Showing posts with label madeena. Show all posts
Showing posts with label madeena. Show all posts

വിഭാഗീയതയും തിവ്രതയും വിനാശകരം: SKIC

മദീന: മുസ്ലിം ലോകത്ത് വിഭാഗീയത വളര്‍ത്തി ഇസ്‌ലാമിനെ ക്ഷയിപ്പിക്കുവാനും തിവ്രതയെ മീഡിയാവല്‍ക്കരിച്ച് ഇസ്‌ലാമിനെ ക്രൂരവല്‍ക്കരിക്കുവാനുമുള്ള സാമ്രാജ്യത്ത-സിയോണിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കുവാനും മുസ്‌ലിം ഭരണാധികാരികള്‍ക്കും, സംഘടന നേത്രത്വത്തിന്നും കഴിയാതിരുന്നാല്‍ ഇസ്‌ലാമിക സമൂഹം പരസ്പരം ഏറ്റുമുട്ടുന്ന ദുഖ:കരമായ സാഹചര്യമാണ് ഉണ്ടാവുകയെന്ന് എസ്.കെ.ഐ.സി സൗദി നാഷണല്‍ സംഗമം ആശങ്ക പ്രകടിപ്പിച്ചു.

മതസംഘടനകള്‍ ഭിന്നിപ്പിന്റെ വഴികള്‍ തേടുന്നതിനേക്കാള്‍ ജാഗ്രത യോജിപ്പിന്റെ വഴികള്‍ കണ്ടെത്തുന്നതിലാകണമെന്നും അവഗണിക്കാവുന്നവ പര്‍വതീകരിക്കുന്നത് ഗുണകരമെല്ലന്നും സംഗമം അഭിപ്രായപ്പെട്ടു.

ജീവകാരണ്യ രംഗത്ത് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാനും ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ കാലോചിത മാര്‍ഗങ്ങള്‍ അവലംബിക്കാനും തീരമാനിച്ചു.
നാഷണല്‍ ട്രഷററായി സൈതലവി ഹാജി മൂന്നിയൂര്‍ മദീന, സഅദ് നദ്‌വി യാമ്പു, ഉബൈദുല്ല തങ്ങള്‍ ജിദ്ദ (വൈസ് പ്രസിഡണ്ടുമാര്‍) വര്‍ക്കിഗ് സെക്രട്ടറിയായി സകരിയ്യ ഫൈസി പന്തല്ലൂര്‍ ദമ്മാം എന്നിവരെ വ്യത്യസ്ത ഒഴിവിലേക്ക് തെരഞ്ഞെടുത്തു.

നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്യക്ഷത വഹിച്ചു. വിത്യസ്ത സെന്ററുകളെ പ്രതിനിധീകരിച്ച് അബുല്ല കുപ്പം, സുബൈര്‍ ഹുദവി, ഇബ്രാഹീം ഓമശ്ശേരി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഫവാസ് ഹുദവി പട്ടിക്കാട്, സഖറിയ ഫൈസി പന്തല്ലൂര്‍, സമദ് പെരുമുഖം, പി മുഹമ്മദ് മാനു കൈപ്പുറം, ഇബ്രാഹീം ഓമശ്ശേരി, യൂസുഫ് ഫൈസി, മുഹമ്മദ് മൗലവി, അബൂബക്കര്‍ സിദ്ദീഖ് വളമംഗലം, സുലൈമാന്‍ പണിക്കരപുറായ്, ആരിഫ് വാഫി, അബ്ദുറഹ്മാന്‍ പൂനൂര്‍, ഉമ്മര്‍ ഓമശ്ശേരി, മുസ്തഫ ദാരിമി മേലാറ്റൂര്‍, മുസ്തഫ മുറയൂര്‍ സംസാരിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സൈതലവി ഹാജി മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Alavikutty Olavattoor

അതിരുകളില്ലാത്ത ആവിഷ്‌ക്കാരസ്വാതന്ത്യം അരാജകത്വം സൃഷ്ടിക്കും : അന്താരാഷ്ട്ര മീലാദ് മീറ്റ്

യു എ ഇ സുന്നി കൗണ്‍സില്‍പ്രസിഡണ്ട് പൂക്കോയ തങ്ങള്‍ അന്താരാഷ്ട്ര മീലാദ് മീററ് ഉദ്ഘാടനം ചെയ്യുന്നു
മദീന : അതിരുകളില്ലാത്ത ആവിഷ്‌ക്കാര സ്വാതന്ത്യം അരാജകത്വം സൃഷ്ടിക്കുമെന്നും അതിന്റെ പ്രതിഫലനമാണ് പാരീസില്‍ സംഭവിച്ചതെന്നും മദീനയില്‍ നടന്ന അന്താരാഷ്ട്ര മീലാദ് മീററ് അഭിപ്രായപ്പെട്ടു. മററുളളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുകയൊ അവഹേളിക്കാതിരിക്കുകയോ ചെയ്യാതിരിക്കുക എന്ന നൈതിക നീതി പാലിക്കാന്‍ എല്ലാ മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. ആവിഷ്‌ക്കാരസ്വാതന്ത്ര്യം എല്ലാനീതികളേയും മിറക്കടക്കാനുളള അധികാരമായി മാറരുതെന്നും ഇസ്‌ലാമില്‍ ഭീകരത സ്ഥാപിക്കാന്‍ അവസരങ്ങള്‍ തേടുന്നവര്‍ മുസ്‌ലിം വികാരങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്ത് സമൂഹത്തെ പ്രകോപിതരാക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രതികരിക്കാന്‍ സമൂഹം തയ്യാറാകണമെന്നും മീലാദ് മീറ്റ് ഉണര്‍ത്തി. എസ് കെ എസ് എസ് എഫ് സില്‍വര്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മീലാദ് മീററില്‍ ജി സി സിയിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുളള സമസ്ത പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററിയുടെ നേതൃത്വത്തില്‍ എസ് കെ ഐ സി മദീനസെന്‍ട്രല്‍ കമ്മിററിയാണ് മീലാദ് മീററിന് ആതിഥ്യമരുളളിയത് ഇസ്മാഈല്‍ ഹാജി ചാലിയം പതാക ഉയര്‍ത്തി. യു എ ഇ സുന്നി കൗണ്‍സില്‍പ്രസിഡണ്ട് പൂക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. കെ മോയിന്‍ കുട്ടി മാസ്‌ററര്‍ എം എല്‍ എ ആശംസയര്‍പ്പിച്ചു. ഏഴ്‌ സെഷനുകളിലായി സമര്‍ഖന്ദിലേക്ക്, മദീനയില്‍ അണയുമ്പോള്‍, പ്രതീക്ഷയുടെ പുതുപുലരികള്‍, സമസ്ത സച്ചിതരുടെ പാത, പ്രവാചക ചര്യയുടെ കാലിക പ്രസക്തി, എന്നീ വിഷയങ്ങള്‍ യഥാക്രമം അബൂബക്കര്‍ ഫൈസി മലയമ്മ, അബ്ദുസ്സലാം ബാഖവി ദുബൈ, തയ്യിബ് ഫൈസി, ഖലീലുറഹമാന്‍ കാശിഫി യു എ ഇ, സകരിയ്യ ഫൈസി പന്തല്ലൂര്‍ തടങ്ങിയവര്‍ അവതരിപ്പിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ശുഅൈബ് തങ്ങള്‍ യു എ ഇ, അബ്ദു റഹ്മാന്‍ അറക്കല്‍ തടങ്ങിയവര്‍ വിവിധസെഷനുകള്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ദാരിമി (റിയാദ്), ശംസുദ്ദീന്‍ ഫൈസി(കുവൈത്ത്), എന്‍ സി മുഹമ്മദ്, ഇബ്രാഹീം ഓമശ്ശേരി (ദമ്മാം), ഉബൈദുല്ല തങ്ങള്‍ (ജിദ്ദ), സഅദ് നദ്‌വി (യാമ്പൂ), അശറഫ് മാമ്പ്ര (ഹായില്‍), ബാപ്പുട്ടിഹാജി (ബുറൈദ), ശാഫി ദാരിമി, റസാഖ് വളകൈ, അബ്ദുറസാഖ് വളാഞ്ചേരി (യു എ ഇ), ശറഫുദ്ദീന്‍ ദാരിമി (ഖത്തര്‍), സിദ്ദീഖ് വളമംഗലം (മക്ക), സൈതലവിഹാജി മുന്നിയൂര്‍ (മദീന), ഹൈദര്‍ ഹുദവി, ശൗക്കത്തലി ഹുദവി, ശിയാസ് ചാവക്കാട്, ഷാസ് സുല്‍ത്താന്‍ തുങ്ങിയവര്‍ വിവിധസെഷനുകളെ നിയന്ത്രിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച സേവകനായ ശരീഫ് കാസര്‍ഗോഡിന് എസ് കെ ഐ സി അവാര്‍ഡ് പൂക്കോയ തങ്ങള്‍ നല്‍കി. അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സുബൈര്‍ ഹുദവി, അശറഫ് ഫൈസി കരുവാരക്കുണ്ട് തടങ്ങിയവര്‍ വിവിധസെഷനുകളില്‍ സ്വാഗതവും നഫ്‌സല്‍ മാസ്‌ററര്‍ വാഴക്കാട്, മുഹമ്മദ് മുസ്‌ലിയാര്‍ കാവനൂര്‍ മുജീബ് ഹറമൈന്‍ തടങ്ങിയവര്‍ വിവിധസെഷനുകളില്‍ നന്ദിയും പറഞ്ഞു
- Aboobacker Faizy

ഗ്രാന്റ് ഫിനാലെ ചരിത്രസംഭവമാക്കുക SKIC സൗദി നാഷണല്‍ കമ്മിറ്റി

നാഷണല്‍ കൗണ്‍സില്‍ അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ ഉദ്ഘാടനം ചെയ്യുന്നു
മദീന : എസ് കെ എസ് എസ് എഫ് സില്‍വര്‍വര്‍ ജൂബിലിയുടെ ഭാഗമായി 2015 ഫെബ്രുവരിയില്‍ ത്യശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന ഗ്രാന്റ്ഫിനാലെ, ഇസ്‌ലാമിക ചരിത്രത്തില്‍ സമര്‍ഖന്ത് സ്മരിക്കപ്പെട്ടതുപോലെ എസ് കെ എസ് എഫ് സില്‍വര്‍വര്‍ ജൂബിലിയും സ്മരണീയമാക്കണമെന്ന് എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സില്‍വര്‍വര്‍ ജൂബിലിയുടെ ഭാഗമായി അന്താരാഷ്ട്ര മീലാദ് മീറ്റ്, തിന്മക്കെതിരെ ജനശക്തിയെന്ന എസ് വൈ എസ് പ്രമേയവും, നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന സില്‍വര്‍വര്‍ ജൂബിലി പ്രമേയവും അടിസ്ഥാനമാക്കിയുളള പ്രഭാഷണങ്ങള്‍, കുടുംബ സംഗമം, പ്രാസ്താനിക സംഗമം, പ്രവര്‍ത്തക ക്യാമ്പ്, സപ്‌ളിമെന്റ് പ്രസിദ്ധീകരണം, സര്‍ഗലയം, ആദര്‍ശ ബോധനം, സമ്മേളനത്തിനായി പുറപ്പെടുന്നവര്‍ക്ക് സ്വീകരണം, എന്നിവ സൗദിയുടെ എല്ലാ ഭാഗങ്ങളിലും നടക്കും. ഫാസിസം കരുത്താര്‍ജിക്കുമ്പോള്‍ മതേതരശക്തികളില്‍ വളരുന്ന ഭിന്നിപ്പ് ആശങ്കാജനകമാണെന്നും രാജ്യം ആദരിച്ചിരുന്നവരെ ഇകഴ്ത്താനും മറ്റുളളവരെ ഉയര്‍ത്താനുമുളള ശ്രമങ്ങള്‍ രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളും പൈത്യകവും മാറ്റിമറിക്കാനുളള ഗൂഢശ്രമങ്ങളുടെ ഭാഗമാണെന്നും, രാജ്യത്തിന്റെ യശസ്സും പൈത്യകവും ഉയര്‍ത്താനും മതേതരമൂല്യങ്ങള്‍ നിലനില്‍ക്കാനും മതേതരശക്തികള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ ഉദ്ഘാടനം ചെയ്തു. റഹീം ഉസ്താദ് യാമ്പു, എന്‍ സി മുഹമ്മദ് റിയാദ്, ഇബ്രാഹീം ഓമശ്ശേരി ദമാം, ഇസ്മായീല്‍ ഹാജി ബുറൈദ,ആരിഫ് വാഫി ഉനൈസ, ഹസ്സന്‍ ഹുദവി ജിദ്ദ, മുഹമ്മദ് മുസ്ലിയാര്‍ ബുറൈദ, അബൂബക്കര്‍ ദാരിമി റിയാദ്,റഫീഖ് റാബഖ് എന്നിവര്‍ സംസാരിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സുലൈമാന്‍ മദീന നന്ദിയും പറഞ്ഞു.
- A. K. RIYADH

ഹാജിമാരുടെ ആദ്യ സംഘം വ്യാഴാഴ്ച മക്കയിലേക്ക് തിരിക്കും


മദീന: ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഏട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച പ്രവാചക നഗരിയോട് വിടപറയും. ബുധനാഴ്ച എത്തിയ 2525 പേരടങ്ങുന്ന ആദ്യ സംഘമാണ് മുത്തവ്വിഫ് ഗ്രൂപ്പുകള്‍ സജ്ജമാക്കിയ പ്രത്യേക ബസ്സില്‍ മക്കയിലേക്ക് തിരിക്കുക. ആദ്യ സംഘം ഹാജിമാര്‍ക്ക് മക്കയില്‍ ഹറം പരിസരത്താണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ച ശേഷം ജിദ്ദ വഴിയാണ് നാട്ടിലേക്ക് മടങ്ങുക. ബുധനാഴ്ച മുതല്‍ അഞ്ചു ദിവസങ്ങളായി വിവിധ വിമാനങ്ങളില്‍ 15605 ഹാജിമാര്‍ പുണ്യനഗരിയിലെത്തിയിട്ടുണ്ട്.
മസ്ജിദുന്നബവിയിലെ അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സമയം മദീനയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്. മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ്‌ലത്തൈന്‍, ഉഹദ് ശുഹദാക്കളുടെ ഖബര്‍, ഉഹദ്, ഹന്ദഖ് യുദ്ധങ്ങള്‍ നടന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഹാജിമാര്‍ സന്ദര്‍ശനം നടത്തി. മദീനയില്‍ ചൂട് കാലാവസ്ഥയായതിനാല്‍ പലരും സുബ്ഹി നിസ്‌കാരത്തിനുശേഷമാണ് ചെറു വണ്ടികളിലായി സന്ദര്‍ശനം നടത്തുന്നത്. ഇത്തവണ ഭക്ഷണ കാര്യത്തില്‍ ഹജ്ജ് മിഷന്‍ സൗകര്യമേര്‍പ്പെടുത്തിയതുകൊണ്ട് ഇബാദത്തുകള്‍ക്കും സിയാറത്തിനും കൂടുതല്‍ സമയം കിട്ടുമെന്നുള്ളത് ഹാജിമാര്‍ക്ക് വളരെ അനുഗ്രഹമാണ്.

ഇരു ഹറമുകളും നിറഞ്ഞൊഴുകി റമദാനിലെ അവസാന ജുമുഅ

മദീന: റമദാനിലെ അവസാന ജുമുഅ നമസ്കാരത്തില്‍ ഇരുഹറമുകളിലും തീര്‍ഥാടക ലക്ഷങ്ങള്‍ പങ്കെടുത്തു. മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ സ്വദേശികളും വിദേശികളും ഉംറ തീര്‍ഥാടകരുമടക്കം 25 ലക്ഷത്തിലധികമാളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്തതായാണ് കണക്ക്. വ്യാഴാഴ്ച 27ാം രാവിന് ഹറമിലത്തെിയ ആഭ്യന്തര തീര്‍ഥാടകരിലധികവും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തശേഷമാണ് വിടവാങ്ങിയത്. 
വിടപറയുന്ന റമദാനിലെ പുണ്യങ്ങള്‍ നേടാന്‍ കഴിയാത്തവന്‍ ദൗര്‍ഭാഗ്യവാനാണെന്ന് ഇമാം ശൈഖ് ഡോ. സുഊദ് അല്‍ശുറൈം പറഞ്ഞു. ഖുര്‍ആനിക ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാനും ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും സുവര്‍ണാവസരമായ റമദാനിലെ ദിനരാത്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തവന് പിന്നെ എപ്പോഴാണ് അതിന് സാധിക്കുകയെന്നും ഇമാം ചോദിച്ചു.
മദീനയിലെ മസ്ജിദുന്നബവിയില്‍ അഞ്ചു ലക്ഷത്തിലധികമാളുകള്‍ ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തു. ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ശൈഖ് സ്വലാഹ് അല്‍ബദീര്‍ നേതൃത്വം നല്‍കി.

മദീനയിലെ നോമ്പു തുറ ശ്രദ്ധേയമാകുന്നു..


മദീന: ആയിരക്കണക്കിന് വിശ്വാസികൾ ഒരേ സമയം ഒന്നിച്ചിരിക്കുന്ന മദീനയിലെ നോമ്പു തുറ ശ്രധ്ധേയമാകുന്നു 
മലയാളികളുള്പ്പെടെ  വിവിധ സംഘടനകളും വ്യക്തികളും ഇതിനു നെത്ര്തം നൽകാനുണ്ട് . മസ്​ജിദുന്നബവിയിലെത്തുന്ന വിശ്വാസികള്‍ക്ക്‌ വ്യത്യസ്തങ്ങളായ നോമ്പ്​ തുറ വിഭവങ്ങളാണ്​ ഇവര്‍ ഒരുക്കുന്നത്​.
ആതിഥേയത്തിന്​ പേര്​ കേട്ട പ്രവാചക നഗരിയില്‍ നോമ്പ്​ തുറപ്പിക്കാനുള്ള മ‍ത്സരത്തിലാണ്​ സ്വദേശികളും വിദേശികളും. മസ്​ജിദുന്നബവിലെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ വേണ്ട വിഭവങ്ങളുമായാണ്​ ഇവര്‍ ഹറമിലെത്തുക. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തങ്ങളുടെ ഇരു കയ്യിലും മറ്റുള്ളവര്‍ക്ക്‌ നല്‍കാനുള്ള വിഭവങ്ങളുണ്ടാകും. പാതയോരങ്ങളില്‍ വെച്ച്​ നോമ്പ്​ തുറ വിഭവങ്ങള്‍ കൈമാറുന്ന കാ‍ഴ്​ചകളാണ്​ എങ്ങും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസി സംഘടനകളും വ്യക്തികളും മസ്​ജിദുന്നബവിയില്‍ നോമ്പ്​ തുറ സംഘടിപ്പിക്കാറുണ്ട്​.

സമസ്ത സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും പ്രവര്‍ത്തക സംഗമവും 2014 ജനുവരി 2 ന്

മദീന : സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും പ്രവര്‍ത്തക സംഗമവും 2014 ജനുവരി 2 1435 റ:അവ്വല്‍ 01 വ്യാഴം മദീനയില്‍ നടക്കും പ്രമുഖ വെക്തികള്‍ പങ്കെടു സംഗമത്തിന് സൗദിയിലെ എല്ലാ എസ് കെ ഐ സി കമ്മിററികളിലെയും അംഗങ്ങളും പങ്കെടുക്കണമെും സര്‍ക്കുലറുകള്‍ ലഭിക്കാത്ത കമ്മിററികള്‍ താഴെ നമ്പറില്‍ ബന്ധപ്പെടെണമെും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികള്‍ അറിയിച്ചു.വിവരങ്ങൾക്ക് ബന്ധപ്പെടുക : സെക്ര'റി അലവിക്കു'ി ഒളവ'ൂര്‍, 0502195506

സമസ്ത സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും ജനുവരി 2 ന് മദീനയില്‍

മദീന : സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും പ്രവര്‍ത്തക സംഗമവും 2014 ജനുവരി 2 1435 റ:അവ്വല്‍ 01 വ്യാഴം മദീനയില്‍ നടക്കും പ്രമുഖ വെക്തികള്‍ പങ്കെടു സംഗമത്തിന് സൗദിയിലെ എല്ലാ എസ് കെ ഐ സി കമ്മിററികളിലെയും അംഗങ്ങളും പങ്കെടുക്കണമെും സര്‍ക്കുലറുകള്‍ ലഭിക്കാത്ത കമ്മിററികള്‍ താഴെ നമ്പറില്‍ ബന്ധപ്പെടെണമെും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികള്‍ അറിയിച്ചു.
സെക്ര'റി അലവിക്കു'ി ഒളവ'ൂര്‍, 0502195506

ഹജ്ജ് കമ്മിറ്റിയിലെ മലയാളി ഹാജിമാരുടെ മദീന സിയാറത്ത്‌ ആരംഭിച്ചു; ആദ്യ സംഘം മദീനയില്‍ എത്തി

മദീന സിയാറത്ത്‌ നവം. 5 വരെ; നാട്ടിലേക്കുള്ള ആദ്യസംഘം 31ന് ;
മലയാളി ഹാജിമാരുടെ മരണ സംഖ്യ 11 ആയി   
മദീന: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നെത്തിയ ഹാജിമാരിലെ ആദ്യസംഘം ഇന്നലെ വിശുദ്ധ മദീനയില്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ 25ന് കരിപ്പൂരില്‍നിന്ന് മക്കയിലെത്തിയ സംഘമാണ് ഇവര്‍. മസ്ജിദുല്‍ ഹറാമിലെത്തി വിദാഇന്റെ ത്വവാഫ് ചെയ്ത് 8.30ന് മക്കയില്‍നിന്ന് പുറപ്പെട്ട സംഘം വൈകുന്നേരം നാലു മണിക്ക് മദീന മുനവ്വറയില്‍ എത്തിച്ചേര്‍ന്നു. എട്ടു ബസുകളിലായിരുന്നു ഇവരുടെ യാത്ര. മലയാളി ഹാജിമാരുടെ മദീന സിയാറത്ത്‌ (സന്ദര്‍ശനയാത്ര) അടുത്തമാസം 5 വരെ തുടരും.
മദീന സന്ദര്‍ശനത്തിനും പ്രാര്‍ഥനക്കുമായി ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. കരിപ്പൂരിലേക്കുള്ള ആദ്യസംഘം 31ന് മദീനയില്‍നിന്ന് നാട്ടിലേക്ക് തിരിക്കും. മസ്ജിദുന്നബവിയുടെ പ്രധാന കവാടത്തിനടുത്തുള്ള മര്‍ക്കസിയ ഇല്യാസ് ഹോട്ടലിലാണ് ഇവരുടെ താമസം. മക്കയില്‍നിന്നും വിഭിന്ന കാലാവസ്ഥയാണ് മദീനയിലേത്. അത്യുഷ്ണമോ അതിശൈത്യമോ ഇല്ലാത്ത മിതശീതോഷ്ണ കാലാവസ്ഥ. മഗ്‌രിബ് ഇശാ നിസ്‌കാരത്തിനു ശേഷം ഓരോരുത്തരും റൗള ശരീഫില്‍ പ്രാര്‍ഥന നടത്തി.
ബാബു സലാമിലൂടെയാണ് റൗള ശരീഫിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സമാധാനത്തോടെ അരിച്ചരിച്ചു നീങ്ങിയ അവര്‍ മുഹമ്മദ് നബി (സ)യുടെ ഖബറിനരികെയെത്തി 'അസ്സലാമു അലൈക യാ റസൂലല്ലാ' എന്ന് വികാരഭരിതരായി മൊഴിഞ്ഞു. പ്രവാചകനായ മുഹമ്മദ് നബിയില്‍ അല്ലാഹുവിന്റെ രക്ഷ ഉണ്ടായിരിക്കട്ടെയെന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു. തൊട്ടടുത്ത് അന്ത്യവിശ്രമംകൊള്ളുന്ന അബൂബക്കര്‍ സിദ്ദീഖ് (റ), ഉമറുബ്‌നു ഫാറൂഖ് (റ) എന്നീ സ്വഹാബി വര്യരിലും അവര്‍ അഭിവാദ്യംചെയ്തു.

മദീന സന്ദര്‍ശനം ഇനി ഹജ്ജിന് ശേഷം; മക്കയില്‍ തിരക്ക് തുടങ്ങി..

മക്ക: മക്കയില്‍നിന്ന് മദീനയിലേക്കുള്ള സന്ദര്‍ശകപ്രവാഹം നിന്നതോടെ മക്കയില്‍ തിരക്ക് വര്‍ധിക്കാന്‍ തുടങ്ങി. ഹജ്ജിന്റെ മുന്നോടിയായി ഇന്നലെ മുതല്‍ മദീനയിലേക്കുള്ള തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ വിവിധ രാജ്യക്കാരായ ആളുകളുടെ മദീന സന്ദര്‍ശനം ഇനി ഹജ്ജിന് ശേഷമായിരിക്കും. തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും മസ്ജിദുല്‍ ഹറാമില്‍ ഈ കുറവ് അനുഭവുപ്പെടുന്നില്ല.
മതാഫിലെന്നപോലെ ഹറമിലും എല്ലാ സമയത്തും തിരക്കാണ്. ബാബുല്‍ഉംറയുടെയും ബാബുല്‍ ഫതഹിന്റെയും ഭാഗങ്ങള്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമൂലം മറ്റിടങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് പലപ്പോഴും കാണുന്നത്.
ഹറമിലും മതാഫിലും തിരക്കൊഴിഞ്ഞ സമയം വളരെകുറവാണ്. നട്ടുച്ച സമയത്ത് തിരക്കിന് അല്‍പം ശമനമൊഴിച്ചാല്‍ മറ്റു സമയങ്ങളിലെല്ലാം തിരക്കുതന്നെ. മഗ്‌രിബ്, ഇശാ നിസ്‌കാര സമയങ്ങളിലാണ് ഏറ്റവും...

ഹജ്ജ്; മദീനയില്‍ ഇതുവരെ എത്തിയത് 2165 ഇന്ത്യന്‍ ഹാജിമാര്‍

മദീന: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മദീന അമീര്‍ മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയത് 3790 പേര്‍. ഏഴു വിമാനങ്ങളിലായി ഇന്നലെ 2165 പേരാണ് മദീനയിലിറങ്ങിയത്. ഇതില്‍ ശനിയാഴ്ച സാങ്കേതിക തകരാറ് കാരണം വരാതിരുന്ന വാരാണസിയില്‍ നിന്നുള്ള സഊദി എയര്‍ലൈന്‍സ് വിമാനവും പെടും. 275 പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.
ശനിയാഴ്ച 5 വിമാനങ്ങളിലായി 1625 പേരായിരുന്നു മദീനയിലെത്തിയത്. ഇന്നലെ ഗോവയില്‍ നിന്ന് ഒന്നും കൊല്‍ക്കത്ത, വാരാണസി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുവീതവും വിമാനങ്ങളാണ് എത്തിയത്. ശനിയാഴ്ച മാത്രം വിവിധ രാജ്യങ്ങളില്‍ നിന്നായി 3000ത്തോളം പേരാണ് മക്കയിലും മദീനയിലുമെത്തിയതെന്ന് ഹജ്ജ് മന്ത്രാലയം ഇന്നലെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം, മദീന കെ.എം.സി.സി ഹജ്ജ് സെല്‍ വളണ്ടിയര്‍മാരാണ് ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മദീനയിലേക്ക് ആകെ 197 വിമാനങ്ങളാണ് ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്. ഗുഹാവട്ടി, കൊല്‍ക്കത്ത, മംഗലാപുരം, ഗോവ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയും ഡല്‍ഹി, ലഖ്‌നോ, വാരാണസി എന്നിവിടങ്ങളില്‍ നിന്ന് സഊദി എയര്‍ലൈന്‍സുമാണ് മദീനയിലേക്ക് സര്‍വീസ് നടത്തുന്നത്. ഈ സ്ഥലങ്ങളില്‍ നിന്ന് മൊത്തം 60800 പേരാണ് ഹജ്ജിനെത്തുക. 16 ന് തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ നിന്ന് ജിദ്ദയിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത്. ഔറംഗാബാദ്, ഭോപാല്‍, ചെന്നൈ, റാഞ്ചി, ഇന്‍ഡോര്‍, നാഗ്പൂര്‍, ഗയ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയും കോഴിക്കോട്, അഹമ്മദാബാദ്, ബംഗളുരു, മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സഊദി എയര്‍ലൈന്‍സും ജിദ്ദയിലേക്ക് സര്‍വീസ് നടത്തും. മൊത്തം 220 വിമാനങ്ങളിലായി 61000 പേരാണ് ജിദ്ദയിലെത്തുന്നത്.

‘ഫിത്ന’യില്‍ പശ്ചാത്തപിച്ച് ആര്‍നോഡ് വാന്‍ഡൂണ്‍ മദീനയില്‍

Arnoud Van Doorn (extreme left), former
leader of the Dutch rightist Freedom Party,
മദീന: ഫിത്‌്‌ന എന്ന സിനിമ നിര്‍മിക്കാന്‍ ഗ്രീറ്റ്‌ വില്‍ഡേഴ്സിനെ സഹായിച്ച പ്രമുഖ ഇസ്‌ലാംവിരുദ്ധ ഡച്ച്‌ രാഷ്ട്രീയനേതാവ്‌ മുസ്ലിമായ ശേഷം പശ്ചാത്തപത്തോടെ  മദീനയിലെ മസ്ജിദു നബവിയിൽ രൗളാ ഷരീഫ് സിയാറതിനെത്തി.
പ്രവാചകവിരുദ്ധ സിനിമയുടെ ഭാഗമാവേണ്‌ടിവന്നതിലുള്ള പശ്ചാത്താപം പ്രകടിപ്പിക്കാനാണ്‌ നെതര്‍ലന്‍ഡ്‌സിലെ അറിയപ്പെടുന്ന ഇസ്‌ലാംവിരുദ്ധനായ ഗ്രീറ്റ്‌ വില്‍ഡേഴ്സിന്റെ പാര്‍ട്ടിയിലെ പ്രമുഖ നേതാവായ അര്‍നുഡ്‌ഫാന്‍ ഡൂണ്‍ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയത്‌. 
ഇസ്‌ലാം മത ത്തെയും പ്രവാചകനെയും നിന്ദിക്കുന്ന ഫിത്‌്‌ന എന്ന സിനിമ നിര്‍മിക്കാന്‍ ഗ്രീറ്റ്‌ വില്‍ഡേഴ്സിനെ സഹായിച്ചവരില്‍ പ്രമുഖനായിരുന്ന ഡൂണ്‍. ഇസ്‌ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ആഴത്തില്‍ പഠിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മാസമാണ്‌ ഇസ്‌ലാംമതം സ്വീകരിച്ചത്‌. സിനിമയ്ക്കെതിരേ ലോകത്താകമാനം ഉയര്‍ന്ന പ്രതിഷേധമാണ്‌ ഡൂണിനെ ഇസ്‌ലാമിനെക്കുറിച്ചു പഠിക്കാന്‍ പ്രേരിപ്പിച്ചത്‌. 
മദീനാ മസ്‌ജിദിലെ രണ്‌ട്‌ ഇമാമുമാരുമായി കൂടിക്കാഴ്‌ച നടത്തിയശേഷം
തിരു സന്നിധിയിൽ...  
ഉംറ നിര്‍വഹിക്കുന്നതിനായി അദ്ദേഹം മക്കയിലേക്കു പുറപ്പെട്ടു. ഡച്ച്‌ പാര്‍ലമെന്റിലും ഹേഗ്‌ സിറ്റി കൌണ്‍സിലിലും അംഗമായ ഡൂണ്‍ ട്വിറ്ററിലാണ്‌ ഇസ്‌ലാം സ്വീകരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്‌. ഗ്രീറ്റ്‌ വില്‍ഡേഴ്സിന്റെ വലംകൈ എന്ന നിലയില്‍ ആദ്യം ആളുകള്‍ ആ വാര്‍ത്ത തമാശയാണെന്നാണു കരുതിയത്‌. എന്നാല്‍, തന്റെ തീരുമാനം സ്ഥിരീകരിച്ചുകൊണ്‌ട്‌ സിറ്റി മേയര്‍ക്ക്‌ കത്തെഴുതിയതോടുകൂടിയാണ്‌ അദ്ദേഹത്തിന്റെ മനംമാറ്റം ബോധ്യപ്പെട്ടത്‌. 
ഇസ്‌ലാമിനെക്കുറിച്ച്‌ മോശമായ പല കഥകളും ഞാന്‍ കേള്‍ക്കാറുണ്‌ട്‌.
മസ്ജിദുൽ ഹറാം ഇമാം
അബ്ദുൽറഹ്മാൻ അൽ സുദൈസ് 

ആര്‍നോഡി ന് ഉപഹാരം നലകുന്നു 
പാര്‍ട്ടി നേതാക്കളുടെ ഇസ്‌ലാമികവിരുദ്ധ നീക്കങ്ങളുംകൂടിയായതോടെയാണ്‌ ഇതിനെക്കുറിച്ച്‌ വിശദമായി പഠിക്കണമെന്നു തീരുമാനിച്ചത്‌. തുടര്‍ന്ന്‌ ഖുര്‍ആനും ഹദീസും പ്രവാചകചരിത്രവും ആഴത്തില്‍ പഠിച്ചു. അതോടെയാണു സത്യം ബോധ്യപ്പെട്ടത്‌– ഡൂണ്‍ പറഞ്ഞു. തന്റെ ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച്‌ രാജ്യത്തുനിന്ന്‌ സമ്മിശ്ര പ്രതികരണമാണ്‌ ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മദീന പള്ളിയിലെ തൂവെളളരൂപം' വെബ് ലോകത്ത് പ്രചരണം തുടരുന്നു..


 മദീന പള്ളിയിലെ ജുമുഅക്കിടെ കാ 
മറയി ല്‍ പ തിഞ്ഞ 'തൂവെള്ളധാരി '
അറബി പത്ര റിപ്പോര്‍ ട്ടോടെ 
മദീന: കഴിഞ്ഞ വെളളിയാഴ്ച മദീനയിലെ മസ്ജിദു നബവിയില്‍ ഖുതുബ നടക്കവെ കാമറയില്‍ പതിഞ്ഞ തൂവെള്ളധാരിയെ കുറിച്ചുള്ള വാര്‍ത്തകളില്‍  കഴമ്പില്ലെന്നും പള്ളിയിലെ തന്നെ മറ്റൊരു ഭാഗത്ത്‌ നിന്നുള്ള കാമറയില്‍ ഈ വ്യക്തിയുടെ രൂപമുന്ടെന്നുമുള്ള ബന്ധപ്പെട്ടവരുടെ പ്രസ്താവനകള്‍ തുടരുമ്പോഴും കാമറയില്‍ പതിഞ്ഞത് പ്രത്യേക  രൂപ മാ ണെ ന്നുള്ള തരത്തില്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരണ ങ്ങള്‍ തുടരുകയാണ്..  മദീന പള്ളിയിലെ ജുമുഅ നമസ്­കാരത്തിനിടെ പളളിയിലെ ഓട്ടോ ലൈവ് സംപ്രേഷണ ക്യാമറയിലാണ് ഒരു തൂവെള്ളധാരിയെ കാണുന്നത്.
പ്രസ്തുത വ്യക്തിയുടെ മുഖവും വസ്ത്രവുമെല്ലം പ്രകാശിക്കുന്നുന്ടെന്ന്നും അദ്ദേഹം മനുഷ്യന്‍ അല്ലെന്നും മാലഖയാവാമെന്നുമായിരുന്നു പ്രചരണം.
എന്നാല്‍ മാലാഖമാരെ ക്യാമറകണ്ണുകള്‍ക്ക് ഒപ്പിയെടുക്കാനാവില്ലെന്നു മറ്റു ചിലരും പ്രതികരിച്ചതോടെ ഫൈസ് ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍കുകളില്‍ ഇത് സജീവ ചര്‍ച്ചാ വിഷയമാക്കുകുകയിരുന്നു..
കൂടാതെ പ്രസ്തുത രൂപത്തിന്റെ സമീപമുണ്ടായവര്‍ക്ക് അത് അനുഭവപ്പെടാതിരുന്നതും വാര്‍ത്തകള്‍ക്ക് എരിവും പുളിയും പകര്‍ന്നു. 
ഇതോടെ ഗൗരവമായ സംഭവമെന്ന നിലയില്‍  ഫേസ്ബുക്കിലെ ചിത്രത്തിനും ഷെയര്‍ ചെയ്യുന്ന യൂട്യൂബ് വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത് . സ്വാഭാവികമായും കൂടുതല്‍ ഫ്രെണ്ട്സുകളിലേക്ക് ഷെയര്‍ ചെയ്യുന്നതിലൂടെ  ഓരോമണിക്കൂറും ഇത് കുത്തനെ കൂടുകയാണ്.ഖുതബയുടെ  വീഡിയോ ഒരുദിവസത്തിനിടെ പത്തുലക്ഷത്തിലധികം പേരാണ് കണ്ടത്. 
ഇതിനിടെ വെബ് ലോകത്ത് പടരുന്ന വീഡിയോയില്‍ വസ്തുതയൊന്നുമില്ലെന്ന് വ്യക്തമാക്കി സൗദി ഹറം പബ്ലിക് റിലേഷന്‍സ് മേധാവി ശൈഖ് അബ്ദുല്‍ വാഹിദ് ഖത്താബ് പ്രസ്തവനയിറക്കിയിട്ടുണ്ട്.
വാര്‍ത്തക്ക് നിദാനമായ സംഭവം നടന്ന ഡിസം.7ലെ മദീന പള്ളിയിലെ ജുമുഅ ഖുതുബയുടെ പൂര്‍ണ രൂപം (ഇതില്‍ 14:31 മുതല്‍ 15:10 വരെയുള്ള ഭാഗതാണ് പ്രസ്തുത 'തൂവെള്ള  ധാരി 'യെ  കാണുന്നത്)

ചരിത്രത്തില് തുല്ല്യതയില്ലാത്ത വികസനവുമായി മദീനത്തു റസൂലിലെ പുണ്ണ്യ ഗേഹം

മദീന: കഴിഞ്ഞദിവസം തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് തറക്കല്ലിട്ട മസ്ജിദുന്നബവി യുടെ വികസന പദ്ധതി ചരിത്രത്തില്‍ തുല്ല്യതയില്ലാത്തത്. പുതിയ വികസനം പൂര്‍ത്തിയാവുന്ന തോടെ ഒന്നര മില്ല്യനിലധികം വിശ്വാസികള്‍ക്ക് ഒന്നിച്ച് പ്രാര്‍ഥിക്കാന്‍ സാധിക്കും. നിലവില്‍ അഞ്ച് ലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ മാത്രമേ ഹറമിന് സാധിക്കുമായിരുന്നുള്ളു. വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് രാജാവ് നേരിട്ടു നിര്‍ദ്ദേശം നല്‍കി. വികസന മാതൃക മുന്നില്‍ വച്ച് രാജാവ് എന്‍ജിനീയര്‍മാരില്‍ നിന്നു വിശദാംശങ്ങള്‍ കേട്ടറിഞ്ഞു.
പുതിയ വികസനം കാലങ്ങളോളം തിരക്ക് ഇല്ലാതാക്കുമെന്ന് ഹറമുകളുടെ മേല്‍നോട്ട കാര്യസമിതി അധ്യക്ഷന്‍ ശൈഖ് സുദൈസ് പറഞ്ഞു. 
മൊറോക്കോയില്‍ നിന്ന് നേരെ മദീനയിലെത്തിയ അബ്ദുല്ല രാജാവ് പ്രവാചക പള്ളിയും കബറിടവും സന്ദര്‍ശിച്ചു. അതിനു ശേഷമാണ് തറക്കിടല്‍ കര്‍മം നടത്തിയത്. മദീന വിമാനത്താവളത്തില്‍ രാജാവിനെ സ്വീകരിക്കാന്‍ കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അസീസ്, ആഭ്യന്തര മന്ത്രി അമീര്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് മറ്റു അമീറുമാര്‍ മന്ത്രിമാര്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.