവ കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എണ്ണം പോലുള്ള പ്രാഥമിക വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ അപേക്ഷയായിരുന്നു കഴിഞ്ഞവര്‍ഷം വരെ നല്‍കിയിരുന്നത്. ഇത്തവണ അടിസ്ഥാന സൌകര്യങ്ങളുടെ വിവരങ്ങളും പ്രത്യേക ഫോമില്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇതു ശ്രദ്ധിക്കാതെയാണ് ഇത്തവണ എല്ലാ അപേക്ഷകളും വന്നത്. ഇങ്ങനെ തിരിച്ചയച്ച അപേക്ഷകളാണ് ഡി.ഡിമാര്‍ അവഗണിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് 800 ഓളം അപേക്ഷകളുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് ശരാശരി 50 വീതവും. രണ്ട് ജില്ലകള്‍ ഇനിയും ഇത് കൈപ്പറ്റിയിട്ട് പോലുമില്ല. ഇതില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് കടുത്ത അനാസ്ഥയാണ് പദ്ധതിയുടെ കാര്യത്തിലുണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം പദ്ധതിപ്രകാരം അനുവദിച്ച തുക പൂര്‍ണമായി മദ്രസകള്‍ക്ക് കൊടുത്തില്ല. ഇതില്‍ 14 ലക്ഷത്തോളം ഡി.പി.ഐ ഓഫിസില്‍ ഡി.ഡി തിരിച്ചടക്കുകയും ചെയ്തു.

പരിശോധിച്ച് തെറ്റുതിരുത്തേണ്ട ഡി.ഡിമാര്‍ അതില്‍ അനാസ്ഥ കാട്ടിയതാണ് സെപ്റ്റംബറില്‍ നടപടി തുടങ്ങിയ ഈ പദ്ധതിയും എങ്ങുമെത്താതിരിക്കാന്‍ കാരണം.

നന്തി ജാമിഅ ദാറുസ്സലാം സനദ്ദാന സമ്മേളനം തുടങ്ങി

കൊയിലാണ്ടി : നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ കോളജിന്റെ 34 ാം വാര്‍ഷിക സനദ്ദാന സമ്മേളനം സാദിഖ്അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സ്വന്തമായൊരു സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ മത^ധാര്‍മിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദേഹം പറഞ്ഞു.

ഇസ്ലാമിക നവോത്ഥാനത്തിന്റെ പേരില്‍ പല പരീക്ഷണങ്ങളും നടന്നെങ്കിലും ഇസ്ലാമിന്റെ തനിമയാര്‍ന്ന സല്‍സ്വഭാവം മാറ്റാന്‍ കഴിയുന്നതല്ല. വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സാമ്പത്തിക ദര്‍ശനത്തിലൂടെ മാത്രമേ ലോക സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ കഴിയുകയുള്ളൂ^ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എം.പി. അബ്ദുസ്സമദ് സമദാനി പ്രമേയ പ്രഭാഷണം നടത്തി. വര്‍ഗീയതയുടെ അടിസ്ഥാനകാരണം അജ്ഞതയാണ്. വര്‍ഗീയത മനസ്സില്‍ നിന്നു തുടച്ചുനീക്കാന്‍ അറിവിന്റെ വെളിച്ചം പകരണം. എല്ലാ മതങ്ങളും മാനവരാശിയുടെ നന്മക്കു വേണ്ടിയാണ് നിലകൊള്ളുന്നത്^ സമദാനി പറഞ്ഞു.

കോഴിക്കോട് ഖാദി ജമലുല്ലൈലി മുഹമ്മദ്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ.കെ. ബാവ, പി.പി. അന്ത്രുഹാജി, ശുഐബ് വാരാമ്പറ്റ, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍, പൂവ്വത്തിക്കല്‍ മുഹമ്മദ് ഫൈസി, മഹമൂദ് സഅദി, മുസ്തഫ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. ടി.വി. അഹമ്മദ് ദാരിമി സ്വാഗതം പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് സുവനീര്‍ എം.പി. അബ്ദുസ്സമദ് സമദാനി അലിഹസ്സനു നല്‍കി പ്രകാശനം ചെയ്തു. ഡോക്യുമെന്ററി പി.കെ.കെ. ബാവ അന്ത്രുഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. കന്നട സുവനീറും പ്രകാശനം ചെയ്തു.


സമസ്ത ആദര്‍ശ സമ്മേളനം ഇന്ന് കുറ്റിപ്പുറത്ത്

കോഴിക്കോട് : സമസ്ത കോ- ഓര്‍ഡിനേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകിട്ട്‌ 4 മണിക്ക് സമസ്ത ആദര്‍ശ വിശദീകരണ സമ്മേളനം നടക്കും. നിര്‍ലജ്ജം മുസ്ലിംസ്ത്രീകളെ പൊതു രംഗത്തിറക്കി സ്വയം അപഹാസ്യരാവുന്ന ജമാ അത്തെ ഇസ്ലാമിയുടെ തെറ്റായനയങ്ങള്‍ക്കെതിരെ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംസാരിക്കും.

സമസ്ത തിരൂരങ്ങാടി താലൂക്ക് സമ്മേളനം ശനിയാഴ്ച സമാപിക്കും

വേങ്ങര : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ തിരൂരങ്ങാടി താലൂക്ക് സമ്മേളനത്തിന്റെ സമാപനം ശനിയാഴ്ച വേങ്ങരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരപ്പനങ്ങാടി മുതല്‍ കോഴിച്ചെനവരെയുള്ള പ്രദേശങ്ങളില്‍ അനുബന്ധ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച ഒമ്പതിന് വ്യാപാരഭവനില്‍ വിദ്യാര്‍ഥിസംഗമം നടക്കും. സമാപന സമ്മേളനം ബസ്സ്റ്റാന്‍ഡ് പരിസരത്ത് എസ്.വൈ.എസ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.

പത്രസമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാസെക്രട്ടറി പി.പി. മുഹമ്മദ്‌ഫൈസി, താലൂക്ക് ഭാരവാഹികളായ സി.കെ. അബ്ദുമുസ്‌ലിയാര്‍, മുഈനുദ്ദീന്‍ ജിഫ്‌രിതങ്ങള്‍, ഒ.കെ. കുഞ്ഞിമാനുമുസ്‌ലിയാര്‍, കെ.ടി. സിദ്ദീഖ്മരക്കാര്‍മൗലവി എന്നിവര്‍ പങ്കെടുത്തു

തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം 40-ാം വാര്‍ഷികസമ്മേളനം 12, 13 തീയതികളില്‍

മലപ്പുറം : തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം 40-ാം വാര്‍ഷികസമ്മേളനം 12, 13 തീയതികളില്‍ നടക്കും. 12ന് വൈകീട്ട് 4.30ന് സിയാറത്ത്. അഞ്ചിന് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. 5.30ന് അന്‍വാര്‍ എക്‌സ്‌പോ ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. അന്‍വാറുല്‍ ഇസ്‌ലാം പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായിരിക്കും.

ശനിയാഴ്ച നടക്കുന്ന എസ്.വൈ.എസ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന മഹല്ല് സംഗമവും എംപ്ലോയീസ് സംഗമവും കൊടുമുടി അബ്ദുറഹ്മാന്‍ഫൈസി ഉദ്ഘാടനംചെയ്യും. സി.പി. സെയ്തലവി പ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് മൂന്നിന് ബനാത്ത് ഓഡിറ്റോറിയത്തില്‍ സ്ഥാപനസന്ദര്‍ശനവും ഫാമിലി ക്ലസ്റ്റര്‍മീറ്റും നാലിന് എം.പി. അബ്ദുസമദ് സമദാനിയുടെ പ്രഭാഷണവും ആറിന് ആദര്‍ശപഠനവും നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തിന് കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര നേതൃത്വംനല്‍കും. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഹാജി കെ. മമ്മദ്‌ഫൈസി, ഷമീര്‍ഫൈസി തിരൂര്‍ക്കാട്, സലാംനദ്‌വി, ആലിഹാജി, കെ. അബൂബക്കര്‍ഫൈസി എന്നിവര്‍ പങ്കെടുത്തു.

ജാമിഅ മില്ലിയ്യ, അലിഗഡ്‌ ന്യൂനപക്ഷ പദവി: കേന്ദ്ര സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണം -ട്രെന്റ്‌ ദേശീയ സമിതി

കോഴിക്കോട്‌ : മുസ്‌ലിംകളാദി ന്യനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിച്ച രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളായ ഡല്‍ഹി ജാമിഅ മില്ലിയ്യ, അലിഗഡ്‌ സര്‍വ്വകലാശാലകള്‍ക്ക്‌ ന്യൂനപക്ഷ പദവി നല്‍കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ട്രെന്റ്‌ ദേശീയ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ പിന്നാക്ക വിഭാഗമായ മുസ്‌ലിംകള്‍ തന്നെയാണ്‌ വിദ്യാഭ്യാസ വിദ്യാഭ്യസ പരമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നതെന്നാണ്‌ ജസ്റ്റിസ്‌ മിശ്ര കമ്മീഷന്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്‌. ജാമിഅ മില്ലിയ്യ, അലിഗഡ്‌ സര്‍വ്വകലാശാലകള്‍ക്ക്‌ നിയമപരമായി പ്രത്യേക ഉത്തരവാദിത്തം നല്‍കണമെന്ന്‌ മിശ്ര കമ്മീഷന്‍ ഊന്നിപ്പറഞ്ഞത്‌ ശ്രദ്ധേയമാണ്‌. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ക്ക്‌ ന്യൂനപക്ഷ പദവി നല്‍കാന്‍ യു.പി.എ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. കേരളാ കാമ്പസ്‌ വിംഗ്‌ ക്യാമ്പ്‌ ഫെബ്രുവരി 12,13,14 തിയ്യതികളില്‍ മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യയില്‍ നടക്കും.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ വര്‍.സെക്രട്ടറി ബശീര്‍ പനങ്ങാങ്ങരയുടെ അധ്യക്ഷതയില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ റഹ്‌മത്തുല്ലാഹ്‌ ഖാസിമി മൂത്തേടം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. റഹീം ചുഴലി സ്വാഗതവും ഖയ്യൂം കടമ്പോട്‌ നന്ദിയും പറഞ്ഞു.

സമസ്ത തിരൂരങ്ങാടി താലൂക്ക് സമ്മേളനം തുടങ്ങി

കോട്ടയ്ക്കല്‍ : വിശ്വാസം, പ്രമാണം, പൈതൃകം എന്ന പ്രമേയവുമായി സമസ്ത തിരൂരങ്ങാടി താലൂക്ക് സമ്മേളനം കോട്ടയ്ക്കലില്‍ ആരംഭിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ്‌ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുള്‍സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ. കൊടശ്ശേരി, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, സി.കെ. അബ്ദുമുസ്‌ലിയാര്‍, സി.പി.എം. തങ്ങള്‍, അബ്ദുള്‍ഖാദര്‍ ഫൈസി, മുഹമ്മദ്‌ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

ചേളാരിയില്‍ നടന്ന രണ്ടാം സമ്മേളനം കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെയ്ത് മുഹമ്മദ് നിസാമി, അബ്ദുസമദ് പൂക്കോട്ടൂര്‍, എം. അബ്ദുറഹിമാന്‍ മൗലവി, സി.കെ. അബ്ദുമുസ്‌ലിയാര്‍, സി.പി. മുഹമ്മദ്‌ഫൈസി എന്നിവര്‍ പ്രസംഗിച്ചു. മൂന്നാം സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കോഴിച്ചെനയില്‍ കോട്ടുമല സി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ടി.കെ. അബ്ദുമുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

തീവ്രവാദികളെ സഹായിക്കാനുള്ള പോലീസ്‌നീക്കം ആപത്കരം -എസ്.കെ.എസ്.എസ്.എഫ്.

നാദാപുരം : കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം ഏറെ ആപത്കരമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി.

എസ്.കെ.എസ്.എസ്.എഫ്. നാദാപുരം മേഖലാ സമ്മേളനം ചേലക്കാട് ടി.കെ.ഹാശിംകോയ തങ്ങള്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.ടി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിവി.എം.വാണിമേല്‍, എസ്.പി.മുഹമ്മദലി, ടി.പി.സി.തങ്ങള്‍, സി.എച്ച്.മഹമൂദ്‌സഹദി, എ.എച്ച്.അബ്ദുല്ല, കക്കാട് അഹമ്മദ് ഫൈസി, നവാസ് പാലേരി, എം.കെ.അഷ്‌റഫ്, പി.പി.അഷ്‌റഫ്, റഷീദ് കോടിയൂറ, വി.വി.അലി, വിടി.കെ.അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വെട്ടം പഞ്ചായത്ത് സുന്നി സമ്മേളനം

തിരൂര്‍ : എസ്.കെ.എസ്.എസ്.എഫ് വെട്ടം പഞ്ചായത്ത് സുന്നി സമ്മേളനം ശനിയാഴ്ച വൈകീട്ട് ഏഴിന് പറവണ്ണ ടൗണില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.

കെ.ടി.മാനു മുസ്‌ല്യാര്‍ അനുസ്മരണം

കാസര്‍കോട് : കെ.ടി.മാനുമുസ്‌ല്യാര്‍ അനുസ്മരണം 11ന് നടത്താന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷനായി. ഇബ്രാഹിം ഫൈസി ജെഡിയാര്‍, എം.എ.ഖലീല്‍, റഷീദ് ബെളിഞ്ച, സുഹൈര്‍ അസ്ഹാരി പള്ളകോട്, ഹാരീസ് ദാരിമി എന്നിവര്‍ സംസാരിച്ചു.