മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ മൂന്നുവരെ നല്‍കാം

മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഉന്നത പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ജനവരി മൂന്നുവരെ നല്‍കാം. ഡിഗ്രിതലം മുതല്‍ പഠനം നടത്തുന്ന ഒന്നാംവര്‍ഷക്കാരാണ് അപേക്ഷിക്കേണ്ടത്. സര്‍ക്കാര്‍, എയിഡഡ് മേഖലയിലുള്ളവര്‍ക്കും അണ്‍ എയിഡഡുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം.
www.dcescholarship.kerala.gov.in വിലാസത്തില്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയെ്തടുത്ത് ഫോട്ടോപതിച്ച് എസ്.ബി.ടിയില്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങിയതിന്റെ പാസ്ബുക്ക് കോപ്പി, എസ്.എസ്.എല്‍.സി, നേറ്റിവിറ്റി, കമ്മ്യൂണിറ്റി, വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിസഹിതം പ്രിന്‍സിപ്പല്‍മാര്‍ മുഖേന അപേക്ഷിക്കണം.