SKSSF പൂതപ്പാറ യൂണിറ്റ് സ്വലാത്ത് വാര്‍ഷികവും ദ്വിദിന മതപ്രഭാഷണവും സംഘടിപ്പിച്ചു

പൂതപ്പാറ : എസ് കെ എസ് എസ് എഫ് പൂതപ്പാറ യൂണിറ്റ് രണ്ടാം സ്വലാത്ത് വാര്‍ഷികവും ദ്വിദിന പ്രഭാഷണവും ജില്ലാ പ്രസിഡന്റ് ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കലിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. ഉമര്‍ മുസ് ലിയാര്‍ ദിക്‌റ് സ്വലാത്തിന് നേതൃത്വം നല്‍കി. അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തി. ഇ.സി. മുഹമ്മദ് ശരീഫ് ദാരിമി വിളയില്‍, മുഹമ്മദ് ശഫീഖ് ബാഖവി ഐച്ചേരി, അബ്ദുറസാഖ് ദാരിമി തോട്ടീക്കല്‍, പി.കെ. അബ്ദുല്‍ സത്താര്‍ ഹാജി, സി.കെ. മുസ്തഫ, ബി.ഹനീഫ, സി.കെ. അഫ്‌സല്‍, ഇ.എം. ഈസ്സക്കുട്ടി ഹാജി, മുഹമ്മദലി മൗലവി കല്ലൈക്കല്‍, റഷാദ് ദാരിമി ചാലാട്, കെ.പി. നാസര്‍, എന്‍.എന്‍. റഷീദ്, ബി. മുഹമ്മദ് നബീല്‍, എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക സുവനീര്‍ എം.എ. ഹമീദ് ഹാജിയില്‍ നിന്നും ടി. ഉസ്മാന്‍ ഹാജി ഏറ്റുവാങ്ങി. ബി. മുഹമ്മദ് സ്വാഗതവും പി.സി. അര്‍ഷദ് നന്ദിയും പറഞ്ഞു.
- SKSSF poothappara

സമസ്ത ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിന്‍ വിപുലമായി ആചരിക്കും

മനാമ : സമസ്ത കേരള സുന്നീ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മീലാദ് ക്യാമ്പയിന്‍ വിപുലമായി ആചരിക്കാന്‍ മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. റബീഉല്‍ അവ്വല്‍ ഒന്നിന്ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ ഒരു മാസം നീണ്ട് നില്‍ക്കും. 'അന്ത്യ പ്രവചകനിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ ആരംഭിക്കുന്ന ക്യാമ്പയിന്‍ കാലയളവില്‍ ഏരിയ തലങ്ങളില്‍ മൗലീദ് പാരയണവും, പ്രമേയ പ്രഭാഷണങ്ങള്‍, മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, കുടുംബ സംഗമങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, ലഘു ലേഖ വിതരണം, അന്നദാനം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍. തുടങ്ങിയവ നടക്കും. കേന്ദ്ര കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ വിപുലമായ നബിദിന സമ്മേളനവും സംഘടിപ്പിക്കും പരിപാടികളില്‍ നാട്ടില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാര്‍ പങ്കെടുക്കും. 

പരിപാടികള്‍ക്ക് നേത്രൃത്വം നല്‍കാന്‍ 101 അംഗ സ്വാഗത സംഘത്തിന്ന് രൂപം നല്‍കി. ഭാരവാഹികളായി ഉമറുല്‍ ഫാറൂഖ് ഹുദവി (ചെയര്‍മാന്‍), ടി. അന്തുമാന്‍, ഓ.വി.അബ്ദുല്‍ ഹമീദ്(വൈ.ചെയര്‍മാന്‍), മൂസ ഫളീല (ജ.കണ്‍വീനര്‍), റിയാസ് പുതുപ്പണം,സുലൈമാന്‍ പറവൂര്‍, എ.പി.ഫൈസല്‍ ( ജോ.കണ്‍വീനര്‍), നാസര്‍ ഹാജി പുളിയാവ്( ഫിനാന്‍സ് കണ്‍വീനര്‍), ഹമീദ് സംസം,ജാഫര്‍ കണ്ണൂര്‍, കുഞ്ഞഹമദ് ജീപാസ്, റഹീം നടുക്കണ്ടി (ഫിനാന്‍സ് ), ശഹീര്‍ കാട്ടാമ്പള്ളി (പ്രോഗ്രാം കണ്‍വീനര്‍), മൂസ മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ഹാഫിള് ഷറഫുദ്ദീന്‍ മൗലവി( പ്രോഗ്രാം). അബ്ദുല്‍ മജീദ് ചോലക്കോട്, ഉബൈദ് റഹ്മാനി, നവാസ് കൊല്ലം, ശംസു പാനൂര്‍ ( പബ്ലിസിറ്റി)ടി. മുഹമ്മദലി (ഫുഡ് കണ്‍വീനര്‍), ജെ.പി. മൊയ്തു ഹാജി, ഹമീദ് കാസര്‍ക്കോട്, ഇസ്മായില്‍ കാഞ്ഞങ്ങട്, ഫസല്‍ വടകര (ഫുഡ്), സജീര്‍ പന്തക്കല്‍ ( വളണ്ടിയര്‍ വിംഗ് ക്യപ്റ്റന്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ വാഹിദിന്റെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മൂസ മുസ്ലിയാര്‍ പ്രര്‍ത്ഥന നടത്തി, വി.കെ. കുഞ്ഞഹമദ് ഹാജി, കളത്തില്‍ മുസ്തഫ, അസീസ് മൗലവി കാന്തപുരം, ശറഫുദ്ദീന്‍ മരായമംഗലം, പരിപാടിക്ക് നേത്രൃത്വം നല്‍കി. ശഹീര്‍ കാട്ടാമ്പള്ളി സ്വഗതവും, മൂസ ഫളീല നന്ദിയും പറഞ്ഞു.
- Samastha Bahrain

ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത: മദ്‌റസകളുടെ എണ്ണം 9472 ആയി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9472 ആയി ഉയര്‍ന്നു.

നൂറുല്‍ ഇസ്‌ലാം ഉറുദു മദ്‌റസ - ഡി.എച്ച്.ഹല്ലി (ബാംഗ്ലൂര്‍), നൂറുല്‍ഹുദാ - ചാളക്കോട്, ഫാത്വിമ ഇംഗ്ലീഷ് മീഡിയം മദ്‌റസ - പാവൂര്‍(കാസര്‍ഗോഡ്), നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ - അതിരകം, റബ്ബാനിയ്യ മദ്‌റസ - അമ്പലപ്പുറം, സുബുലുസ്സലാം മദ്‌റസ - ഇടപഴശ്ശി (കണ്ണൂര്‍), മദ്‌റസത്തുല്‍ ഈമാന്‍ - മങ്കടപ്പള്ളിപ്പുറം, മന്‍ശഉല്‍ ഉലൂം മദ്‌റസ - വള്ളിക്കോട്ടുചാലില്‍ (മലപ്പുറം), അല്‍ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ - കൈപ്പുറം (പാലക്കാട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ:എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.പി.എം. ഹസ്സന്‍ ശരീഫ് കുരിക്കള്‍, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹിയദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari

SKSSF കുമ്പഡാജ ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു

ബദിയടുക്ക : 2015 ഫെബ്രുവരി 19മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം വിപുലമായ പരിപാടികളോടെ കുമ്പടാജ സി. എച്ച്. നഗറില്‍ സമാപിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ. എസ്. മുഹമ്മദ് പതാക ഉയര്‍ത്തി. ക്ലസ്റ്റര്‍ പ്രസിഡണ്ട് ബഷീര്‍ മൗലവി കുമ്പഡാജെ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുട്ടി നിസാമി വയനാട് പ്രമേയ പ്രഭാഷണവും അക്ബര്‍ സഅദി ഇരിട്ടി, മുഹമ്മദ് രാമന്തളി എന്നിവര്‍ മുഖ്യ പ്രഭാഷണവും നടത്തി. പള്ളിക്കര-ബേക്കല്‍ സംയുക്ത ഖാസി പൈവളിഗ അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഹനീഫ് തങ്ങള്‍ ചേരൂര്‍, ഫസലുറഹ്മാന്‍ ദാരിമി, റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, അലി അക്ബര്‍ ബാഖവി, അഷ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി ചിത്താരി, മജീദ് ദാരിമി പൈവളിഗ, ആദം ദാരിമി നാരമ്പാടി, മൂസ മൗലവി ഉബ്രങ്കള , മുനീര്‍ ഫൈസി ഇഡിയടുക്ക, റസാഖ് അര്‍ഷദി കുമ്പടാജ, മുഹമ്മദ് അലി മൗലവി പടന്നക്കാട്, സവാദ് ദാരിമി നെല്ലിക്കട്ട, ജെ. പി. മുഹമ്മദ് ദാരിമി, സിദ്ധീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മുസ്തഫ ഫൈസി തുപ്പക്കല്‍, ലത്തീഫ് മാര്‍പ്പിനടുക്ക, ബഷീര്‍ ദാരിമി അന്നടുക്ക, മൊയ്തീന്‍ കുഞ്ഞി മൗലവി കുമ്പടാജ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Rasheed belinjam

മടവൂര്‍ സി.എം മാഖാം ജാമിഅ അശ്അരിയ്യ പ്രചാരണ പ്രയാണം തുടങ്ങി

സന്ദേശ പ്രയാണ യാത്രയുടെ ഉദ്ഘാടനം
ഡി.വൈ.എസ്.പി  ടി.പി രജ്ഞിത്ത്
നിര്‍വ്വഹിക്കുന്നു
കാസര്‍കോട് : മടവൂര്‍ സി.എം മഖാം ശരീഫിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മത-ഭൗതിക വിദ്യഭ്യാസ സ്ഥാപനമായ ജാമിഅ അശ്അരിയ്യയുടെ 18-ാം വാര്‍ഷിക 3-ാം സനദ് ദാന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നടത്തപ്പെടുന്ന സംസ്ഥാന വാഹന പ്രചാരണ യാത്രയുടെ ഉദ്ഘാടനം കുമ്പള ഇമാം ശാഫി അക്കാദമി കാമ്പസില്‍ കാസര്‍കോഡ് ഡി.വൈ.എസ്.പി ടി.പി രജ്ഞിത്ത് നിര്‍വ്വഹിച്ചു. ജാഥയുടെ പതാക കൈമാറല്‍ സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. എ ഖാസിം മുസ്ലിയാര്‍ നടത്തിയ വേദിയില്‍ മലയമ്മ അബൂബകര്‍ ഫൈസി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. അക്കാദമി ജനറല്‍ സെക്രട്ടറി കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ഇ. അഹമദ് കുട്ടി ഫൈസി, ടി.പി.സി മുഹമ്മദ് കോയ ഫൈസി, ഹനീഫ് റഹമാനി, അബ്ദുറഹ്മാന്‍ ഹൈതമി, ശമീര്‍ വാഫി കരുവാരക്കുണ്ട്, ഫാറൂഖ് അശ്അരി, അശ്‌റഫ് റഹമാനി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സലാം അശ്അരി വാവൂര്‍ സ്വാഗതവും കണ്‍വീനര്‍ ഉബൈദുല്ല കടവത്ത് നന്ദിയും പറഞ്ഞു. വ്യാഴാഴ്ച (18-12-14) കാലത്ത് 9 മണിക്ക് കുമ്പളയില്‍ നിന്നും ക്യാപ്റ്റന്‍ സയ്യിദ് ഹുസൈന്‍ ഹബീബ് തങ്ങള്‍ മലപ്പുറം നയിച്ച സന്ദേശ പ്രയാണ ജാഥ ജില്ലയിലെ വിവധ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ജില്ലയിലും 20, 21 തിയ്യതികളില്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെയും പ്രചാരണ പര്യടനത്തിന്  ശേഷം യാത്ര 23 ന് തിരുവനന്തപുരത്ത് സമാപിക്കും.
- Imam Shafi

ശിഹാബ് തങ്ങള്‍ സെന്റര്‍ നാഷണല്‍ മീറ്റ്; സംഘാടക സമിതി രൂപീകരിച്ചു

മലപ്പുറം : 2015 ഫെബ്രുവരി 7 ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് കോഴിക്കോട് സംഘടിപ്പിക്കുന്ന നാഷണല്‍ മീറ്റിന് സംഘാടക സമിതി രൂപീകരിച്ചു. രാജ്യത്തെ അധ : സ്ഥിത മുസ്‌ലിംകളുടേയും പിന്നാക്ക ജനവിഭാഗങ്ങളുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നടപ്പിലാക്കുന്ന ദേശീയ ദൗത്യത്തിന്റെ ഭാഗമായാണ് കോഴിക്കോട് നാഷണല്‍ മീറ്റ് സംഘടിപ്പിക്കുന്നത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി. സി.കോയക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഇ.അഹ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (രക്ഷാധികാരികള്‍).

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ്, എന്‍.സൂപ്പി (വൈസ് ചെയര്‍മാന്‍മാര്‍) ഹാജി കെ.മമ്മദ് ഫൈസി (ജനറല്‍ കണ്‍വീനര്‍), പി.അബ്ദുല്‍ ഹമീദ്, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ (ജോയിന്റ് കണ്‍വിനര്‍മാര്‍), എം.സി മായിന്‍ ഹാജി (ട്രഷറര്‍)

ഓര്‍ഫന്‍ മോട്ടിവേഷന്‍ ആന്റ് ഹയര്‍ എഡുക്കേഷന്‍ : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) എസ്.വി മുഹമ്മദലി (കണ്‍വീനര്‍), റിസപ്ഷന്‍ : സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), മെട്രോ മുഹമ്മദാജി (കണ്‍വീനര്‍), ഫിനാന്‍സ് : പി.ബി അബ്ദുറസാഖ് എം.എല്‍.എ (ചെയര്‍മാന്‍), യഹ്‌യ തളങ്കര (കണ്‍വീനര്‍), വെനു : ഫൈസല്‍ എമറാള്‍ഡ് (ചെയര്‍മാന്‍), എം.കെ ഹംസ (കണ്‍വീനര്‍), ഫുഡ് : എം.എ റസാഖ് മാസ്റ്റര്‍ (ചെയര്‍മാന്‍), കെ.പി കോയ (കണ്‍വീനര്‍) പ്രചാരണം : ഉമര്‍ ഫൈസി മുക്കം (ചെയര്‍മാന്‍), നാസര്‍ ഫൈസി കൂടത്തായ് (കണ്‍വീനര്‍), മീഡിയ : നവാസ് പൂനൂര്‍ (ചെയര്‍മാന്‍), കമാല്‍ വരദൂര്‍ (കണ്‍വീനര്‍), ഓണ്‍ലൈന്‍ പബ്ലിസിറ്റി : മുജീബ് ഫൈസി പൂലോട് (ചെയര്‍മാന്‍), നൗഷാദലി അക്ബര്‍ ഖാന്‍ (കണ്‍വീനര്‍), ലൈറ്റ് ആന്റ് സൗണ്ട് : പി.മാമുക്കോയ ഹാജി (ചെയര്‍മാന്‍), മൊയ്തീന്‍ കോയ (കണ്‍വീനര്‍), മൊമന്റോ : ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ (ചെയര്‍മാന്‍), സി.പി ഇഖ്ബാല്‍ (കണ്‍വീനര്‍), പാര്‍ട്ടിസിപ്പന്‍സ് കോഡിനേഷന്‍ : കെ.കെ.എസ് തങ്ങള്‍ (ചെയര്‍മാന്‍) കാടാമ്പുഴ മൂസ ഹാജി (കണ്‍വീനര്‍), സ്‌പോണ്‍സര്‍ കോഡിനേഷന്‍ : സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍ (കണ്‍വീനര്‍), ഗള്‍ഫ് കോഡിനേഷന്‍ : കെ.പി മുഹമ്മദ് കുട്ടി (ചെയര്‍മാന്‍), ഇബ്രാഹിം എളേറ്റില്‍ (കണ്‍വീനര്‍), പ്രോഗ്രാം : പിണങ്ങോട് അബൂബക്കര്‍ (ചെയര്‍മാന്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (കണ്‍വീനര്‍), തുടങ്ങിയവരാണ് മറ്റു ഭാരവാഹികള്‍.
- Secretary Jamia Nooriya

സുന്നി ബാലവേദി പ്രാര്‍ത്ഥനാ ദിനം നാളെ

തേഞ്ഞിപ്പലം : പാക്കിസ്ഥാനിലെ സൈനിക സ്‌കൂളില്‍ താലിബാന്റെ ക്രൂര അക്രമത്തിന് ഇരയായി മരണമടഞ്ഞ കുട്ടികള്‍ക്കായി മദ്‌റസ യൂണിറ്റ് തലങ്ങളില്‍ നാളെ (ഞായര്‍) പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
- Samastha Kerala Jam-iyyathul Muallimeen

ജലീല്‍ റഹ്‍മാനി വാണിയന്നൂരിന്റെ മദ്ഹുറസൂല്‍ പ്രഭാഷണം ജനു.20ന് മലപ്പുറം പുന്നത്തലയില്‍

- Faizal Babu Babu

കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി സമ്മേളനം 26ന് തുടങ്ങും

മലപ്പുറം: കുണ്ടൂര്‍ മര്‍ക്കസു സഖാഫത്തുല്‍ ഇസ്‌ലാമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനം 26 മുതല്‍ 28 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.1990ല്‍ സ്ഥാപിച്ച സ്ഥാപനത്തിന് കീഴില്‍ അറബി കോളജ്,അനാഥ അഗതി മന്ദിരം, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്, ഹയര്‍ സെക്കണ്ടന്‍ഡറിസ്‌കൂള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 26ന് മൂന്നു മണിക്ക് ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ തുടങ്ങുന്ന സില്‍വര്‍ ജൂബിലി സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.

മന്ത്രി പി.കെ അബ്ദുറബ്ബ്, അബ്ദുസ്സമദ ്‌സമദാനി എം.എല്‍.എ പങ്കെടുക്കും. ഇന്ത്യന്‍ ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസി മോഡറേറ്ററാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. 27ന് രാവിലെ 9ന് ദാഇയ സെഷന്‍ ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.അലവി ബാഖവി നെല്ലിക്കുത്ത് അധ്യക്ഷനാകും.

മന്ത്രി മഞ്ഞളാംകുഴി അലി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, മുതീഉല്‍ ഹഖ് ഫൈസി പ്രസംഗിക്കും. രണ്ടു മണിക്ക് തസ്‌കിയ സെഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഫൈസി അധ്യക്ഷനാകും. മന്ത്രി എം.കെ.മുനീര്‍,ഡോ.സാലിം ഫൈസി കൊളത്തൂര്‍,പി.എ.സ്വാദിഖ് ഫൈസി താനൂര്‍ പ്രസംഗിക്കും. നാലു മണിക്ക് മജ്‌ലിസുന്നൂര്‍ നടക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിിയാര്‍ പ്രാര്‍ഥന നടത്തും. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ പങ്കെടുക്കും. ഏഴു മണിക്ക് നടക്കുന്ന പ്രഭാഷണം ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷനാകും. അഹ്മദ് കബീര്‍ ബാഖവി പ്രസംഗിക്കും.

മുനവ്വറലി ശിഹാബ് തങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയ വിഘടിതര്‍ വെട്ടിലായി

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഊദ് എക്‌സ്‌പോ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമെന്നു തെളിഞ്ഞു.
ഒരു സ്വകാര്യ വ്യക്തിയുടെ ഊദ് കട ഉദ്ഘാടനം ചെയ്ത ഫോട്ടോയും വാര്‍ത്തയും മര്‍ക്കസ് സമ്മേളനത്തിന്റെ ഭാഗമാക്കി മാറ്റി മര്‍കസിന്റെ മീഡിയാസെല്ലില്‍ നിന്നും ചാനലുകളിലേക്കും പത്രങ്ങളിലേക്കും വാര്‍ത്തയായി അയക്കുകയായിരുന്നു.
മിക്ക പത്രങ്ങളും ചാനലുകളും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത മാറ്റിവച്ചെങ്കിലും ചില പത്രങ്ങള്‍ അന്വേഷണം നടത്താതെ പ്രസിദ്ധീകരിച്ചു വെട്ടിലാവുകയാണുണ്ടായത്. വാര്‍ത്ത നിഷേധിച്ചു മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവന ഇറക്കിയതോടെ കാന്തപുരം സുന്നികളുടെ വ്യാജ നടപടി ഒരിക്കല്‍കൂടി പുറത്തായി.
കട ഉടമ ഷംസുദ്ദീനും മര്‍കസ് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മൂന്ന് പീഡന കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കാന്തപുരം സുന്നി വിഭാഗം ഇതോടെ കൂടുതല്‍ പരിഹാസ്യരായിരിക്കുകയാണ്.
തങ്ങളുടെ ഉദ്ഘാടന സമയത്ത് കടയിലെത്തി ഫോട്ടോ എടുത്തതും അത് വ്യാപക പ്രചണത്തിന് മാധ്യമക്ക് നല്‍കിയതും  കാന്തപുരത്തിന്‍റെ മകന്‍ കൂടിയായ ഹക്കീം അസ്ഹരിയാണെന്നാണ് ആരോപണം. ഇദ്ധേഹത്തിന്  കടയുടമയുടെ ക്ഷണമില്ലെന്നു മാത്രമല്ല, ഈ പരിപാടിയില്‍ പങ്കെടുക്കെരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നതായി കടയുടമയും പറഞ്ഞു.

കാന്തപുരം യൂണിറ്റ്‌ SKSSF റഹ് മ റിലീഫ്‌ സെൽ വാർഷികവും കുടുംബ സംഗമവും നാളെ (ഞായർ)

-സുബൈർ കാന്തപുരം, ബഹ്‌റൈൻ

റശീദലി ശിഹാബ് തങ്ങളും മുസ്തഫ ഹുദവി ആക്കോടും ഇന്ന് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്ററില്‍

അബൂദാബി : പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ആക്കോട് മുസ്തഫ ഹുദവി ഇന്ന് രാത്രി 8 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്ററില്‍ റബീഅ് പ്രഭാഷണം നടത്തും. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ മീറ്റ് ഉദ്ഘാടനം ചെയ്യും. ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് പ്രൊജക്ട് വിശദീകരണം അലവിക്കുട്ടി ഹുദവി നിര്‍വ്വഹിക്കും. അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് മമ്മിക്കുട്ടി മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
- sayid rafeeq

ശുഐബ് ഹുദവിയുടെ ന്യൂഇയര്‍ പ്രഭാഷണം ഡിസം.31ന് പാലക്കാട് പള്ളിക്കുളത്ത്

- fahad meparamb

മുഹമ്മദ് മുഹ്സിന്‍ പൊന്നാനിയുടെ റബീഅ് പ്രഭാഷണം ഡിസം. 28ന് പാലക്കാട് ചടനാംകുറിശ്ശിയില്‍

- fahad meparamb

ഖുര്‍ആന്‍ സെമിനാര്‍; സംഘാടക സമിതിയായി

തിരൂരങ്ങാടി : ജനുവരി ഒന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സ്റ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ 'വിശുദ്ധ ഖുര്‍ആന്‍ വിവിര്‍ത്തനം' പ്രകാശന ഖുര്‍ആന്‍ സെമിനാറിന്റെ സംഘാടക സമിതിയായി.

ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (ചെയര്‍മാന്‍), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ.യു.വി.കെ മുഹമ്മദ് (വൈ.ചെയര്‍മാന്‍), യു.ശാഫി ഹാജി ചെമ്മാട് (കണ്‍വീനര്‍). 

ഡല്‍ഹി, മുബൈ നഗരണങ്ങളിലും സഊദി, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളിലും ബ്രട്ടിനിലും സമാന്തര പ്രകാശന ചടങ്ങുകള്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകിരിച്ചു. സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 9447419528 എന്ന നമ്പറിലും ഗ്രന്ഥം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 8547290575 എന്ന നമ്പറിലും ബന്ധപ്പെടുക.
- Darul Huda Islamic University

ദാറുല്‍ ഹുദാ ഖുര്‍ആന്‍ സെമിനാറിന് ഒരുക്കങ്ങളായി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മത പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം പ്രകാശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സെമിനാറിന് വിപുലമായ ഒരുക്കങ്ങള്‍.

2015 ജനുവരി ഒന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രകാശനചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഗ്രന്ഥം പ്രകാശനം ചെയ്യും. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ഏറ്റുവാങ്ങും. ബ്രിട്ടണ്‍, സഊദി, ദുബൈ, ഒമാന്‍, ഖത്തര്‍, കുവൈത്ത് രാജ്യങ്ങളിലും സമാന്തര പ്രകാശന ചടങ്ങുകള്‍ നടക്കും.

വിവര്‍ത്തന പതിപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യും. സ്വാമി ചിതാനന്ദപുരി, റവ. ഡോ. തോമസ് പനക്കല്‍ മുഖ്യാതിഥികളായിരിക്കും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥപരിചയം നടത്തും. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സിംസാറുല്‍ ഹഖ് ഹുദവി വിഷയമവതരിപ്പിക്കും. സെമിനാറില്‍ രജിസ്ട്രര്‍ ചെയ്യാന്‍ 9447419528, 9744892260 എന്നീ നമ്പറുകളില്‍ വിളിക്കുക. ഗ്രന്ഥം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 8547290575 ല്‍ ബന്ധപ്പെടുക.
- Darul Huda Islamic University

സമസ്ത ബഹ്റൈന്‍ ജിദാബി ഏരിയ നബിദിന കമ്മിറ്റി രൂപീകരിച്ചു

ജിദാലി : അന്ത്യ പ്രവാചകനിലൂടെ അല്ലാഹുവിലേക്ക് എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം വിവിധ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. ജനുവരി 16 ന് വൈകുന്നേരം 5 മണി മുതൽ ജിദാലി ബുആലി ഓഡിറ്റോറിയത്തിൽ വെച്ച് മദ്രസ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ ഇസ്ലാമിക കലാപരിപാടികൾ, ദഫ് മുട്ട്, മൗലിദ് മജ്‌ലിസ്, പൊതുസമ്മേളനം എന്നീ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു. 
ഭാരവാഹികള്‍ :
സ്വാഗത സംഘം ചെയർമാൻ : മുഹമ്മദ്‌ മുസ്ലിയാർ എടവണ്ണപ്പാറ. വൈസ് ചെയർമാൻമാർ : സമദ് മുസ്ലിയാർ ടുബ്ലി, മൻസൂർ ബാഖവി കരുളായി. കണ്‍വീനര്‍ : ശിഹാബ് നിലമ്പൂർ. ജോയിന്റ് കണ്‍വീനര്‍മാര്‍ പിവിസി അബ്ദുൽറഹിമാൻ, ഹമീദ്കൊടശേരി. ഫിനാൻസ് കണ്‍വീനര്‍ : ഇബ്രാഹിം കൃഷ്നാണ്ടി. സലീഖ് വില്ല്യാപ്പള്ളി, ഇസ്മയിൽ ടുബ്ലി, ബഷീർ കെ എച്ച്, റിയാസ് മാഹി. പ്രോഗ്രാം കണ്‍വീനര്‍ : ഇബ്രാഹിം മുസ്ലിയാർ ആദൂർ. ജോയിന്റ് കണ്‍വീനര്‍മാർ : അബ്ദുള്ള ഫൈസി, മുസ്തഫ ചേന്ദമംഗല്ലൂർ. പബ്ലിസിറ്റി കണ്‍വീനര്‍ : ഫൈസൽ കണ്ണൂർ. ജോയിന്റ് കണ്‍വീനര്‍മാർ : ഫൈസൽ തിരുവള്ളൂർ, ഇബ്രാഹിം ആയഞ്ചേരി, റൌഫ് പയ്യോളി, സാലിം കാഞ്ഞങ്ങാട്, അറഫാത്ത് മുറിചാണ്ടി. ഫുഡ്‌ കണ്‍വീനര്‍ : സജീർ വണ്ടൂർ, ജോയിന്റ് കണ്‍വീനര്‍മാര്‍ : സൽമാൻ ബേപ്പൂർ, ഇബ്രാഹിം കുണ്ടൂർ, , റസാക്ക് തിരുവള്ളൂർ സ്റ്റേജ് & ഡക്കറേഷൻ കണ്‍വീനര്‍ : ആഷിഫ്‌ നിലമ്പൂർ : ജോയിന്റ് കണ്‍വീനര്‍മാര്‍ : ഖാലിദ്‌ കഞ്ഞിരായിൽ : ഗഫൂർ ടൂബ്ലി, സദ്ദാം ഹുസൈൻ, ഷർമിദ് കണ്ണൂർ സിറ്റി, മൗലിദ് മജ്ലിസ് : യൂസുഫ് കൊണ്ടോട്ടി, ഗഫൂർ മുണ്ടംകുളം, മുഹമ്മദാലി കീച്ചേരി വളണ്ടിയർ ക്യാപ്റ്റൻ : അഷ്‌റഫ്‌ പടപ്പേങ്ങാട്. വൈസ്ക്യാപ്റ്റൻമാർ : മുനീർ ജിദാലി, സുനീർ ടുബ്ലി എന്നിവരെ തിരഞ്ഞെടുത്തു. സ്വാഗത സംഘം രൂപീകരണ യോഗത്തിൽ മുഹമ്മദ്‌ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഹമീദ് കൊടശ്ശേരി, പി വി സി അബ്ദുൽ റഹിമാൻ, സമദ് മുസ്ലിയാർ ടുബ്ലി, ശിഹാബ് നിലമ്പൂർ, അഷ്‌റഫ്‌ പടപ്പേങ്ങാട്, ആഷിഫ്‌ നിലമ്പൂർ സംബന്ധിച്ചു.
- Hashif Kinarullathil

SKSSF സര്‍ഗലയം ജനുവരി മുതല്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന തലത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന സര്‍ഗലയ കലാ സാഹിത്യ മത്സരങ്ങള്‍ ജനുവരി മുതല്‍ ആരംഭിക്കും. ജനുവരി പത്തിനകം ശാഖാതലവും ജനുവരി 31നകം ക്ലസ്റ്റര്‍ തല മത്സരങ്ങളും ഏപ്രില്‍ 5നകം മേഖല തലത്തിലും ഏപ്രില്‍ 20നകം ജില്ലാ തല മത്സരവും പൂര്‍ത്തിയാകും. മെയ് 1, 2, 3 ന് സംസ്ഥാന മത്സരം കണ്ണൂരില്‍ വെച്ച് നടക്കും.

ക്ലസ്റ്റര്‍ മേഖല മത്സരം എസ് കെ എസ് എസ് എഫ സില്‍വര്‍ ജൂബിലി പ്രചാരണമായി നടക്കും. കോഴിക്കോട് ഇസ് ലാമിക് സെന്ററില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഖാദര്‍ ഫൈസി തലകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ എന്‍ എസ് മൗലവി ഉദ്ഘാടനം ചെയ്തു. മജീദ് മാസ്റ്റര്‍ കൊടക്കാട്, റഷീദ് മാസ്റ്റര്‍ വയനാട്, സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ യു എ മജീദ് ഫൈസി ഇന്ത്യന്നൂര്‍ സ്വാഗതം പറഞ്ഞു.
- SKSSF STATE COMMITTEE

വ്യാജ വാര്‍ത്തയിലും ഫോട്ടോയിലും ആരും വഞ്ചിതരാവരുത് : മുനവ്വറലി തങ്ങള്‍

കോഴിക്കോട് : കഴിഞ്ഞ ദിവസം കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സ്‌പോ ഉദ്ഘാടനം ചെയ്തതായി ചില പത്രങ്ങളില്‍ വാര്‍ത്തയും ഫോട്ടോയും വാസ്തവ വിരുദ്ധമാണെ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കാരന്തൂരില്‍ ഒരു സ്വകാര്യ വ്യക്തി ആരംഭിക്കുന്ന ഊദ് ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് താന്‍ ക്ഷണിക്കപ്പെട്ടതും പങ്കെടുത്തുതും. പ്രാദേശിക എസ് കെ എസ് എസ് എഫ് ഭാരവാഹികളോടൊപ്പമാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതും. ഈ ചടങ്ങിനെ മര്‍കസിന്റെ പേരില്‍ വാര്‍ത്തയാക്കിയത് ദുരുദ്ദേശപരമാണ്. താന്‍ മര്‍കസുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെും അത്തരം വാര്‍ത്തകളില്‍ ആരും വഞ്ചിതരാവരുതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
- SKSSF STATE COMMITTEE

വലിയപറമ്പ് മട്ടാലിക്കല്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്തുന്നാരിയ വാര്‍ഷികവും ദുആ സമ്മേളനവും

- Abduljaleel Anakkachery